BSNL UPI: 5ജി കാത്തിരുന്നവർക്ക് സർക്കാർ കമ്പനിയുടെ സൂപ്പർ സർപ്രൈസ്! Google Pay, ഫോൺപേ ഇനി എന്തിന്?

HIGHLIGHTS

BHIM UPI-മായി ചേർന്നുകൊണ്ടാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് യുപിഐ സേവനം ആരംഭിക്കുക

ഫോൺ റീചാർജ് ചെയ്യാനും, ബിൽ അടയ്ക്കാനും, ലാൻഡ്‌ലിംഗ് സേവനങ്ങൾക്കും BSNL UPI സഹായിക്കും

ഇന്ത്യയിലെ വരിക്കാർക്ക് വേണ്ടിയാണ് യുപിഐ സംവിധാനം അവതരിപ്പിക്കുക

BSNL UPI: 5ജി കാത്തിരുന്നവർക്ക് സർക്കാർ കമ്പനിയുടെ സൂപ്പർ സർപ്രൈസ്! Google Pay, ഫോൺപേ ഇനി എന്തിന്?

BSNL UPI: Google Pay, PhonePe അരങ്ങുവാഴുന്ന ഇന്ത്യയിലേക്ക് സർക്കാരിന്റെ വക UPI സംവിധാനം. ഇന്ത്യയിലെ സർക്കാർ ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. ഈ ടെലികോം ഓപ്പറേറ്റർ ഇനി യുപിഐയിലേക്കും കടക്കുന്നു. ഇന്ത്യയിലെ വരിക്കാർക്ക് വേണ്ടിയാണ് യുപിഐ സംവിധാനം അവതരിപ്പിക്കുക.

Digit.in Survey
✅ Thank you for completing the survey!

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിലൂടെ ഇനി തടസ്സമില്ലാത്ത ഓൺലൈൻ പേയ്‌മെന്റുകൾ സാധ്യമാകും. ഇതിനായി ബിഎസ്എൻഎല്ലിന്റെ സെൽഫ്കെയർ ആപ്പ് ഉടൻ തന്നെ യുപിഐ സംവിധാനം ആരംഭിക്കുകയാണ്. ജിയോയും മറ്റും ഇതിനകം യുപിഐ മുതലെടുത്ത് അതത് ആപ്പുകളിൽ നിന്നുള്ള പേയ്‌മെന്റുകൾ നടത്തുന്നുണ്ട്. റീചാർജ് ചെയ്യുമ്പോഴും ഈ യുപിഐ സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുന്നു.

ഇപ്പോൾ ബിഎസ്എൻഎല്ലും യുപിഐ ഉടൻ ആരംഭിക്കുമെന്നാണ് സൂചന. യുപിഐ പേയ്‌മെന്റ് സൊല്യൂഷൻ ഉടൻ വരുമെന്ന് കമ്പനി തന്നെ അറിയിച്ചു. ബിഎസ്എൻഎൽ സെൽഫ്കെയർ ആപ്പിനുള്ളിലാണ് ഇത് കാണിച്ചിരിക്കുന്നത്.

Bsnl pay
Bsnl pay

BSNL BHIM UPI കൂടുതലറിയാം

BHIM UPI-മായി ചേർന്നുകൊണ്ടാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് യുപിഐ സേവനം ആരംഭിക്കുക. ഫോൺ റീചാർജ് ചെയ്യാനും, ബിൽ അടയ്ക്കാനും, ലാൻഡ്‌ലിംഗ് സേവനങ്ങൾക്കും, ഫൈബർ സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനും യുപിഐ സേവനം പ്രയോജനപ്പെടുത്താം. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പുമായി ബിഎസ്എൻഎൽ കരാർ ഒപ്പിട്ടിരുന്നു. അന്ന് മുതൽ സർക്കാർ കമ്പനി ബിസിനസ്സ് ആധുനികവൽക്കരിക്കുന്നതിന് ശക്തവും ആക്രമണാത്മകവുമായ നീക്കങ്ങൾ നടത്തിവരുന്നു.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി, 5ജി അപ്ഡേറ്റ്

കമ്പനി ഇതിനകം 1 ലക്ഷം 4G സൈറ്റുകൾ വിന്യസിക്കാൻ പ്ലാനിട്ടുണ്ട്. സർക്കാർ കമ്പനി ഇപ്പോൾ 5G വിന്യസിക്കാനുള്ള പദ്ധതിയിലാണ്. BSNL എറിക്‌സൺ, ക്വാൽകോം, സിസ്‌കോ, നോക്കിയ എന്നിവയുമായി സഹകരിച്ചാണ് 4ജി അവതരിപ്പിക്കുക.

ഇന്ത്യയിലെ ടെലികോം വിപണിയിലെ ശക്തമായ മൂന്നാമത്തെ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഇന്ത്യൻ ടെക്‌നോളജി വെണ്ടർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന 3–4 ലക്ഷം പുതിയ 4G സൈറ്റുകൾക്കായി ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) ഉടൻ തന്നെ ടെൻഡർ ക്ഷണിക്കും. താങ്ങാനാവുന്ന വിലയിൽ പ്ലാനുകൾ അവതരിപ്പിക്കുന്നതിലാണ് കമ്പനി കൂടുതൽ ശ്രദ്ധ നൽകുന്നത്. അതിനാൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 5ജി പുറത്തിറക്കിയാൽ സാധാരണക്കാർക്ക് അത് വലിയ ആശ്വാസമേകും.

Also Read: അപ്പോ ഇതാണോ iPhone 17 Pro Max! ലോഞ്ചിന് മുന്നേ ഫ്ലിപ്കാർട്ട് Big Billion Days പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട് പുത്തൻ ഐഫോൺ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo