BSNL ഉടൻ 4G എത്തിക്കും
തെലങ്കാനയിലാണ് 4G ടവറുകൾ നിർമിക്കാൻ ഒരുങ്ങുന്നത്
32 ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ 4G ടവറുകൾ നിർമിക്കുമെന്ന് ജില്ലാ കളക്ടർ
ഇതുവരെ 4G എത്തിയില്ലെന്ന പരാതി വ്യാപകമായിരിക്കുകയാണ് സർക്കാരിന്റെ സ്വന്തം BSNLന് മേൽ. പഴി കേട്ട് പഴി കേട്ട് ഈ വർഷം അവസാനത്തോടെ BSNL കണക്റ്റിവിറ്റി വേഗത വർധിപ്പിക്കുന്നതിനുള്ള ആദ്യ ചുവട് വയ്ക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചിരുന്നു. 2025 ആകുമ്പോഴേക്കും രാജ്യമൊട്ടാകെ ബിഎസ്എൻഎല്ലിന്റെ 4G എത്തുമെന്നും പറയുന്നു.
SurveyBSNL 4Gയുടെ ഏറ്റവും പുതിയ അപ്ഡേറ്റ്
ഇപ്പോഴിതാ, ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ 4G അവതരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് പുതിയ വാർത്ത. ഇതിന്റെ ചുവടുവയ്പ്പ് നമ്മുടെ ദക്ഷിണേന്ത്യയിൽ നിന്ന് തന്നെയായിരിക്കും. എന്നാൽ മുൻപ് വാർത്തകളിൽ പറഞ്ഞ പോലെ കേരളത്തിലായിരിക്കില്ല ആദ്യ 4G.
തുടക്കം അയൽപക്കത്ത്?
കേരളത്തിന്റെ അയൽപക്കമല്ലെങ്കിലും, ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലാണ് 4G വരുന്നത്. ഇവിടുത്തെ ഒരു നഗരമായ കോതഗുഡെമിലെ 32 ചെറു ഗ്രാമങ്ങളിലേക്ക് BSNL സ്വദേശീയമായ 4G കൊണ്ടുവരാൻ പദ്ധതിയിടുന്നതായി പറയുന്നു. ഈ 32 ഗ്രാമങ്ങളിലും ബിഎസ്എൻഎൽ 4G ടവറുകൾ നിർമിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.പ്രിയങ്ക അല അറിയിച്ചതായി ചില പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ബിഎസ്എൻഎൽ പണി തുടങ്ങിയോ…
വിദൂര പ്രദേശങ്ങളായ ഈ ഗ്രാമങ്ങളിൽ സെൽ ടവറുകൾ നിർമിക്കുന്നതിന് 1,089 ചതുരശ്ര അടി സ്ഥലം ആവശ്യപ്പെട്ടുകൊണ്ട് ബിഎസ്എൻഎൽ അധികൃതർ കലക്ടറെ സമീപിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
എന്തുകൊണ്ട് ഈ ഗ്രാമങ്ങൾ?
ഒട്ടും കണക്റ്റിവിറ്റി ഇല്ലാത്ത ഗ്രാമങ്ങളിലേക്ക് സേവനം എത്തുക്കുക എന്ന ലക്ഷ്യം മുന്നിൽ വച്ച് ഉദ്യോഗസ്ഥരും സർക്കാരും ചേർന്നാണ് ഈ ഗ്രാമങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. BSNL തങ്ങളുടെ 4G കണക്റ്റിവിറ്റി ഇവിടെ നടപ്പിലാക്കുകയാണെങ്കിൽ അത് അതിവേഗ മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് ആക്സസ് ലഭിക്കുന്നതിന് പ്രദേശ വാസികളെ സഹായിക്കുമെന്നതിൽ സംശയമില്ല. സ്വകാര്യ ടെലികോം കമ്പനികൾ താൽപ്പര്യം കാണിക്കാത്ത ഇത്തരം പ്രദേശങ്ങളിൽ ബിഎസ്എൻഎല്ലിന്റെ അതിവേഗ കണക്റ്റിവിറ്റി സേവനം എന്തായാലും ഒരു വികസന ഘടകം കൂടിയാകുന്നു.
തെരഞ്ഞെടുത്ത 32 ഗ്രാമങ്ങളിൽ 26 എണ്ണത്തിൽ റവന്യൂ വകുപ്പും ബാക്കിയുള്ള 6 ഗ്രാമങ്ങളിൽ കൃഷി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി ഭൂമി അനുവദിക്കാനാണ് തീരുമാനം. ചില ഭൂമിയെല്ലാം കൃഷിവകുപ്പിന്റെ കീഴിലായതിനിലാണ് ഇത്തരത്തിൽ നീക്കം നടത്തുന്നത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile