50 ഇഞ്ച് വലിപ്പമുള്ള Panasonic Smart TV-യ്ക്ക് കൂറ്റൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു
48,990 രൂപ വിലയാകുന്ന 50 ഇഞ്ച് ടിവിയ്ക്കാണ് കിഴിവ്
4K Ultra HD Smart LED ഗൂഗിൾ ടിവി 24 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്
Happy Onam Super Deal: ഓണസദ്യ കഴിച്ചെങ്കിൽ വീട്ടിലേക്ക് പുതിയൊരു സ്മാർട് ടിവി എത്തിച്ചാലോ? 50 ഇഞ്ച് വലിപ്പമുള്ള Panasonic Smart TV-യ്ക്ക് ആമസോണിൽ കൂറ്റൻ കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു. ഓൺലൈനിൽ വീട്ടിലിരുന്ന് ഓർഡർ ചെയ്ത് പ്രൈം മെമ്പർഷിപ്പിലൂടെ ഫ്രീ ഡെലിവറിയിൽ സ്മാർട് ടിവി വീട്ടിലെത്തിക്കാം.
SurveyPanasonic Smart TV Happy Onam Deal
48,990 രൂപ വിലയാകുന്ന 50 ഇഞ്ച് ടിവിയ്ക്കാണ് കിഴിവ്. 4K Ultra HD Smart LED ഗൂഗിൾ ടിവി 24 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. ഇപ്പോൾ ടിവി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 36990 രൂപയ്ക്കാണ്. 1000 രൂപയുടെ കൂപ്പൺ കിഴിവും ആമസോൺ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ പാനസോണിക് എൽഇഡി ടിവി 35990 രൂപയ്ക്ക് വാങ്ങാം.

പാനസോണിക്കിന്റെ 4K Ultra HD Smart LED Google TV TH-50PX660DX മോഡലിനാണ് ഓഫർ. PX660DX എന്ന സ്റ്റൈൽ നെയിമുള്ള ടിവിയാണിത്. HDFC ബാങ്ക് കാർഡുകളിലൂടെ 750 രൂപ മുതൽ 1500 രൂപ വരെ ഡിസ്കൌണ്ട് ലഭിക്കുന്നു. 1,785 രൂപയുടെ ഇഎംഐ ഡീൽ പാണസോണിക് 50 ഇഞ്ച് എൽഇഡി ടിവിയ്ക്ക് ആമസോൺ തരുന്നു. 3,015 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ആമസോണിൽ ലഭിക്കുന്നതാണ്.
50 inch Panasonic LED TV: സ്പെസിഫിക്കേഷൻ
50 ഇഞ്ച് വലുപ്പമുള്ള പാനസോണിക് ടിവിയ്ക്ക് 4K LED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 60Hz റിഫ്രഷ് റേറ്റുണ്ട്. 3840 x 2160 പിക്സൽ റെസല്യൂഷനാണ് ഡിസ്പ്ലേയ്ക്കുണ്ട്. 4K കളർ എൻജിൻ, HEXA ക്രോമ ഡ്രൈവ്, 4K HDR10+ തുടങ്ങിയ ഫീച്ചറുകളിലൂടെയും മികച്ച വിഷ്വൽ എക്സ്പീരിയൻസ് ലഭിക്കുന്നു.
20W ഓഡിയോ ഔട്ട്പുട്ടാണ് ഈ ടിവിയിലുള്ളത്. ഡോൾബി ഡിജിറ്റൽ സപ്പോർട്ട് ഇതിനുണ്ട്. ഇങ്ങനെ പാനസോണിക് ടിവിയിലൂടെ മികച്ച ഹോം തിയേറ്റർ ബിൽറ്റ്-ഇൻ സൗണ്ട് സിസ്റ്റം ആസ്വദിക്കാം.
ഗൂഗിൾ ടിവി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടിവി പ്രവർത്തിക്കുന്നത്. ഇതിൽ ബിൽറ്റ്-ഇൻ വൈഫൈ, ഗൂഗിൾ അസിസ്റ്റന്റ്, ക്രോംകാസ്റ്റ്, സ്ക്രീൻ മിററിംഗ് തുടങ്ങിയ സ്മാർട്ട് ഫീച്ചറുകൾ പാനസോണിക് ടിവിയിലുണ്ട്. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ്, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി ആപ്ലിക്കേഷനുകൾ ഇതിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. ഈ എൽഇഡി ടിവിയ്ക്ക് 2GB റാമും 16GB ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടും ലഭിക്കുന്നു.
മൂന്ന് HDMI പോർട്ടുകൾ സ്മാർട് ടിവിയിലുണ്ട്. ഇതിൽ രണ്ട് USB പോർട്ടുകളും, ഒരു ഒപ്റ്റിക്കൽ ഓഡിയോ ഔട്ടും ഒരു ഹെഡ്ഫോൺ ഔട്ടും ലഭിക്കുന്നു. ഇതിൽ നിങ്ങൾക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ലഭിക്കും.
Also Read: BSNL UPI: 5ജി കാത്തിരുന്നവർക്ക് സർക്കാർ കമ്പനിയുടെ സൂപ്പർ സർപ്രൈസ്! Google Pay, ഫോൺപേ ഇനി എന്തിന്?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile