Samsung Galaxy S26 Ultra: ആൻഡ്രോയിഡിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, ലോഞ്ച് വിവരങ്ങൾ
2026 കാത്തിരിക്കുന്ന വമ്പൻ സ്മാർട്ട് ഫോൺ ആണ് Samsung Galaxy S26 Ultra 5ജി. സാധാരണ ജനുവരിയിൽ അൺപാക്ക്ഡ് ഇവന്റിലൂടെ കൊറിയൻ കമ്പനി ഫ്ലാഗ്ഷിപ്പ് പുറത്തിറക്കാറുണ്ട്. എന്നാൽ ഈ വർഷം ഇനിയും ഫോണിന്റെ ലോഞ്ചിനെ കുറിച്ച് ഒഫിഷ്യൽ അപ്ഡേറ്റ് വന്നിട്ടില്ല. എങ്കിലും സാംസങ് ഗാലക്സി എസ്26 അൾട്രാ അടുത്ത ആറ് മാസത്തിനുള്ളിൽ ലോഞ്ച് ചെയ്തേക്കും. ഇത് ചില ലീക്കായ വിവരങ്ങളിൽ നിന്നുള്ള അപ്ഡേറ്റാണ്.
Surveyഏറ്റവും പുതിയ ചോർച്ചകൾ സൂചിപ്പിക്കുന്നത് ഗാലക്‌സി എസ് 26 അൾട്ര ആറ് വ്യത്യസ്ത നിറങ്ങളിൽ പുറത്തിറങ്ങുമെന്നാണ്. ഇതിന് പുറമെ സ്മാർട്ട് ഫോണിന്റെ ചില ഫീച്ചറുകളെ കുറിച്ചും സൂചനകൾ വരുന്നു. സാംസങ് ആരാധകർ ഏറെ കാത്തിരിക്കുന്നത് ഗാലക്സി എസ്26 അൾട്രായുടെ ഫോട്ടോഗ്രാഫി ഫീച്ചറുകളെ കുറിച്ച് അറിയാനാണ്. ഇതിനെ കുറിച്ചും ഞങ്ങൾക്കറിയാവുന്ന വിവരങ്ങൾ പങ്കുവയ്ക്കുന്നു.
Samsung Galaxy S26 Ultra ഡിസൈൻ വിവരങ്ങൾ
ഈ വർഷം ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുൻനിര ഉപകരണങ്ങളിൽ ഒന്നാണ് സാംസങ് ഗാലക്സി എസ് 26 അൾട്രാ. ഇതിനകം തന്നെ ഫോണുകളുടെ ചില ഫീച്ചറുകളെ കുറിച്ച് വിവരങ്ങൾ ചോർന്നു.
സാംസങ് ഗാലക്സി എസ് 26 അൾട്രാ ആറ് പുതിയ കളർ ഓപ്ഷനുകളിൽ ലഭിക്കും. ഇതിൽ കറുപ്പ്, വെള്ള, സിൽവർ ഷാഡോ, സ്കൈ ബ്ലൂ, കൊബാൾട്ട് വയലറ്റ്, പിങ്ക് ഗോൾഡ് എന്നിവ ഉൾപ്പെടുന്നു.
ഫോണിൽ ഒരു ബിൽറ്റ്-ഇൻ എസ് പെൻ നൽകുമെന്നാണ് വിവരം. സ്മാർട്ട് ഫോണുകൾ ടൈറ്റാനിയം ഫ്രെയിമിൽ നിർമിക്കുന്നതായിരിക്കും. ഇതിൽ സാംസങ് ഗാലക്സി എസ്26 അൾട്രാ ഒരു പുതിയ പ്രൈവറ്റ് ഡിസ്പ്ലേ ഫീച്ചർ കൂടി കൊടുത്തേക്കും.

Also Read: ഒരു കിടുക്കാച്ചി ഓഫർ! 75 inch HD Smart TV 60000 രൂപയ്ക്ക്, ഇന്ന് അർധരാത്രി വരെ മാത്രം
സാംസങ് ഗാലക്സി എസ്26 അൾട്രാ സവിശേഷതകൾ
6.9 ഇഞ്ച് AMOLED പാനൽ ഈ ഫോണിലുണ്ടാകുമെന്ന് പറയപ്പെടുന്നു. സാംസങ് ഗാലക്സി എസ് 26 അൾട്രയിൽ 120Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാകും കൊടുക്കുന്നത്. ഇതിൽ ഏകദേശം 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ലഭിച്ചേക്കും.
സാംസങ് ഫ്ലാഗ്ഷിപ്പിൽ ഉപയോഗിക്കുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റാകും. ഇത് 16GB വരെ റാമും 1TB സ്റ്റോറേജും ഉൾപ്പെടുത്തിയേക്കുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്.
സാംസങ് ഗാലക്സി എസ്25 അൾട്രായിൽ പവർ നൽകാൻ 5,400mAh ബാറ്ററിയുണ്ടാകും. ഇത് 60W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറയിലേക്ക് വന്നാൽ സാംസങ് ഫോണിൽ നാല് സെൻസറുകൾ പിൻവശത്ത് നൽകും. ഇതിൽ 200MP മെയിൻ, 50MP അൾട്രാവൈഡ്, 50MP പെരിസ്‌കോപ്പ് ക്യാമറകളുണ്ടാകും. കൂടാതെ 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന 12MP ടെലിഫോട്ടോ ക്യാമറയും ഉണ്ടായിരിക്കാം. ഫോണിന് മുൻവശത്ത്, സാംസങ് 12MP സെൽഫി ക്യാമറ നൽകുമെന്നാണ് വിവരം.
Samsung Galaxy S26 Ultra Launch Details
ഫെബ്രുവരി 25 നാണ് സാംസങ് ഫ്ലാഗ്ഷിപ്പുകൾ അവതരിപ്പിക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് 2026 ഇവന്റ് നടക്കുക. ഇതിൽ സാംസങ് ഗാലക്സി എസ് 26 അൾട്രയും ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ് എന്നിവയും ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. സാംസങ് എസ് 26 അൾട്രാ അടിസ്ഥാന വേരിയന്റിന് 1,34,999 രൂപ ചിലവാകും. എന്നാൽ ഇക്കാര്യം കമ്പനി നൽകിയ അപ്‌ഡേറ്റല്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile