SIM Binding Rule: ഫോണിൽ സിം ഇല്ലെങ്കിൽ ഇനി വാട്സ്ആപ്പും ടെലിഗ്രാമും ഇല്ല, മാർച്ച് 1 മുതൽ

SIM Binding Rule: ഫോണിൽ സിം ഇല്ലെങ്കിൽ ഇനി വാട്സ്ആപ്പും ടെലിഗ്രാമും ഇല്ല, മാർച്ച് 1 മുതൽ

മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, 2026 മാർച്ച് 1 മുതൽ SIM Binding Rule നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓൺലൈൻ തട്ടിപ്പുകളും മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് (DoT) സിം ബൈൻഡിങ് നിയമം കർശനമാക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

WhatsApp, Telegram, Signal തുടങ്ങിയ മെസ്സേജിംഗ് ആപ്പുകളിൽ ഉൾപ്പെടെ ഡിജിറ്റൽ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടിയാണിത്. രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ ഉണ്ടെങ്കിൽ മാത്രമാണ് ഈ ആപ്പുകൾ ഇനി പ്രവർത്തിക്കുക. അതിനാൽ കട്ടായ സിം കാർഡിൽ ഇപ്പോഴും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് സിം ബൈൻഡിങ് ചട്ടം മെനക്കേടാകും. പുതിയ നിയമം നിങ്ങളുടെ ദൈനംദിന മൊബൈൽ ഉപയോഗത്തെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പരിശോധിക്കാം.

SIM Binding Rule March 1

ഒരാളുടെ ഫോൺ നമ്പർ ഉപയോഗിച്ച് മറ്റൊരാൾ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതും മറ്റും പ്രതിരോധിക്കാനുള്ള നടപടിയാണിത്. നിലവിൽ സിം ഫോണിൽ ഇട്ടില്ലില്ലെങ്കിലും OTP വഴി വാട്ട്സ്ആപ്പ് ലോഗിൻ ചെയ്താൽ സിം മാറ്റിയാലും ആപ്പ് പ്രവർത്തിക്കും. എന്നാൽ ഇനി മുതൽ അത് സാധിക്കില്ല. ഡിവൈസിൽ സിം ഇല്ലെങ്കിൽ അക്കൗണ്ട് ആക്സസ് ചെയ്യാനാകില്ല. അതുപോലെ വാട്സ്ആപ്പ വെബ്ബിലും നിയന്ത്രണം വരുന്നു.

വാട്ട്സ്ആപ്പിലെ ലിങ്ക്ഡ് ഡിവൈസ് ഓപ്ഷനിലൂടെയാണ് ലാപ്ടോപ്പുകളിലും മറ്റും വാട്സ്ആപ്പ് വെബ് ആക്സസ് ചെയ്യാനാകുന്നത്. ഇതിലും ദുരുപയോഗവും മറ്റാളുകൾ അക്കൗണ്ട് ആക്സസ് ചെയ്യുന്നതും നടക്കാറുണ്ട്. ഇത് പ്രതിരോധിക്കാൻ വാട്ട്സ്ആപ്പ് വെബ് ഓരോ ആറ് മണിക്കൂറിലും ഓട്ടോമാറ്റിക്കലി ലോഗ് ഔട്ട് ആകുന്നു. എന്നാൽ ലിങ്ക് ചെയ്യുന്ന വാട്ട്സ്ആപ്പ് തുറന്നിരിക്കുന്ന ഫോണിൽ സിം ഉണ്ടെങ്കിൽ ഇത് പ്രശ്നമല്ല. ഹാക്കർമാർ റിമോട്ടായി അക്കൌണ്ട് ആക്സസ് ചെയ്യുന്നത് തടയാനുള്ള മാർഗമാണിത്.

sim-binding-rule-india

KYC വെരിഫൈഡ് സിം ഉപയോഗിക്കുന്നതിനായാണ് സിം ബൈൻഡിങ് നിയമം നടപ്പിലാക്കുന്നത്. ഓരോ അക്കൗണ്ടും ഒരു ഫിസിക്കൽ സിം കാർഡുമായി എപ്പോഴും ബന്ധിക്കപ്പെട്ടിരിക്കണം എന്നാണ് നിബന്ധന.

Also Read: തോഷിബയുടെ Dolby Atmos Smart QLED TV 20000 രൂപ ഡിസ്കൗണ്ടിൽ, HDR10+ ഡിസ്പ്ലേ തോഷിബ ടിവി

മെയിൻ സിം ഇല്ലാത്ത രണ്ടാമത്തെ ഫോണിൽ ഇനി വാട്ട്സ്ആപ്പ് ലോഗിൻ ചെയ്യാൻ പ്രയാസമാകും. വിദേശത്തേക്ക് പോകുന്നവരാണെങ്കിൽ, ഫോണിൽ രജിസ്റ്റർ ചെയ്ത സിം ഉണ്ടെങ്കിൽ ആപ്പ് പ്രവർത്തിക്കുന്നതിൽ തടസ്സമില്ല.

  1. ഇതിനായി നിങ്ങളുടെ വാട്ട്സ്ആപ്പ് തുറക്കുക. ആപ്പിലെ സെറ്റിംഗ്സിൽ നിന്നും Account (അക്കൗണ്ട്) എന്നതിൽ ക്ലിക്ക് ചെയ്യുക.
  2. ശേഷം നിങ്ങൾക്ക് പഴയ നമ്പറിന് പകരം പുതിയ സിം നമ്പർ ചേർക്കാം. ഇതിനായി Change Number (ചേഞ്ച് നമ്പർ) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  3. തുടർന്ന് മുകളിൽ വലതുവശത്തുള്ള Next എന്ന ബട്ടൺ അമർത്തുക.
  4. ഇവിടെ ആദ്യത്തെ കോളത്തിൽ പഴയ നമ്പർ (നിലവിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്ന, നിങ്ങളുടെ കയ്യിലില്ലാത്ത നമ്പർ) ടൈപ്പ് ചെയ്യുക.
  5. രണ്ടാമത്തെ കോളത്തിൽ പുതിയ നമ്പർ (നിങ്ങളുടെ കൈവശമുള്ള സിമ്മിലെ നമ്പർ) നൽകുക. ഇങ്ങനെ നമ്പർ അപ്ഡേറ്റ് ആയി കഴിയുന്നു.
  6. ഇതിന് ശേഷം നിങ്ങളുടെ പഴയ നമ്പറിലെ കോണ്ടാക്റ്റിലുള്ളവർക്ക് വാട്ട്സ്ആപ്പിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. ഇതിനായി നമ്പർ മാറിയ വിവരം അറിയിക്കണോ വേണ്ടയോ എന്നതിനായി Notify Contacts എന്ന ഓപ്ഷൻ കൊടുക്കണം.
  7. ഇതെല്ലാം പൂർത്തിയായ ശേഷം Done എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo