Google Nano Banana 2 ഇനി എഐ ഭരിക്കും, ‘മിന്നൽ മുരളി’ വേഗത്തിൽ ഫോട്ടോ റെഡിയാക്കി തരും

Google Nano Banana 2 ഇനി എഐ ഭരിക്കും, ‘മിന്നൽ മുരളി’ വേഗത്തിൽ ഫോട്ടോ റെഡിയാക്കി തരും

Google പ്രോ ലെവൽ AI ഇമേജ് എഡിറ്റിങ്ങിനായി Nano Banana 2 പുറത്തിറക്കി. മിന്നൽ വേഗത്തിൽ (Flash-like speed) ഇമേജുകൾ ജനറേറ്റ് ചെയ്യാൻ സാധിക്കുന്ന ഈ പുതിയ മോഡൽ, പഴയ പതിപ്പിനേക്കാൾ കൂടുതൽ റിയലിസ്റ്റിക് ആയ ചിത്രങ്ങൾ നൽകുന്നു. ജെമിനി ആപ്പിലെ ഫാസ്റ്റ്, തിങ്കിംഗ്, പ്രോ മോഡുകളിൽ ഇപ്പോൾ ഡിഫോൾട്ട് ഓപ്ഷനായി ലഭ്യമാകുന്നത് Nano Banana 2 ആണ്.

Digit.in Survey
✅ Thank you for completing the survey!

അതിവേഗ ഇമേജ് ജനറേഷനുമായി Nano Banana 2

മുൻ മോഡലിനേക്കാൾ മികച്ച ക്ലാരിറ്റിയും സ്വാഭാവികതയും തരുന്ന വേർഷനാണിത്. നിമിഷങ്ങൾക്കുള്ളിൽ ഇമേജ് ക്രിയേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും നാനോ ബനാന 2 ന് സാധിക്കും. ജെമിനി ഫാസ്റ്റ്, തിങ്കിംഗ്, പ്രോ മോഡുകളിൽ ഡിഫോൾട്ട് ആയി പുതിയ വേർഷൻ ലഭ്യമാണ്.

Also Read: തോഷിബയുടെ Dolby Atmos Smart QLED TV 20000 രൂപ ഡിസ്കൗണ്ടിൽ, HDR10+ ഡിസ്പ്ലേ തോഷിബ ടിവി

കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യ പതിപ്പ് ഇറങ്ങി അര വർഷം കഴിഞ്ഞപ്പോഴാണ് രണ്ടാം വേർഷൻ വന്നിരിക്കുന്നത്. മികച്ച ലൈറ്റിംഗ്, സമ്പന്നമായ ടെക്സ്ചറുകൾ, വളരെ മികച്ച ക്ലാരിറ്റി എന്നിവയിലൂടെ പുതിയ മോഡൽ ഇമേജുകൾ റെഡിയാക്കി തരും. പ്രോ മോഡലിന്റെ ചില ഉയർന്ന വിശ്വാസ്യത സവിശേഷതകൾ ഇതിലുമുണ്ട്. 512px മുതൽ 4K വരെയുള്ള റെസല്യൂഷനുള്ള ചിത്രങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ഗൂഗിൾ പറയുന്നത്.

Nano Banana 2 Features

1. സങ്കീർണ്ണമായ നിർദ്ദേശങ്ങളായും പ്രശ്നമില്ല: നമ്മുടെ മനസ്സിലുള്ള രൂപം തന്നെ യാഥാർത്ഥ്യമാക്കാൻ, ഇനി കൃത്യമായ പ്രോംപ്റ്റ് നൽകിയേ തീരൂ എന്നില്ല. നാനോ ബനാന 2 വേർഷനിൽ സങ്കീർണ്ണമായ നിർദ്ദേശങ്ങൾ (Instructions) അതേപടി മനസ്സിലാക്കി ചിത്രങ്ങൾ നിർമിക്കുകയും എഡിറ്റ് ചെയ്യുകയുമാണ്.

2. വിപുലമായ ടെക്സ്റ്റ് റെൻഡറിംഗും ട്രാൻസ്ലേഷനും: ചിത്രങ്ങളിലെ ടെക്സ്റ്റുകൾ മറ്റ് ഭാഷകളിലേക്ക് വരെ ട്രാൻസ്ലേറ്റ് ചെയ്ത് തരും. ആശംസ കാർഡുകളും മറ്റും ഡിസൈൻ ചെയ്യുമ്പോൾ അക്ഷര പിശകില്ലാതെ എഡിറ്റ് ചെയ്ത് തരും.

3. ലോകവിജ്ഞാനം മികച്ചതാണ്: ഏതൊരു വിഷയത്തെക്കുറിച്ചും ഏറ്റവും പുതിയതും കൃത്യവുമായ ചിത്രങ്ങൾ നൽകാൻ നാനോ ബനാന 2 ന് സാധിക്കുന്നുണ്ട്. ഗൂഗിൾ സെർച്ചിന്റെ സഹായത്തോടെ ലോകത്തെ പുതിയ വിവരങ്ങളും ഇമേജ് ക്രിയേഷനിൽ ഉപയോഗിക്കാനാകും.

4. ഹൈ റെസല്യൂഷൻ ഇമേജുകൾ: 512px മുതൽ 4K വരെയുള്ള മികച്ച ക്വാളിറ്റിയിൽ ചിത്രങ്ങൾ നിർമ്മിക്കാം.

How to Use?

  1. ജെമിനി ആപ്പിലെ ഫാസ്റ്റ്, തിങ്കിംഗ്, പ്രോ മോഡുകളിൽ ഇപ്പോൾ നാനോ ബനാന 2 ഉപയോഗിക്കാം.
  2. ഗൂഗിൾ സെർച്ചിലെ AI മോഡ്, ഗൂഗിൾ ലെൻസ് വഴിയും ഇത ആക്സസ് ചെയ്യാം.
  3. ഗൂഗിൾ ക്ലൗഡ് ഉപയോക്താക്കൾക്ക് വെർട്ടെക്സ് AI-യിലെ (Vertex AI) ജെമിനി API വഴി പ്രിവ്യൂ വേർഷൻ ലഭ്യമാകും
  4. പരസ്യ ക്യാമ്പയിനുകൾക്ക് ഗൂഗിൾ ആഡ്‌സിലും നാനോ ബനാന 2 പ്രവർത്തിക്കുന്നു

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo