സുന്ദരക്കുട്ടൻ Vivo V70 സീരീസ് ആദ്യ വിൽപ്പനയിൽ 4000 രൂപയോളം ഡിസ്കൗണ്ടിൽ, ഇന്ന് മുതൽ

സുന്ദരക്കുട്ടൻ Vivo V70 സീരീസ് ആദ്യ വിൽപ്പനയിൽ 4000 രൂപയോളം ഡിസ്കൗണ്ടിൽ, ഇന്ന് മുതൽ

ZEISS സപ്പോർട്ടുള്ള 50 ക്യാമറയുള്ള Vivo V70, Vivo V70 Elite ഇന്ന് മുതൽ വിൽപ്പനയ്ക്ക്. 6,500mAh ബാറ്ററിയും നീണ്ട സോഫ്റ്റ്‌വെയർ സപ്പോർട്ടുമുള്ള ഫോണാണിത്. ഫെബ്രുവരി 26 ഉച്ചയ്ക്ക് 12 മണി മുതൽ വിവോ വി70 വിൽപ്പന ഫ്ലിപ്കാർട്ടിലും ആമസോണിലും വിവോ ഇ സ്റ്റോറിലും നടക്കും. രാജ്യത്തെ റീട്ടെയിൽ ഷോപ്പുകളിലും വിവോ വി70 സീരീസ് വിൽപ്പനയുണ്ടാകും. SBI, കൊടക്, ICICI, HDFC, ആക്സിസ് തുടങ്ങിയ ബാങ്കുകൾക്ക് ഓഫറുണ്ട്. 4000 രൂപയോളം കിഴിവ് സ്മാർട്ട് ഫോണുകൾക്ക് ലഭിക്കും. വിവോ വി70 സീരീസ് പ്രത്യേകതകളും വിലയും ഇവിടെ നൽകുന്നു.

Digit.in Survey
✅ Thank you for completing the survey!

Vivo V70 Series Sale Offers

ഫെബ്രുവരി 26 മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നു. എസ്ബിഐ, കൊടക്, ICICI, HDFC, ആക്സിസ് കാർഡുകളിലൂടെ നിങ്ങൾക്ക് കിഴിവ് നേടാം. ഇതിന് 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്കാണ് അനുവദിച്ചിട്ടുള്ളത്. 10% വരെ അധിക എക്സ്ചേഞ്ച് ബോണസും ഇതിനുണ്ട്. വിദ്യാർത്ഥികൾക്ക് ഐഡി കാർഡ് വെരിഫിക്കേഷനിലൂടെ 1,000 രൂപയുടെ അധിക ഇളവും ലഭിക്കുന്നു. 18 മാസം വരെയുള്ള നോ-കോസ്റ്റ് EMI ഓഫറുമുണ്ട്.

Vivo V70

വിവോ വി70 5ജി

  1. 8ജിബി + 256ജിബി: 45,999 രൂപ
  2. 12ജിബി + 256ജിബി: 49,999 രൂപ
    ഒതെന്റിക് ബ്ലാക്ക്, സാൻഡ് ബീജ്, പാഷൻ റെഡ് നിറങ്ങളിൽ വാങ്ങാം.

വിവോ വി70 എലൈറ്റ്

  1. 8ജിബി + 256ജിബി: 51,999 രൂപ
  2. 12ജിബി + 512ജിബി: 61,999 രൂപ
    പാഷൻ റെഡ്, ലെമൺ യെല്ലോ നിറങ്ങളിൽ ലഭ്യമാണ്.

എക്സ്ചേഞ്ചിലൂടെ ഫ്ലിപ്കാർട്ടിൽ വി70 എലൈറ്റ് 41000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്.

Vivo V70 Series: സവിശേഷതകൾ

1.5K റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഫോണുകളിലുള്ളത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 5,000 നിറ്റ്‌സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്. അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഇതിലുള്ളത്.

നാല് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിനുണ്ട്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 16 ഒറിജിൻഒഎസ് 6 വേർഷനിലാണ് പ്രവർത്തിക്കുന്നത്.

Also Read: ആമസോണിനേക്കാൾ വിലക്കുറവ്! IP68 റേറ്റിങ് Motorola ഫോൺ വില 20000 രൂപയിൽ താഴേക്ക് വീണു

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ രണ്ട് മോഡലുകളിലും ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. OIS സപ്പോർട്ടുള്ള 50MP സോണി പ്രൈമറി സെൻസറും, 8MP അൾട്രാ-വൈഡ് ലെൻസും ഇതിനുണ്ട്. OIS പിന്തുണയോടെ 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും നൽകിയിട്ടുണ്ട്.
ഓട്ടോഫോക്കസുള്ള 50MP ZEISS ഗ്രൂപ്പ് സെൽഫി ക്യാമറയാണ് ഫോണിന് മുൻവശത്തുള്ളത്.

V70 എലൈറ്റ് സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്, അതേസമയം സ്റ്റാൻഡേർഡ് V70 സ്നാപ്ഡ്രാഗൺ 7 Gen 4 പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. രണ്ട് സ്മാർട്ട്‌ഫോണുകളിലും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഇവയിൽ 6,500mAh ബാറ്ററിയാണുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo