അർധരാത്രിയിൽ ലിമിറ്റില്ലാതെ ഡാറ്റ ലഭിക്കാനുള്ള റീചാർജ് പ്ലാനുകളാണിത്
തുച്ഛ വിലയ്ക്ക് അൺലിമിറ്റഡ് ഡാറ്റ എന്നതാണ് നേട്ടം
17 രൂപയ്ക്കും 57 രൂപയ്ക്കുമാണ് ഈ പ്ലാനുകൾ
ജിയോയ്ക്കും എയർടെലിനുമൊപ്പം എത്താനായില്ലെങ്കിലും Vodafone idea മികച്ച ഓഫറുകളിലൂടെയും റീചാർജ് പാക്കുകളിലൂടെയും തങ്ങളുടെ വരിക്കാരെ കൈവിടാതിരിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. 5Gയിലേക്ക് Vi എന്ന് ചുവടുമാറ്റം നടത്തുമെന്ന കാത്തിരിപ്പിലാണ് വരിക്കാരും.
Surveyഇപ്പോഴിതാ, മറ്റ് ടെലികോം ഉപയോക്താക്കളെ കൂടി ആകർഷിക്കാനായി വോഡഫോൺ- ഐഡിയ ഒരു പുതിയ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. അർധരാത്രിയിൽ ലിമിറ്റില്ലാതെ ഡാറ്റ ലഭിക്കാനുള്ള റീചാർജ് പ്ലാനാണിത്. ജിയോയുടെയും എയർടെലിന്റെയും അൺലിമിറ്റഡ 5G ഓഫറുകളോട് കിടപിടിക്കാനാകില്ലെങ്കിലും, വോഡഫോൺ- ഐഡിയ വരിക്കാർക്ക് ഈ റീചാർജ് പ്ലാൻ ഒരു ആശ്വാസ ഓഫറാണ്.
Vodafone ideaയുടെ 2 അൺലിമിറ്റഡ് ഡാറ്റ പ്ലാൻ
രാത്രികാലങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്കുള്ള Vi Recharge plan ആണിത്. പഠിക്കുന്നവർക്കും, ജോലി ചെയ്യുന്നവർക്കും പുത്തൻ ഒടിടി റിലീസുകൾ കാണുന്നവർക്കും തുച്ഛ വിലയ്ക്ക് ലഭിക്കുന്ന Unlimited data offer വിനിയോഗിക്കാം. 17 രൂപയ്ക്കും 57 രൂപയ്ക്കുമാണ് വിഐ ഈ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

17 രൂപയുടെ അൺലിമിറ്റഡ് ഓഫർ
ഈ Vi Prepaid planന് ചെവലാകുന്നത് വെറും 17 രൂപയാണ്. രാത്രി 12 AM നും 6 AM നും ഇടയിൽ അൺലിമിറ്റഡ് നൈറ്റ് ഉപയോഗിക്കാവുന്ന പ്ലാനാണിത്. 24 മണിക്കൂർ വാലിഡിറ്റിയാണ് ഇതിനുള്ളത്. എന്നാൽ ഈ പ്ലാനിൽ നിങ്ങൾക്ക് ഔട്ട്‌ഗോയിങ് എസ്എംഎസുകളോ മറ്റ് സാധുതകളോ ലഭിക്കുന്നതല്ല. അതിനാൽ കോളുകൾക്കും മെസേജുകൾക്കും മറ്റേതെങ്കിലും വിഐ പ്ലാൻ തെരഞ്ഞെടുക്കേണ്ടതുണ്ട്.
Read More: No. 1 Camera Phone: ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ഏതെന്നോ ?
57 രൂപയുടെ അൺലിമിറ്റഡ് ഓഫർ
57 രൂപയ്ക്ക് റീചാർജ് ചെയ്താൽ 7 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡായി ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കാനുള്ള പ്ലാനാണിത്. എന്നാൽ, ഔട്ട്‌ഗോയിങ് എസ്എംഎസുകളോ കോളുകളോ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.
എങ്കിലും കൂടുതൽ വാലിഡിറ്റിയിൽ, അൺലിമിറ്റഡ് ഡാറ്റ ആസ്വദിക്കാൻ ഇത് മികച്ച ഓപ്ഷനാണ്. ഇതും 12 മണി മുതൽ 6 മണി വരെ ഉപയോഗിക്കാവുന്ന റീചാർജ് പ്ലാനാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile