BSNL 1999 Plan: വലിയ ഡാറ്റയും വാലിഡിറ്റിയുമുള്ള റീച്ചാർജ് പ്ലാനുമായി ഇതാ BSNL

HIGHLIGHTS

ബിഎസ്എൻഎൽ അ‌വതരിപ്പിക്കുന്ന പ്ലാൻ ആണ് 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി

600GB ബൾക്ക് ഡാറ്റ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്

BSNL 1999 Plan: വലിയ ഡാറ്റയും വാലിഡിറ്റിയുമുള്ള റീച്ചാർജ് പ്ലാനുമായി ഇതാ BSNL

BSNL പല റീച്ചാർജ് പ്ലാനുകളും വരിക്കാർക്ക് മികച്ച ആനുകൂല്യങ്ങളാണ് നൽകുന്നത്. ബിഎസ്എൻഎൽ നിരവധി പ്ലാനുകൾ ഇതിനകം അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഒരു പ്ലാൻ ആണ് 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. വാലിഡിറ്റിയും ഡാറ്റയും ദീർഘനാളത്തേക്ക് ആവശ്യമുള്ള ബിഎസ്എൻഎൽ വരിക്കാർ പ്രധാനമായും ഉപയോഗിക്കുന്ന റീച്ചാർജ് പ്ലാൻ എന്ന പ്രത്യേകയിതിനുണ്ട്.

Digit.in Survey
✅ Thank you for completing the survey!

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ

365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌തായത് ഒരു തവണ റീച്ചാർജ് ചെയ്താൽ ഒരു വർഷത്തേക്ക് ഈ പ്ലാൻ ഉപയോഗിച്ച് മുന്നോട്ട് പോകാൻ സാധിക്കും. 600GB ബൾക്ക് ഡാറ്റ ഈ BSNL പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അ‌തായത് ഉപയോക്താവിന് വേണ്ട ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളെല്ലാം BSNLന്റെ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 600GB ഡാറ്റ ഉപഭോഗം പിന്നിട്ടാൽ ഡാറ്റ വേഗത 40കെബിപിഎസ് ആയി കുറയും.

Also Read: നല്ല സ്റ്റൈലൻ Vivo ഫോൺ, ഏറ്റവും ചെറിയ വിലയിൽ! ഇന്ത്യയിൽ ഇന്നെത്തി

600 ജിബി ഡാറ്റ മാത്രമല്ല ചില അ‌ധിക ആനുകൂല്യങ്ങൾ അ‌തോടൊപ്പം നൽകുകയും ചെയ്യുന്നുണ്ട് ബിഎസ്എൻഎൽ. ഒടിടി പ്ലാറ്റ്ഫോം ആയ EROS NOWവിന്റെ സബ്സ്ക്രിപ്ഷനാണ് 1999 രൂപയുടെ പ്ലാനിലുള്ള ആ അ‌ധിക ആനുകൂല്യം. എന്നാൽ പ്ലാൻ വാലിഡിറ്റി 365 ദിവസമാണെങ്കിലും ഈ പ്ലാനിലെ ഇറോസ് നൗ സബ്സ്ക്രിപ്ഷൻ 30 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ.ഇറോസ് നൗ സബ്സ്ക്രിപ്ഷൻ കൂടാതെ ഉപയോക്താക്കൾക്ക് ആദ്യത്തെ 30 ദിവസത്തേക്ക് PRBT ഓപ്ഷനും ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo