വന്നോളിൻ, വാങ്ങിക്കോളിൻ! Samsung Galaxy S25 ഫാൻ എഡിഷൻ വില S26 ലോഞ്ചിന് പിന്നാലെ കുറഞ്ഞു!

വന്നോളിൻ, വാങ്ങിക്കോളിൻ! Samsung Galaxy S25 ഫാൻ എഡിഷൻ വില S26 ലോഞ്ചിന് പിന്നാലെ കുറഞ്ഞു!

സാംസങ് ആരാധകർ ഏറെ കാത്തിരുന്ന ഗാലക്സി S26 സീരീസ് ആഗോള വിപണിയിൽ ലോഞ്ച് ചെയ്തു. പുതിയ മോഡലുകൾ എത്തിയതിന് പിന്നാലെ, Samsung Galaxy S25 FE വില വെട്ടിക്കുറച്ചു. ഫ്ലാഗ്ഷിപ്പ് ഫീച്ചറുകൾ കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ഈ സ്മാർട്ട് ഫോൺ തെരഞ്ഞെടുക്കാം.

Digit.in Survey
✅ Thank you for completing the survey!

ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള പുതിയ S26 മോഡലുകൾക്ക് പകരം, മികച്ച ക്യാമറയും പ്രോസസറുമുള്ള ഫോൺ വാങ്ങുന്നതും ലാഭകരമാണ്. ആമസോണിൽ എക്സ്ചേഞ്ച്, ഇഎംഐ ഓഫറും ഗാലക്സി എസ്25 എഫ്ഇയ്ക്ക് ലഭ്യമാണ്. ഈ സാംസങ് ഫോൺ വാങ്ങുന്നത് ബുദ്ധിയാണോ എന്ന് പരിശോധിക്കാം.

Samsung Galaxy S25 FE Price Discount

59,999 രൂപയാണ് സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോണിന്റെ വില. എന്നാൽ ആമസോണിൽ ഇതിന് അതിഗംഭീര കിഴിവ് അനുവദിച്ചിട്ടുണ്ട്. ആമസോണിൽ ഇതിന് 52,900 രൂപ മാത്രമാണ് വില. ആമസോൺ ഇന്ത്യയിൽ മാത്രമാണ് ഈ വിലക്കിഴിവ്.

സ്മാർട്ട്ഫോണിന് 1,587 രൂപയുടെ ഓഫർ ആമസോൺ പേ വഴി ക്യാഷ്ബാക്കിലൂടെ ലഭിക്കും. ഇതുകൂടി ചേർത്താൽ ഗാലക്സി എസ്25 എഫ്ഇ 51000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് വാങ്ങിക്കാം. 42000 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. ഇതിന് 1,860 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.

Also Read: സുന്ദരക്കുട്ടൻ Vivo V70 സീരീസ് ആദ്യ വിൽപ്പനയിൽ 4000 രൂപയോളം ഡിസ്കൗണ്ടിൽ, ഇന്ന് മുതൽ

സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫീച്ചറുകൾ

  1. ഡിസ്പ്ലേ: 6.7-ഇഞ്ച് ഡൈനാമിക് AMOLED 2X സ്ക്രീനാണ് ഇതിനുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനിന് FHD+ സപ്പോർട്ട് ലഭിക്കുന്നു.
  2. പ്രോസസർ: സാംസങ് Exynos 2400 ചിപ്പിലാണ് ഇത് പ്രവർത്തിക്കുന്നത്.
  3. ക്യാമറ: 50MP പ്രൈമറി ക്യാമറ, 12MP അൾട്രാ വൈഡ് ക്യാമറ, 8MP ടെലിഫോട്ടോ ക്യാമറയാണ് ഈ ഫോണിലുള്ളത്. സാംസങ് ഗാലക്സി എസ്25 എഫ്ഇയിൽ 12MP സെൽഫി സെൻസറുണ്ട്. 8K @ 30fps വീഡിയോ റെക്കോഡിങ് സപ്പോർട്ടുള്ള ഫോണാണിത്.
  4. സോഫ്റ്റ് വെയർ: വൺ UI 8 ഉള്ള ആൻഡ്രോയിഡ് 16 വേർഷൻ ഒഎസ്സാണ് ഇതിലുള്ളത്.
  5. ബാറ്ററി: 4,900 mAh പവർഫുൾ ബാറ്ററിയാണ് ഈ സാംസങ് ഫോണിലുള്ളത്. 45W ഫാസ്റ്റ് ചാർജിങ്, 15W വയർലെസ് ചാർജിങ് പിന്തുണയ്ക്കുന്നു. വയർലെസ് പവർഷെയർ റിവേഴ്സ് ചാർജിങ് സ്മാർട്ട് ഫോണിലുണ്ട്.
  6. ഡ്യൂറബിലിറ്റി: IP68 റേറ്റിങ്ങുള്ളതിനാൽ ഫോൺ പൊടിയും വെള്ളവും പ്രതിരോധിക്കും.

ഗാലക്സി അൺപാക്ക്ഡ് ചടങ്ങിൽ സാംസങ് ഗാലക്സി എസ്26 സീരീസ് ഫോണുകൾ അവതരിപ്പിച്ചു. മൂന്ന് മോഡലുകളാണ് കമ്പനി പുറത്തിറക്കിയത്. സാംസങ് ഗാലക്സി എസ്26, എസ്26 പ്ലസ്, എസ്26 അൾട്രാ ഫോണുകളാണ് വിപണിയിൽ എത്തിയത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo