പുതിയ അന്താരാഷ്ട്ര റോമിങ് പ്ലാനുകളുമായി വോഡഫോൺ ഐഡിയ

HIGHLIGHTS

വോഡഫോൺ ഐഡിയ അൺലിമിറ്റഡ് ഡാറ്റയും വോയിസ് കോളിങ്ങും ഉള്ള പുതിയ അന്താരാഷ്ട്ര റോമിങ് പ്ലാനുകൾ പുറത്തിറക്കുന്നു

വോഡഫോൺ ഐഡിയ അഞ്ച് പുതിയ അന്താരാഷ്ട്ര റോമിങ് പ്ലാനുകൾ പുറത്തിറക്കി

നാല് പ്ലാനുകൾ അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളിങ്ങും വാഗ്ദാനം ചെയ്യുന്നു

പുതിയ അന്താരാഷ്ട്ര റോമിങ് പ്ലാനുകളുമായി വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ (Vodafone- idea) അന്താരാഷ്ട്ര ഉപഭോക്താക്കൾക്കായി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ചെയ്യുന്ന പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചു. ഹോങ്കോംഗ്, അയർലൻഡ്, ഇറ്റലി, നെതർലാൻഡ്സ്, പോർച്ചുഗൽ, റൊമാനിയ, സ്പെയിൻ, തുർക്കി, ന്യൂസിലാൻഡ്, ബ്രസീൽ, ഇന്തോനേഷ്യ, യുഎസ്, യുകെ, യുഎഇ, മലേഷ്യ, സിംഗപ്പൂർ, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഗ്രീസ്, ഹംഗറി, തായ്‌ലൻഡ്, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ പ്ലാനുകൾ ബാധകമാണ്.

Digit.in Survey
✅ Thank you for completing the survey!

24 മണിക്കൂർ മുതൽ 28 ദിവസം വരെ യുള്ള ഇന്റർനാഷണൽ റോമിംഗ് പ്ലാനുകൾ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. എല്ലാ പ്ലാനുകളും ഉയർന്ന വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് സൗജന്യ ഇൻകമിങ്, ഇന്ത്യ ഔട്ട്‌ഗോയിംഗ് കോളുകളും പരിധിയില്ലാത്ത സൗജന്യ എസ്എംഎസും ലഭിക്കും.

ഇൻകമിങ് കോളുകൾ

  • 599 രൂപയുടെ പ്ലാനിൽ 24 മണിക്കൂർ അൺലിമിറ്റഡ് ഡാറ്റ, ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് കോളുകൾ, എസ്എംഎസ് എന്നിവ ലഭ്യമാണ്‌.  
  • 2999 രൂപയുടെ പ്ലാനിൽ 7 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും, ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് കോളുകൾ,  എസ്എംഎസ് എന്നിവ ലഭ്യമാണ്‌.
  • 3999 രൂപയുടെ പ്ലാനിൽ 10 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും, ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് കോളുകൾ,  എസ്എംഎസ് എന്നിവ ലഭ്യമാണ്‌.
  • 4,449 രൂപയുടെ പ്ലാനിൽ 14 ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റയും, ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് കോളുകൾ, എസ്എംഎസ് എന്നിവ ലഭ്യമാണ്‌.
  • 5999 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് 15GB ഡാറ്റയും  1500 ഔട്ട്‌ഗോയിംഗ് കോളുകൾ, ഇൻകമിംഗ് കോളുകൾ, എസ്എംഎസ് എന്നിവ സൗജന്യമാണ്.

വിഐ പോസ്റ്റ് പെയ്ഡിലുള്ള 'ഓള്‍വെയ്‌സ് ഓണ്‍' സൗകര്യം വഴി സബ്‌സ്‌ക്രൈബ് ചെയ്ത പാക്ക് അവസാനിച്ചാല്‍ പോലും വിദേശ യാത്രയ്ക്കിടെ വന്‍ നിരക്കുകള്‍ വരുന്നത് ഒഴിവാക്കാനാവും.

വിദേശ യാത്രകൾക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ ഫോൺ കണക്ഷൻ ഉപയോഗിക്കാൻ അന്താരാഷ്ട്ര റോമിങ് പാക്കുകൾക്ക്  കഴിയും. വിവിധ യാത്രാ ആവശ്യങ്ങൾക്ക് അനുസൃതമായ 24 മണിക്കൂർ മുതൽ 28 ദിവസം വരെ കാലാവധിയുള്ള റോമിങ് പാക്കുകളാണ് വിഐ (vi) അവതരിപ്പിച്ചിരിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo