Apple WWDC 2025: AirPods-ൽ അമർത്തിയാൽ Video റെക്കോഡിങ്, പിന്നെ സ്റ്റുഡിയോ ക്വാളിറ്റിയിൽ ഓഡിയോ റെക്കോഡിങ്ങും…
എയർപോഡ്സ് 4 -ൽ വരുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് കമ്പനി WWDC-യിൽ വിശദീകരിച്ചു
സ്റ്റുഡിയോ നിലവാരമുള്ള ഓഡിയോ റെക്കോർഡിങ് ഫീച്ചറുകളും ഈ ഇയർബഡ്സുകളിലുണ്ടാകും
വീഡിയോ ക്രിയേറ്റേഴ്സിനും മറ്റും ഫോൺ ഉപയോഗിക്കാതെ റെക്കോഡിങ് സാധ്യമാകും
Apple WWDC 2025: അങ്ങനെ കുപ്പെർട്ടിനോയിൽ ആപ്പിളിന്റെ മെഗാ ഇവന്റ് അരങ്ങേറിക്കഴിഞ്ഞു. iOS 26 ഉൾപ്പെടെ വമ്പൻ പ്രഖ്യാപനങ്ങളാണ് ആപ്പിൾ അവതരിപ്പിച്ചത്. ചടങ്ങിലെ പ്രധാന ആകർഷകങ്ങളിലൊന്ന് AirPods ഫീച്ചറുകളായിരുന്നു. വീഡിയോ റെക്കോഡിങ് വരെ അനായാസമാക്കുന്ന എയർപോഡ്സിലെ പുത്തൻ ഫീച്ചറുകളാണ് ടിം കുക്കും കൂട്ടരും അവതരിപ്പിച്ചത്.
Apple WWDC 2025: AirPods New Feature
എയർപോഡ്സ് 4 -ൽ വരുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് കമ്പനി WWDC-യിൽ വിശദീകരിച്ചു. ANC സപ്പോർട്ടുള്ള എയർപോഡ്സ് 4, എയർപോഡ്സ് പ്രോ 2 എന്നിവയാണ് ഇനി ഉപയോക്താക്കൾക്ക് ലഭിക്കുക. സ്റ്റുഡിയോ നിലവാരമുള്ള ഓഡിയോ റെക്കോർഡിംഗും പുതിയ റിമോട്ട് ക്യാമറ കൺട്രോൾ ഫീച്ചറുകളും ഈ ഇയർബഡ്സുകളിലുണ്ടാകും. അതിനാൽ വീഡിയോ ക്രിയേറ്റേഴ്സിനും മറ്റും ഫോൺ ഉപയോഗിക്കാതെ റെക്കോഡിങ് സാധ്യമാകും.
iOS 26, iPadOS 26, macOS Tahoe 26 എന്നിവയിൽ ഈ വർഷം അവസാനത്തോടെ സൗജന്യ ഫേംവെയർ അപ്‌ഡേറ്റിന്റെ ഭാഗമായി പുതിയ ഫീച്ചർ ലഭിക്കുന്നതാണ്.
ഒന്ന് അമർത്തിയാൽ വീഡിയോ റെക്കോഡിങ്!
വ്യക്തവും ഉയർന്ന വിശ്വാസ്യതയുള്ളതുമായ ശബ്‌ദം ഉൽപ്പാദിപ്പിക്കുന്നതിന് H2 ചിപ്പ്, ബീംഫോമിംഗ് മൈക്രോഫോണുകൾ എന്നിവയാണ് പുതിയ സവിശേഷതകൾ. ആപ്പിളിന്റെ കമ്പ്യൂട്ടേഷണൽ ഓഡിയോ ഫീച്ചറുകളും പുതിയ സ്റ്റുഡിയോ-ക്വാളിറ്റി ഓഡിയോ റെക്കോർഡിങ് സംവിധാനത്തിൽ ഉപയോഗിക്കും.
അഭിമുഖങ്ങളിലും, പോഡ്‌കാസ്റ്റുകൾ റെക്കോർഡ് ചെയ്യുന്നതിലും, യാത്രയിൽ വോക്കൽ റെക്കോർഡിങ്ങിനും നോയിസുള്ള അന്തരീക്ഷത്തിൽ പോലും, വോയ്‌സ് ഐസൊലേഷൻ സാധ്യമാകുന്നു. ഇതിലൂടെ എയർപോഡ്സ് ഉപയോഗിക്കുന്നവർക്ക് മെച്ചപ്പെട്ട വോക്കൽ ക്ലാരിറ്റിയും കൂടുതൽ സ്വാഭാവിക ശബ്‌ദ ടെക്സ്ചറുകളും ആസ്വദിക്കാം.
ഫേസ്‌ടൈം കോളുകളെല്ലാം നിങ്ങൾക്കിനി ഹൈ ഓഡിയോ ക്വാളിറ്റിയിൽ ഇയർപോഡ്സിലൂടെ ആസ്വദിക്കാം. മാത്രമല്ല സാധാരണ ഫോൺ കോളുകൾക്കും ആപ്പിളിന്റെ കോൾകിറ്റ് ഫ്രെയിംവർക്ക് ഉപയോഗിക്കുന്ന ആപ്പുകൾക്കുമെല്ലാം മികച്ച ഓഡിയോ ക്വാളിറ്റി പ്രയോജനപ്പെടുത്താനാകും.
എയർപോഡ്സിൽ അവതരിപ്പിക്കുന്ന പുതിയ ഫീച്ചറിൽ പ്രധാനി വീഡിയോ റെക്കോഡിങ്ങാണല്ലോ! എയർപോഡ്‌സിന്റെ സ്റ്റെം അമർത്തിയാൽ വീഡിയോ റെക്കോർഡിംഗ് നിയന്ത്രിക്കാൻ സാധിക്കും. ഇതിനായി പുതിയ ക്യാമറ റിമോട്ട് ഫീച്ചറാണ് പരിചയപ്പെടുത്തുന്നത്.
നിങ്ങളുടെ എയർപോഡുകൾ ക്യാമറ ആപ്പുമായി ജോടിയാക്കുമ്പോഴോ ഐഫോണിലോ ഐപാഡിലോ തേർഡ്-പാർട്ടി ക്യാമറ ആപ്പുകളുമായി കണക്റ്റ് ചെയ്യുമ്പോഴോ ഈ ഫീച്ചർ ഉപയോഗിക്കാനാകും. എയർപോഡിലുള്ള പ്രസ്സ്-ആൻഡ്-ഹോൾഡ് ജെസ്റ്റർ ഉപയോഗിച്ച് വീഡിയോ ക്യാപ്‌ചർ ആരംഭിക്കാനും അതുപോലെ നിർത്താനുമാകും. ശരിക്കും യാത്രകളിലും ട്രെക്കിങ്ങുകളിലും മറ്റും വീഡിയോ റെക്കോഡ് ചെയ്യാൻ ഉപയോഗപ്പെടുന്ന ഫീച്ചറാണിത്. ഫോൺ തൊടാതെ സ്വയം ഷൂട്ടിങ് ചെയ്യാം.
ആപ്പിൾ ഡെവലപ്പർ പ്രോഗ്രാം വഴി പുതിയ ഫീച്ചർ വികസിപ്പിക്കുന്നത് ഇതിനകം കമ്പനി ആരംഭിച്ചു. ആപ്പിൾ ബീറ്റ സോഫ്റ്റ് വെയർ പ്രോഗ്രാമിലൂടെ അടുത്ത മാസം മുതൽ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തും. ഓരോ രാജ്യത്തും ഇത് പുറത്തിറങ്ങുന്ന സമയത്തിൽ വ്യത്യാസം വന്നേക്കും.
Also Read: Airtel 77 Days Plan: ദിവസം 6 രൂപ ചെലവ്, Unlimited കോളിങ്ങും എസ്എംഎസ്സും 6GB ഡാറ്റയും…
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile