65 inch QLED TV Deal: ഫിലിപ്സ് ക്യുഎൽഇഡി മിനി ടിവി 40 ശതമാനം ഇളവിൽ!

65 inch QLED TV Deal: ഫിലിപ്സ് ക്യുഎൽഇഡി മിനി ടിവി 40 ശതമാനം ഇളവിൽ!

ആമസോണിൽ അതിഗംഭീര ഓഫറിൽ 65 inch QLED TV വാങ്ങാം. ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വിലയാകുന്ന ക്യുഎൽഇഡി മിനി ടെലിവിഷന് പകുതി വിലയാണ് ഇപ്പോഴുള്ളത്. നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളും, മികച്ച ഓഡിയോ ഔട്ട്പുട്ടും ഈ സ്മാർട്ട് ടിവിയ്ക്കുണ്ട്. ഇത് പരിമിതകാലത്തേക്കുള്ള ഓഫറാണെന്നതും ശ്രദ്ധിക്കുക.

Digit.in Survey
✅ Thank you for completing the survey!

65 inch QLED TV Deal Alert on Amazon

99,999 രൂപയ്ക്കാണ് QLED MINI Smart Frameless Google TV 65MLED610/94 മോഡൽ അവതരിപ്പിച്ചത്. ആമസോണിൽ 40 ശതമാനം ഇളവ് ലഭ്യമാണ്. ആമസോണിൽ ഫിലിപ്സ് ക്യുഎൽഇഡി ടിവി ഇപ്പോൾ 59,999 രൂപയ്ക്ക് ലഭ്യമാണ്. ആക്സിസ്, HDFC ബാങ്ക് കാർഡുകളിലൂടെ 1500 രൂപ കിഴിവും ലഭിക്കും. ഇങ്ങനെ 65 ഇഞ്ച് സ്മാർട്ട് ടിവി 58000 രൂപ റേഞ്ചിൽ വാങ്ങാം.

ഓഫ്ലൈനിൽ ലഭിക്കുന്നതിനേക്കാൾ ആകർഷകമായ ഇഎംഐ ഡീലും ടിവിയ്ക്ക് ആമസോണിൽ നിന്ന് കിട്ടും. ഈ ഫ്രെയിംലെസ് ക്യുഎൽഇഡി ടെലിവിഷൻ 2109 രൂപയ്ക്ക് വാങ്ങിക്കാം. ഇത് ആമസോണിന്റെ ഇഎംഐ ഡീലാണ്.

philips 65 inch qled tv 40 percent huge discount

Philips 65 inch QLED MINI Smart Frameless Google TV

65MLED610/94 മോഡലായ ഫിലിപ്‌സ് 65 ഇഞ്ച് ഗൂഗിൾ ടിവി നിങ്ങൾക്ക് മികച്ച ഹോം എന്റർടെയിനറാകും. ഇത് ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്നു. ഈ ടെലിവിഷന് ഡോൾബി അറ്റ്‌മോസ് സൗണ്ട് പിന്തുണയുണ്ട്.

ഫിലിപ്സ് ടിവി മെച്ചപ്പെട്ട ഗെയിമിംഗ്, കാഴ്ചാ അനുഭവങ്ങൾക്കായി 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനായി ടിവിയിൽ 4K QLED മിനി LED സ്ക്രീനാണുള്ളത്. 3840×2160 പിക്സൽ റെസല്യൂഷനാണ് ഫിലിപ്സ് ക്യുഎൽഇഡി ടിവിയ്ക്കുള്ളത്. VRR, ALLM പിന്തുണയോടെ, സുഗമമായ ഗെയിമിംഗിനും സ്പോർട്സ് വ്യൂവിനും അനുയോജ്യമായ സ്ക്രീനാണ് ടിവിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിൾ ടിവി ഒഎസിൽ ഇത് പ്രവർത്തിക്കുന്നു. ഈ ഫിലിപ്സ് ടിവിയിൽ ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ് ഫീച്ചറുണ്ട്. ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ് പിന്തുണയ്ക്കുന്നു. ഇതിൽ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ്, സീ5 തുടങ്ങിയ വിപുലമായ ആപ്ലിക്കേഷനുകളിലേക്കുള്ള ആക്‌സസുമുണ്ട്.

Also Read: Samsung Galaxy S26 Ultra: ഫോണുകളിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, പ്രതീക്ഷിക്കാനേറെ?

നേരത്തെ പറഞ്ഞ പോലെ ഡോൾബി വിഷൻ സപ്പോർട്ടും HDR10+ സപ്പോർട്ടും ഇതിനുണ്ട്. മികച്ച കോൺട്രാസ്റ്റിനായി അൾട്രാ-ബ്രൈറ്റ് സ്‌ക്രീൻ, ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ, ടോട്ടൽ-ലിങ്ക് മെറ്റിക്യുലസ് ഹാലോ കൺട്രോൾ എന്നിവ ഇതിലുണ്ട്.

ശക്തമായ സ്പീക്കറുകളുള്ള 30 വാട്ട്സ് സൗണ്ട് ഔട്ട്പുട്ടും ഇതിലുണ്ട്. 3 HDMI പോർട്ടുകളും 2 USB പോർട്ടുകളും ഈ ഫിലിപ്സ് ക്യുഎൽഇഡി ടെലിവിഷനിലുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo