ഇവരാണ് ആ മിടുക്കന്മാർ, 2026-ലെ ടോപ്പ് Samsung Phones! ബജറ്റ് കണ്ടറിഞ്ഞ് വാങ്ങാം
2026-ൽ ഒരു പുതിയ Samsung Phone വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ തിരക്ക് കൂട്ടി പണം കളയുന്നതിന് മുൻപ് ഈ ലിസ്റ്റ് ഒന്ന് കാണുക! 15,000 രൂപയുടെ ബജറ്റ് ഫോണുകൾ മുതൽ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം മോഡലുകൾ വരെ കേരള വിപണിയിൽ ലഭ്യമാണ്.
Surveyമികച്ച ബാറ്ററി ലൈഫും 5G സപ്പോർട്ടും ലഭിക്കുന്ന ബജറ്റ് ഫോണുകൾ നോക്കുന്നവർക്ക് കേരളത്തിൽ ലഭ്യമായ മോഡലുകൾ അറിയാം. മിഡ്-റേഞ്ചിലും പ്രീമിയം വിഭാഗങ്ങളിലും ശക്തമായ പ്രകടനം, മികച്ച ക്യാമറ, AI ഫീച്ചറുകളുള്ള ഫോണുകളും ലിസ്റ്റിലുണ്ട്. പുതിയ സ്മാർട്ട് ഫോൺ അന്വേഷിക്കുന്നവർക്ക് എല്ലാ ബജറ്റിലുമുള്ള സാംസങ് ഫോണുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇക്കൂട്ടത്തിൽ നിങ്ങൾക്ക് ചേരുന്ന മോഡൽ ഏതാണെന്ന് ഫീച്ചറുകൾ മനസിലാക്കി തന്നെ തെരഞ്ഞെടുത്താലോ!
ബജറ്റ് ഫ്രണ്ട്‌ലി Samsung ഫോണുകൾ (Rs 15,000 – Rs25,000)
ലിസ്റ്റിൽ ആദ്യം ഉൾപ്പെടുത്തുന്നത് 25,000 രൂപയിൽ താഴെയുള്ള മികച്ച സാംസങ് സ്മാർട്ട് ഫോണുകളാണ്. കേരളത്തിലെ റീട്ടെയിൽ ഷോപ്പുകളിലും ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ബജറ്റ് ഫോണുകളാണിവ.
- സാംസങ് ഗാലക്സി M55 5ജി: ഇത് 18000 രൂപ റേഞ്ചിൽ ആരംഭിക്കുന്ന സ്മാർട്ട് ഫോണാണ്. 12ജിബി വരെ റാം സപ്പോർട്ടും 256ജിബി വരെ സ്റ്റോറേജ് സപ്പോർട്ടുമുള്ളവ മോഡലിലുണ്ട്.
- 7.8mm മാത്രം കനത്തിലും, ഭാരം കുറഞ്ഞതുമായ ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്.
- സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50 മെഗാപിക്സൽ ക്യാമറയുണ്ട്.
- 50എംപി പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ റിയർ സെൻസറും വരുന്നു.
- 45W ഫാസ്റ്റ് ചാർജിംഗുള്ള 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.
- സാംസങ് ഗാലക്സി A17 5ജി: 18000 രൂപ മുതൽ വിലയാകുന്ന ഫോണാണിത്. ഇതിലെ ടോപ് വേരിയന്റിന് 8ജിബി റാം സപ്പോർട്ട് മാത്രമാണുള്ളത്.
- 50 MP OIS പ്രൈമറി സെൻസറടങ്ങുന്ന റിപ്പിൾ റിയർ ക്യാമറ
- 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ 5000 mAh ബാറ്ററി
- എന്നാൽ എക്സിനോസ് 1330 പ്രോസസർ വലിയ കാര്യക്ഷമമല്ല
മിഡ്-റേഞ്ച് Samsung ഫേവറിറ്റുകൾ (Rs 30,000 – Rs 50,000)
- Galaxy A56 5G: ആമസോൺ ഇന്ത്യയിൽ 42,790 രൂപ മുതൽ ലഭ്യമാണ്. 12ജിബി, 256ജിബി വേരിയന്റിനാണ് ടോപ് കോൺഫിഗറേഷനിലുള്ളത്.
- 50MP മെയിൻ ക്യാമറയും, പുതിയ ഗാലക്സി AI ഫീച്ചറുകളും
- ടൈറ്റാനിയം ലുക്ക് നൽകുന്ന മെറ്റാലിക് ഫിനിഷും IP67 റേറ്റിംഗുമുള്ളതിനാൽ കേരളത്തിലെ മൺസൂൺ കാലാവസ്ഥയ്ക്കും അനുയോജ്യം
- ഒരേസമയം രണ്ട് സിം കാർഡുകളും ഒരു മെമ്മറി കാർഡും ഉപയോഗിക്കാനാകില്ല
- ഫോണിനൊപ്പം ചാർജർ ലഭിക്കില്ല
പ്രീമിയം ക്യാമറ പെർഫോമൻസ് വീരന്മാർ (Rs 60,000 – Rs 90,000)
- സാംസങ് ഗാലക്സി S26 5G: ഈ വാരം പുറത്തിറങ്ങിയ ഗാലക്സി എസ്26 ബേസിക് മോഡൽ ഇതിൽ ഉൾപ്പെടുത്താം. 87999 രൂപ മുതലാണ് വില.
- കൈയ്യിൽ ഒതുങ്ങുന്ന 6.3 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുണ്ട്
- 50 MP മെയിൻ ക്യാമറ, ഓപ്റ്റിക്കൽ സൂം, അപ്ഗ്രേഡഡ് നൈറ്റ് ഫോട്ടോഗ്രഫിയുണ്ട്
- One UI 8.5 വേർഷൻ സോഫ്റ്റ് വെയറാണ് ഇതിലുള്ളത്
- ഫോണിനെ സുരക്ഷിതമാക്കുന്നതിന് IP68 റേറ്റിംഗ്
- മുൻതലമുറ ഫോണുകളിൽ നിന്ന് വലിയ അപ്ഗ്രേഡുകളൊന്നുമില്ല
- 4,300 mAh ബാറ്ററി അത്ര വലുതെന്ന് പറയാനാകില്ല

- സാംസങ് ഗാലക്സി Z ഫ്ലിപ്പ്7 FE 5G: 79999 രൂപ മുതലാണ് ഇതിന് ഇന്ത്യയിൽ വില.
- സ്റ്റൈലിഷ് & ഫോള്ഡബിൾ ഡിസൈനിൽ, 6.7 ഇഞ്ച് 120 Hz AMOLED സ്‌ക്രീനിലാണ് ഫോൺ അവതരിപ്പിച്ചത്
- OIS സപ്പോർട്ടുള്ള 50എംപി പ്രൈമറി സെൻസർ
- 7 വർഷം ഒഎസ് അപ്ഡേറ്റ് ഉറപ്പുനൽകുന്നു
- സ്റ്റോറേജ് എക്സ്പാൻഷൻ സാധ്യമല്ല
- ഫാൻ എഡിഷൻ ആയിട്ടും വില കടുപ്പം
- ശരാശരി ബാറ്ററി ലൈഫ്
- സാംസങ് ഗാലക്സി എസ്25 പ്ലസ്: ഇന്ത്യയിൽ 69999 രൂപ മുതൽ വിലയിൽ ഫോൺ ലഭ്യം
- സ്മൂത്ത് പെർഫോമൻസിനും മൾട്ടി ടാസ്കിങ്ങിനും ഗെയിമിങ്ങിനും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ
- 50 MP പ്രധാന സെൻസർ, 12 MP അൾട്രാ‑വൈഡ്, 10 MP 3x ഒപ്റ്റിക്കൽ സൂം ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ
- 7 വർഷം ആൻഡ്രോയിഡ്, സുരക്ഷാ അപ്‌ഡേറ്റുകളുള്ളതിനാൽ പുതുക്കി ഉപയോഗിക്കാം
- 45W വെഡ് ചാർജിംഗ് ഗംഭീരമെന്ന് പറയാനാകില്ല
Also Read: ഇതായിരുന്നോ ആ സീക്രട്ട് ഫീച്ചർ, സാംസങ് S26 Ultra-യിലെ Steady Video ഫീച്ചർ
അൾട്ടിമേറ്റ് ഫ്ലാഗ്ഷിപ്പ് (ഏകദേശം 1 ലക്ഷം രൂപ)
- സാംസങ് ഗാലക്‌സി S24 അൾട്രാ: 1,09,999 രൂപയ്ക്കാണ് ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസ് ഫ്ലിപ്കാർട്ടിൽ വിൽക്കുന്നത്. ബാങ്ക് ഓഫറിൽ വാങ്ങുമ്പോൾ ഒരു ലക്ഷം രൂപയിലേക്ക് വില എത്തിക്കാം.
- 200 MP പ്രധാന ക്യാമറയും പ്രസിദ്ധമായ ഒപ്റ്റിക്കൽ zoom ലെൻസ് ഫീച്ചറും
- ഇൻബിൽറ്റ് S‑Pen സപ്പോർട്ട്
- 7 വർഷത്തേക്കുള്ള ആൻഡ്രോയിഡ് അപ്ഡേറ്റ്
- IP68 വാട്ടർ/ഡസ്റ്റ് റെസിസ്റ്റൻസ് സപ്പോർട്ടും, ടൈറ്റാനിയം ബിൽഡും
- 45W ഫാസ്റ്റ് ചാർജിംഗ് ഒരു പരിമിതിയാണ്
- വലിയ വലുപ്പവും ഭാരമുള്ള ബോഡിയും ചിലർക്ക് ബുദ്ധിമുട്ടായേക്കാം
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile