Amazon Year End Sale വഴി നിങ്ങൾക്ക് Frameless QLED TV ലാഭത്തിൽ വാങ്ങാം. മികച്ച ഡിസൈനും ഗംഭീര പെർഫോമൻസുമുള്ള സ്മാർട്ട് ടിവിയ്ക്കാണ് ഡീൽ. 55 ഇഞ്ചിന്റെ ക്യുഎൽഇഡി സ്മാർട്ട് ടിവി 44 ശതമാനം കിഴിവിൽ വിൽക്കുന്നു. പുതുവർഷത്തിൽ പുതിയ ടിവിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള പുതുവർഷ സമ്മാനമാണിത്.
SurveyFrameless QLED TV Deal
ആമസോണിൽ നിന്ന് നിങ്ങൾക്ക് മടി കൂടാതെ ഈ സ്മാർട്ട് ടിവി പർച്ചേസ് ചെയ്യാം. coocaa Frameless 55 ഇഞ്ച് ടെലിവിഷനാണ് കിഴിവ്. 44 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൊണ്ട് ആമസോൺ അനുവദിച്ചിരിക്കുന്നു.
ചൈന ആസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക്സ് കമ്പനിയാണ് കുക്കായ്. കുക്കായിയുടെ Frameless QLED Ultra Smart Google TV 55Y74 Pro മോഡലിനാണ് കിഴിവ്. ഇതിന്റെ ശരിക്കുള്ള വില 49,999 രൂപയാണ്. എന്നാൽ ആമസോൺ പകുതി വിലയോളം വെട്ടിക്കുറച്ചിട്ടുണ്ട്. ഇങ്ങനെ നിങ്ങൾക്ക് ക്യുഎൽഇഡി ടെലിവിഷൻ 30000 രൂപയ്ക്കും താഴെ വാങ്ങാം.
ആമസോണിൽ ഈ സ്മാർട്ട് ടിവിയ്ക്ക് വില വന്നിരിക്കുന്നത് 27,999 രൂപയാണ്. കൂടാതെ ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവും ലഭ്യമാണ്. ഇങ്ങനെ കൂടുതൽ ആദായത്തിൽ, 26000 രൂപയ്ക്ക് താഴെ ടിവി വീട്ടിലെത്തും. ഇഎംഐയിൽ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ ഈ ഫ്രെയിംലെസ് ക്യുഎൽഇഡി ടിവി 1,344 രൂപയ്ക്കും ലഭിക്കുന്നതാണ്.

coocaa QLED Ultra Smart Google TV
coocaa 55Y74 പ്രോയുടെ 55-ഇഞ്ച് സ്മാർട്ട് ടിവിയാണിത്. ഇതിന് QLED അൾട്രാ ഡിസ്പ്ലേയാണുള്ളത്. ഈ സ്മാർട്ട് ഗൂഗിൾ ടിവിയ്ക്ക് 4K UHD QLED പാനലുണ്ട്. ഇതിന്റെ സ്ക്രീനിന് 120Hz HSR റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കും.
ഗെയിമിംഗ്, സിനിമകൾ, സ്ട്രീമിംഗ് എന്നിവയ്ക്കായി അൾട്രാ-സ്മൂത്ത് മോഷനും വൈബ്രന്റ് കളറിങ്ങുമുള്ള സ്ക്രീനാണ് കുക്കായ് അവതരിപ്പിച്ചത്. AiPQ പ്രോസസർ ഉള്ളതിനാൽ ദൃശ്യതീവ്രത, നിറം എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്നു. കൂടാതെ ടിവി ഡിസ്പ്ലേയ്ക്ക് HDR10+ സപ്പോർട്ടുണ്ട്. ഇത് ഡോൾബി വിഷൻ Atmos പിന്തുണയ്ക്കുന്നു.
Also Read: ഈ കിടിലൻ Vivo 5G അപാരമായ ഓഫറിൽ! 6500mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറ ഫോണിന് 5000 രൂപ ലാഭം
ബിൽറ്റ്-ഇൻ ക്രോംകാസ്റ്റുള്ള ഗൂഗിൾ ടിവി ഇന്റർഫേസാണ് ഇതിലുള്ളത്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, സീ5 എന്നിവയുൾപ്പെടെ നിരവധി ആപ്പുകളിലേക്ക് ആക്‌സസ് ലഭിക്കും. HDMI, USB, LAN, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാർട്ട് ടിവിയിലുണ്ട്.
ഡോൾബി അറ്റ്‌മോസ് സ്പീക്കറുകളിലൂടെ പ്രീമിയം ഓഡിയോ എക്സ്പീരിയൻസ് ഇതിൽ ലഭിക്കുന്നു. 36W ശക്തമായ ഓഡിയോ ഔട്ട്‌പുട്ടും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile