എയർടെൽ ഇതിൽ 77 ദിവസത്തെ വാലിഡിറ്റിയാണ് അനുവദിച്ചിരിക്കുന്നത്
പരിധിയില്ലാതെ കോളുകളും എസ്എംഎസ്സുകളും തുച്ഛ വിലയ്ക്ക് ലഭിക്കും
അധികം ഡാറ്റ ഉപയോഗിക്കാത്തവർക്ക് പാക്കേജ് അനുയോജ്യമാണ്
Airtel 77 Days Plan: നിങ്ങളൊരു എയർടെൽ വരിക്കാരനാണോ? എങ്കിൽ ദിവസവും 6 രൂപ നിരക്കിൽ മികച്ച ടെലികോം സേവനങ്ങൾ സ്വന്തമാക്കാം. ഇത് വോയിസ് കോളുകളും എസ്എംഎസ് ഓഫറുകളും എയർടെൽ അനുവദിച്ചിരിക്കുന്നു.
SurveyAirtel 77 Days Plan: എത്ര ഗുണം ചെയ്യും?
ഭാരതി എയർടെൽ ഇതിൽ 77 ദിവസത്തെ വാലിഡിറ്റിയാണ് അനുവദിച്ചിരിക്കുന്നത്. ഈ പ്ലാനിൽ രണ്ടര മാസത്തെ കാലയളവുണ്ട്. മികച്ച ടെലികോം സേവനങ്ങളാണ് 77 ദിവസത്തെ പ്ലാനിൽ എയർടെൽ നൽകിയിട്ടുള്ളത്. പരിധിയില്ലാതെ കോളുകളും എസ്എംഎസ്സുകളും തുച്ഛ വിലയ്ക്ക് ലഭിക്കും. പ്രത്യേകിച്ച് ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, അധികം ഡാറ്റ ആവശ്യമില്ലാത്തവർക്കും ഇത് ഗുണം ചെയ്യുന്ന പാക്കേജാണ്. പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Airtel Rs 489 Plan: ആനുകൂല്യങ്ങൾ
ഈ 77 ദിവസത്തെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ അനുവദിച്ചിരിക്കുന്നു. ഇതിൽ 600 എസ്എംഎസ് ലഭിക്കുന്നു. എയർടെൽ കമ്പനി 6 ജിബി ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 77 ദിവസത്തേക്കുള്ള മൊത്തം ഡാറ്റയാണ്. ശരിക്കും അധികം ഡാറ്റ ഉപയോഗിക്കാത്തവർക്ക് പാക്കേജ് അനുയോജ്യമാണ്. പ്രതിദിനം 6 രൂപയാണ് ചെലവ്.
ക്വാട്ട പൂർത്തിയായതിന് ശേഷം ഡാറ്റ താരിഫ് ഒരു MB-യ്ക്ക് 50 പൈസ എന്ന രീതിയിൽ റീചാർജ് ചെയ്യാനുള്ള സൌകര്യമുണ്ട്. ഈ എയർടെൽ പ്ലാനിൽ ആകർഷകമായ കോംപ്ലിമെന്ററി ഓഫറുകളും ലഭിക്കുന്നു. 3 മാസത്തേക്ക് സൗജന്യമായി അപ്പോളോ 24|7 സർക്കിൾ മെമ്പർഷിപ്പ് നേടാം. ഇതിൽ ഭാരതി എയർടെൽ സൗജന്യ ഹെലോട്യൂണുകളും അനുവദിച്ചിരിക്കുന്നു. 30 ദിവസത്തേക്ക് സൗജന്യമായി ഏതെങ്കിലും കോളർ ട്യൂൺ നേടാനാകും.
77 ദിവസത്തേക്കുള്ള മറ്റ് എയർടെൽ പ്ലാനുകൾ
77 ദിവസത്തെ വാലിഡിറ്റിയിൽ മറ്റൊരു വമ്പൻ പാക്കേജ് കൂടി എയർടെലിനുണ്ട്. 799 രൂപയുടെ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും, പ്രതിദിനം 100 എസ്എംഎസ്സും ഇതിൽ അനുവദിച്ചിരിക്കുന്നു. ദിവസേന നിങ്ങൾക്ക് 1.5 ജിബി ഡാറ്റയും ടെലികോം കമ്പനി വാഗ്ദാനം ചെയ്യുന്നു.
പ്രതിദിന ക്വാട്ട തീർന്നാൽ ഡാറ്റ വേഗത 64Kbps ആയി പരിമിതപ്പെടുന്നു. ഇതിൽ എയർടെൽ പ്രതിദിനം ഏകദേശം 10 രൂപ നിരക്കിൽ എയർടെൽ 799 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് ആക്സസും നൽകിയിരിക്കുന്നു. ഈ 77 രൂപ പ്ലാനിന് ദിവസവും 10 രൂപയാണ് ചെലവാകുക. എയർടെൽ 5ജി പ്ലാനുകൾ വിശദമായി.
Also Read: Ration Card: Pink Card വേണമെങ്കിൽ Online ആയി അപേക്ഷിക്കാം, ഈ തീയതിയ്ക്കുള്ളിൽ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile