2026 ജോറാക്കാൻ 200MP Camera ഫോണുകൾ വരുന്നു, Vivo മുതൽ ഓപ്പോ, ഹോണർ വരെ…
2026 വർഷം 200MP Camera യുമായി വമ്പൻ സ്മാർട്ട് ഫോണുകളാണ് വരുന്നത്. ഐഖൂ, സാംസങ്, റെഡ്മി തുടങ്ങി നിരവധി ബ്രാൻഡുകളിൽ നിന്ന് സ്മാർട്ട് ഫോണുകൾ വരുന്നു. ഇതിനകം ഈ വർഷം ചില ഫോണുകൾ 200 മെഗാപിക്സൽ ക്യാമറ ഫോണുകളും ഇവിടെ പരിചയപ്പെടുത്താം.
Survey200MP Camera Phones in 2026
ആഗോള തലത്തിൽ ഈ വർഷം ലോഞ്ച് ചെയ്ത വിവോ വി60ഇയിൽ 200എംപി ക്യാമറയുണ്ടായിരുന്നു. ഇത് മിഡ് റേഞ്ച് ഫോണാണ്. ചൈനയിൽ ലോഞ്ച് ചെയ്ത വിവോ വൈ500 പ്രോയിലും ഇതേ സെൻസറാണുള്ളത്.
ഹോണർ മാജിക് 8 പ്രോ ഫ്ലാഗ്ഷിപ്പ് ഫോണിലും സാംസങ് HP9 ആണ് കൊടുക്കുന്നത്. നിലവിൽ ചൈനയിൽ മാത്രം ലഭ്യമായ ഹോണർ 500, 500 പ്രോയിൽ സാംസങ് HP3 200-മെഗാപിക്സൽ ക്യാമറയാണുള്ളത്.
ഓപ്പോ ഫൈൻഡ് X9 പ്രോയിൽ ട്രിപ്പിൾ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. 200-മെഗാപിക്സൽ സാംസങ് HP5 പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയാണ് ഇതിലുള്ളത്. ഓപ്പോ റെനോ 15 സീരീസിലും 200എംപി സാംസങ് HP5 സെൻസറാണ് കൊടുത്തിരിക്കുന്നത്.
റിയൽമി ജിടി 8 പ്രോയിൽ പ്രൈമറി സെൻസറായി സാംസങ് എച്ച്പി5 സജ്ജീകരിച്ചിരിക്കുന്നു.
Also Read: Samsung Galaxy S26 Ultra: ഫോണുകളിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, പ്രതീക്ഷിക്കാനേറെ?
200എംപി ക്യാമറ ഫോണുകൾ
സാംസങ് ISOCELL HP5, OmniVision OV52A, സോണി LYT-901 തുടങ്ങിയ സെൻസറുകളുള്ള 200എംപി ഫോണുകളാകും വരുന്നത്. 2025 ഒക്ടോബറിലാണ് സാംസങ് ISOCELL HP5 സെൻസർ പുറത്തിറക്കിയത്.
വിവോ V60e പോലുള്ള മിഡ്-ടയർ ഫോണുകളിൽ വരെ ഈ സെൻസറാണ് ഉപയോഗിച്ചത്. വരാനിരിക്കുന്ന ചില മിഡ്-പ്രീമിയം ഫോണുകളിലും ഫ്ലാഗ്ഷിപ്പുകളിലും ഇത് നൽകിയേക്കും.
വിവോ എക്സ് 300, എക്സ് 300 പ്രോ എന്നിവയിലുള്ള സാംസങ് സെൻസറും ഇപ്രാവശ്യം കൂടുതൽ ഫോണുകളിലുണ്ടാകും. Samsung HPB സെൻസറാണ് ഇവയിലുള്ളത്. ഇതുകൂടാതെ Sony LYT-901 സെൻസറും, ഒമ്നിവിഷൻ OV52A സെൻസറുമുള്ള 200MP ക്യാമറ ഫോണുകളുണ്ടാകും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile