Ration Card: Pink Card വേണമെങ്കിൽ Online ആയി അപേക്ഷിക്കാം, ഈ തീയതിയ്ക്കുള്ളിൽ…

HIGHLIGHTS

മുൻഗണനേതര വിഭാഗത്തിൽപെട്ട ഈ കാർഡുകാർക്ക് ഇന്ന് മുതൽ പിങ്ക് കാർഡിനുള്ള അപേക്ഷ സമർപ്പിക്കാം

സൌജന്യമായി റേഷൻ വിഹിതം കിട്ടാൻ അർഹതപ്പെട്ടവർക്ക് മുൻഗണനാ കാർഡ് കിട്ടും

അതുപോലെ ചികിത്സാ ആനുകൂല്യങ്ങൾക്കും പിങ്ക് കാർഡ് സഹായകരമാകും

Ration Card: Pink Card വേണമെങ്കിൽ Online ആയി അപേക്ഷിക്കാം, ഈ തീയതിയ്ക്കുള്ളിൽ…

Ration Card: വെള്ള, നീല റേഷൻ കാർഡുടമകൾക്ക് ഇനി മുൻഗണനാ കാർഡിനായി അപേക്ഷിക്കാം. മുൻഗണനേതര വിഭാഗത്തിൽപെട്ട ഈ കാർഡുകാർക്ക് ഇന്ന് മുതൽ പിങ്ക് കാർഡിനുള്ള അപേക്ഷ സമർപ്പിക്കാം. ജൂൺ 15 വരെ മാത്രമാണ് അപേക്ഷ അയക്കാനുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്. സൌജന്യമായി റേഷൻ വിഹിതം കിട്ടാനും, അതുപോലെ ചികിത്സാ ആനുകൂല്യങ്ങൾക്കും അർഹതപ്പെട്ടവർക്ക് മുൻഗണനാ കാർഡ് കിട്ടും. ഇതിനായി നിങ്ങൾക്ക് അക്ഷയ വഴിയോ, ഓൺലൈനിലോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Digit.in Survey
✅ Thank you for completing the survey!

Ration Card പിങ്ക് കാർഡിന് അപേക്ഷിക്കാം…!

നിലവിൽ 42.22 ലക്ഷം മുൻ​ഗണനാ കാർഡുള്ളവരാണ് കേരളത്തിൽ ഉള്ളവർ. ഗുരുതരമായ രോഗം ബാധിച്ചവരും നിരാലംബരുമായവർ ഇപ്പോഴും വെള്ള, നീല കാർഡിൽ തുടരുന്നെങ്കിൽ അവർക്ക് പിങ്ക് കാർഡെടുക്കാം.

Ration Card

പരമ്പരാഗത/ അസംഘടിത തൊഴിലാളി കുടുംബങ്ങളും തദ്ദേശ വകുപ്പിന്റെ ബിപിഎൽ പട്ടികയിലുള്ളവർക്കും പിങ്ക് കാർഡിനായി അപേക്ഷ നൽകാം. ആശ്രയ പദ്ധതി അംഗങ്ങൾ, കുടുംബാംഗങ്ങൾ എച്ച്ഐവി പോസിറ്റീവ്, കാൻസർ ബാധിതർ, ഓട്ടിസം ബാധിതർ, ഗുരുതര ശാരീരിക– മാനസിക വെല്ലുവിളിയുള്ളവർക്കും കാർഡിന് അർഹതയുണ്ട്. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർക്കും കാർഡിനായി അപേക്ഷിക്കാം. എൻഡോസൾഫാൻ ബാധിതരോ, വൃക്ക ഹൃദയം മാറ്റിവച്ചവരോ, ഡയാലിസിസ് ചെയ്യുന്നവരോ ആണെങ്കിലും അപേക്ഷ നൽകാം. അതുപോലെ പക്ഷാഘാതവും മറ്റും മൂലം കിടപ്പിലായവർക്കും റേഷൻ കാർഡ് ഓൺലൈനിൽ ലഭിക്കും. മുൻഗണനാ കാർഡുകൾക്ക് അർഹരാണോ ഇല്ലയോ എന്ന് റേഷനിങ് ഇൻസ്പെക്ടർമാർ വീടുകൾ തോറും പരിശോധന നടത്തുന്നുണ്ട്.

നിങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എങ്ങനെയാണ് ഔദ്യോഗിക സൈറ്റിലൂടെ റേഷൻ കാർഡിന് അപേക്ഷ നൽകുന്നതെന്ന് നോക്കാം.

Ration Card Online അപേക്ഷ എങ്ങനെ?

അക്ഷയ കേന്ദ്രങ്ങളോ / ജനസേവന കേന്ദ്രങ്ങൾ വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി സിറ്റിസൺ ലോ​ഗിൻ പോർട്ടലായ ecitizen.civilsupplieskerala.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്യുക. ഇവിടെ സിറ്റിസൺ ഓപ്ഷൻ വഴി അപ്ലൈ ചെയ്യാം. ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ റേഷൻ കാർഡിൽ എന്തെങ്കിലും തിരുത്തൽ വരുത്താനുണ്ടെങ്കിൽ അവ മാറ്റിയ ശേഷം അപേക്ഷ സമർപ്പിക്കണം.

ആവശ്യമായ രേഖകൾ

വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമായി വരും. പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അതാത് വിഭാഗത്തിലുള്ളവർ ഹാജരാക്കണം. പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ കോപ്പി നൽകണം.

ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവരോ, വീട് മോശം അവസ്ഥയിലുള്ളവരോ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനുണ്ട്. വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവരും സാക്ഷ്യപത്രം സമർപ്പിക്കണം. മാരക രോഗങ്ങളുള്ളവർക്ക് പിങ്ക് കാർഡ് കിട്ടാൻ ബന്ധപ്പെട്ട രേഖകൾ ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാം.

അതേ സമയം മത്സ്യതൊഴിലാളികൾക്കായി സന്തോഷകരമായ വാർത്തയാണ് സർക്കാർ പുറത്തുവിട്ടത്. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ തൊഴിലെടുക്കുന്നവർക്കും കുടുംബത്തിനുമുള്ള സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

Also Read: New Tecno Pova: 64MP Sony സെൻസറും 5500mAh ബാറ്ററിയുമുള്ള പുത്തൻ ബജറ്റ് ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങി

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo