ലിവിങ് റൂം സ്പെഷ്യലാക്കാം; 43 ഇഞ്ച് Samsung, LG, Onida LED Smart TV-കൾ വെറും 30,000 രൂപയ്ക്ക് താഴെ!

കുറഞ്ഞ ബഡ്ജറ്റിൽ ഒരു വലിയ സ്മാർട്ട് ടിവി വീട്ടിലേക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ബമ്പർ ഓഫർ! 43 ഇഞ്ച് LED Smart TV-കൾക്ക് ആമസോൺ വമ്പിച്ച വിലക്കുറവ് പ്രഖ്യാപിച്ചു. Samsung, LG, Onida തുടങ്ങിയ വിശ്വസ്ത ബ്രാൻഡുകളുടെ എൽഇഡി ടിവികൾക്കാണ് ഓഫർ. 30,000 രൂപയ്ക്ക് താഴെ ആമസോൺ ഓഫറിൽ ടെലിവിഷൻ ലഭ്യമാണ്.

മികച്ച പിക്ചർ ക്വാളിറ്റിയും, ഡോൾബി ഓഡിയോ സപ്പോർട്ടും, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഒടിടി ആപ്പുകളുടെ പിന്തുണയുമുള്ള സ്മാർട്ട് ടിവികളാണ് ഓഫർ ലിസ്റ്റിലുള്ളത്. ടിവിയുടെ ഓഫറുകളും സവിശേഷതകളും വിശദമായി അറിയാം.

Samsung 43 ഇഞ്ച് FHD Smart LED TV UA43F5550FUXXL

27,500 രൂപയ്ക്കാണ് സാംസങ്ങിന്റെ 43 ഇഞ്ച് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ആമസോണിൽ വില 26,690 രൂപയ്ക്കാണ്. 1500 രൂപയുടെ കൂപ്പൺ കിഴിവ് സാംസങ് എഫ്എച്ച്ഡി ടെലിവിഷന് ലഭ്യമാണ്. ഇതുകൂടി ചേർത്താൽ എൽഇഡി ടിവിയുടെ വില 25000 രൂപ റേഞ്ചിൽ 43 ഇഞ്ച് ടെലിവിഷൻ വാങ്ങിക്കാം. ഇതിന് പുറമെ 1250 രൂപയുടെ SBI കാർഡ് ഉപയോഗിച്ചാൽ, സാംസങ് 43 ഇഞ്ച് സ്മാർട്ട് ടിവി 24000 രൂപയ്ക്ക് സ്വന്തമാക്കാം. 938 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ ഇന്ത്യ തരുന്നു.

Xiaomi 43 inch Smartchoice X 4K Ultra HD Smart TV

37,999 രൂപയ്ക്കാണ് ഷവോമി 43 ഇഞ്ച് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. L43MB-AIN മോഡലിൽ വരുന്ന 43 ഇഞ്ച് സ്മാർട്ട് ചോയിസ് X 4കെ അൾട്രാ എച്ച്ഡി ടെലിവിഷന് ആമസോണിൽ വില 24,999 രൂപയാണ്. SBI ക്രഡിറ്റ് കാർഡിലൂടെ നിങ്ങൾക്ക് 2000 രൂപയുടെ ബാങ്ക് കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ഷവോമി ടെലിവിഷൻ 22999 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് ആമസോണിൽ 879 രൂപയുടെ ഇഎംഐ ഓഫറും ഷവോമി ടിവി വാഗ്ദാനം ചെയ്യുന്നു.

LG 43 inches NU87 AI Series Nano 4K Ultra HD Smart TV

LG Smart webOS LED TV 43NU870BPLA 2026 മോഡൽ ടിവിയുടെ വിപണി വില 45,990 രൂപയാണ്. 31 ശതമാനം കിഴിവിൽ എൽജി ടിവി ആമസോണിൽ 31,899 രൂപയാണ് വിലയാകുന്നത്. 1250 രൂപയുടെ മികച്ച ബാങ്ക് ഓഫറും സ്മാർട്ട് ടിവിയ്ക്ക് അനുവദിച്ചിരിക്കുന്നതിനാൽ, 30000 രൂപയ്ക്ക് എൽജി എൽഇഡി ടെലിവിഷൻ വാങ്ങിക്കാനാകും. 1,121 രൂപയുടെ മികച്ച ഇഎംഐ ഓഫറും സ്മാർട്ട് ടിവിയ്ക്ക് ലഭ്യമാണ്.

Onida 43 inch QLED Ultra HD 4K Smart Fire TV Q43UFD

ഒണീഡ 43 ഇഞ്ച് ക്യുൽഇഡി ടിവിയ്ക്കും ഓഫറുണ്ട്. 41,490 രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ എത്തിച്ച ഒണീഡ ടെലിവിഷന് ആമസോണിൽ വില 28,599 രൂപയാണ്. എസ്ബിഐ കാർഡിലൂടെ 1250 രൂപയുടെ ഇളവും ലഭ്യമാണ്. ഇങ്ങനെ ഒണീഡ ക്യുഎൽഇഡി ടെലിവിഷൻ 27000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. 1,005 രൂപയുടെ മികച്ച ഇഎംഐ ഓഫറും ഒണീഡ ക്യുഎൽഇഡി അൾട്രാ എച്ച്ഡി ടെലിവിഷനായി അനുവദിച്ചിട്ടുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile