അൺലിമിറ്റഡ് നൈറ്റ് ഡാറ്റ പായ്ക്കുകളുമായി വോഡഫോൺ ഐഡിയ

അൺലിമിറ്റഡ് നൈറ്റ് ഡാറ്റ പായ്ക്കുകളുമായി വോഡഫോൺ ഐഡിയ
HIGHLIGHTS

രാത്രി ഏറെ വൈകിയും ഡാറ്റ ഉപയോഗിക്കുന്നവർക്ക് വേണ്ടിയാണ് ഈ ഓഫർ

ഈ പായ്ക്കുകൾ ലഭിക്കുന്നതിന് ഒരു അടിസ്ഥാന പായ്ക്ക് ഉണ്ടായിരിക്കണം

രണ്ട് ഡാറ്റ പായ്ക്കുകളെകുറിച്ചാണ് ഇവിടെ അവതരിപ്പിക്കുന്നത്

വോഡഫോൺ ഐഡിയ (Vodafone Idea) രാത്രി ഏറെ വൈകിയും ഡാറ്റ ഉപയോഗിക്കുന്നവർക്ക് വേണ്ടി Vi Chhota Hero Packs എന്ന പേരിൽ  17 രൂപയ്ക്കും 57 രൂപയ്ക്കും വിലയുള്ള രണ്ട് പുതിയ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ പാക്കുകൾ അവതരിപ്പിക്കുന്നതായി വോഡഫോൺ ഐഡിയ (Vodafone Idea) പ്രഖ്യാപിച്ചു. ജോലിയ്ക്കായാലും വിനോദത്തിനായാലും മൊബൈൽ ഇന്റർനെറ്റ് ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമാണ്. എല്ലാ ഉപയോക്തൃ സെഗ്‌മെന്റുകൾക്കുമുള്ള ഡാറ്റ ആക്‌സസും വി ഛോട്ടാ ഹീറോ പാക്കുകൾ എന്നറിയപ്പെടുന്ന ഈ രണ്ട് പുതിയ സാഷെ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ പാക്കുകൾ നൽകും എന്ന് വോഡഫോൺ ഐഡിയ പ്രഖ്യാപിക്കുന്നു. ഉപയോക്താക്കൾക്ക് Binge All Night, Weekend Data Rollover, Data Delights ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന Vi യുടെ അൺലിമിറ്റഡ് പ്രീപെയ്ഡ് ഓഫറുകളുടെ വിഭാഗമാണ് ഛോട്ടാ ഹീറോ പാക്കുകൾ.

വി ഛോട്ടാ ഹീറോ 17 രൂപ പായ്ക്ക്

വി ഛോട്ടാ ഹീറോ 17 രൂപ പായ്ക്ക് പ്രീപെയ്ഡ് ഉപഭോക്താക്കളെ ഒരു ദിവസത്തേക്ക് 12 am (അർദ്ധരാത്രി) മുതൽ രാവിലെ 6 വരെ പരിധിയില്ലാത്ത ഡാറ്റ ഉപയോഗം ആസ്വദിക്കാൻ അനുവദിക്കുന്നു.

വി ഛോട്ടാ ഹീറോ 57 രൂപ പായ്ക്ക്

വി ഛോട്ടാ ഹീറോ 57 രൂപ പായ്ക്ക് പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 12 am (അർദ്ധരാത്രി) മുതൽ രാവിലെ 6 വരെ ഏഴ് ദിവസത്തേക്ക് (168 മണിക്കൂർ) പരിധിയില്ലാത്ത ഡാറ്റ ഉപയോഗം ആസ്വദിക്കാനുള്ള അവസരം നൽകുന്നു. ഈ നൈറ്റ് അൺലിമിറ്റഡ് ഡാറ്റ പായ്ക്കുകൾ ലഭിക്കുന്നതിന് ഉപയോക്താവിന് സജീവമായ ഒരു അടിസ്ഥാന പായ്ക്ക് ഉണ്ടായിരിക്കണം. ഈ രണ്ട് ഡാറ്റാ പാക്കുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് നൈറ്റ് ഡാറ്റ ആക്സസ് നൽകാനാണ് വോഡഫോൺ ഐഡിയ (Vodafone Idea) ലക്ഷ്യമിടുന്നത്.

കോളേജ്/ഹോസ്റ്റൽ വിദ്യാർത്ഥികൾക്കും ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ലഭ്യമല്ലാത്തതും എന്നാൽ രാത്രികാലങ്ങളിൽ അതിവേഗ ഡാറ്റയ്ക്ക് ആവശ്യക്കാരുള്ളതുമായ ആദ്യകാല ജോലിക്കാർ ഉൾപ്പെടെയുള്ള ഉപയോക്തൃ വിഭാഗങ്ങൾക്കായി പ്രത്യേകം ഈ പായ്ക്കുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് വോഡഫോൺ ഐഡിയ (Vodafone Idea)  പറയുന്നു. വോഡഫോൺ ഐഡിയ (Vodafone Idea) പറയുന്നതനുസരിച്ച്, സിനിമകൾ കാണുക, വീഡിയോകൾ സ്ട്രീമിംഗ് ചെയ്യുക, സംഗീതം കേൾക്കുക, ഗെയിമുകൾ കളിക്കുക, ഇന്റർനെറ്റ് ബ്രൗസ് ചെയ്യുക, ജോലിചെയ്യുകയോ പഠിക്കുകയോ ചെയ്യുന്നതുപോലുള്ള പ്രവർത്തനങ്ങൾക്ക് ഈ പായ്ക്കുകൾ അനുയോജ്യമാണ്.

Nisana Nazeer
Digit.in
Logo
Digit.in
Logo