യുവാക്കളെ ‘കൈയിലെടുക്കാൻ’ 6,000 mAh പവറുമായി Samsung എഫ് സീരിസിൽ പുതിയ ഫോൺ ഇന്ത്യയിലേക്ക്…
15000 രൂപയിൽ താഴെ ഇനിയൊരു ബജറ്റ് ഫോണിലേക്കാണ് Samsung ശ്രദ്ധ നൽകുന്നത്. സാംസങ് അൺപാക്ക്ഡ് ഇവന്റിന് മുന്നേ ഒരു പോക്കറ്റ് ഫ്രണ്ട്ലി ഫോൺ വരികയാണ്. എഫ് സീരീസിലാണ് പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കുന്നത്. 6,000 mAh ബാറ്ററിയും 50MP ക്യാമറയുമുള്ള സ്റ്റൈലൻ ഫോൺ വിദ്യാർഥികൾക്ക് പ്രയോജനകരമാകും. കാരണം ചെറിയ ബജറ്റിൽ കൂടുതൽ നേരം ബാറ്ററി ലൈഫുള്ള ഫോണാകുമിത്.
SurveySamsung Galaxy F70e India launch
പുതിയ ഗാലക്‌സി F70e 5G എന്ന സ്മാർട്ട് ഫോണാണ് വരുന്നത്. സാംസങ് തങ്ങളുടെ എഫ് സീരീസ് വിപുലീകരിക്കാൻ ഒരുങ്ങുന്നു എന്നതാണ് ഇതിലൂടെ അർഥമാക്കുന്നത്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഫോണിന്റെ ചില വിവരങ്ങൾ ചോർന്നിട്ടുണ്ട്.
സാംസങ് ഗാലക്സി എഫ്70ഇ 2026 ഫെബ്രുവരി 9 ന് ഇന്ത്യയിൽ അവതരിപ്പിക്കും. 15,000 രൂപയിൽ താഴെ വിലയുള്ള ഫോണാകുമിത്.

സാംസങ് ഗാലക്സി എഫ്70ഇ സ്പെസിഫിക്കേഷൻ
120Hz റിഫ്രഷ് റേറ്റും 800 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള ഫോണാണിത്. ഇതിന് 6.7 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് നൽകുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ഇതിൽ നൽകുമെന്ന് പറയുന്നു. 6GB വരെ റാമും 128GB വരെ സ്റ്റോറേജും ഇതിനുണ്ടാകും. മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന ഫോണാകും സാംസങ് ഗാലക്സി എഫ്70ഇ 5ജി.
ഇതിൽ 6,000 mAh ബാറ്ററിയും 25W വയർഡ് ചാർജിംഗും പിന്തുണയ്ക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8 ആയിരിക്കും സോഫ്റ്റ് വെയർ. 6 തലമുറകളുടെ OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിന് ലഭിക്കുമെന്ന് സൂചനയുണ്ട്. പൊടി, സ്പ്ലാഷ് പ്രതിരോധിക്കുന്നതിനായി IP54 റേറ്റിംഗ് ലഭിച്ചേ്ക്കും.
ക്യാമറയിലേക്ക് വന്നാൽ 50MP പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും ഇതിനുണ്ടാകും. സെൽഫികൾക്കായി ഫോണിൽ 8MP ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കും. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും സാംസങ് ഗാലക്സി F70e ൽ പ്രതീക്ഷിക്കാം.
Also Read: 84 Days Jio Plan: വിശ്വസിക്കാം, 448 രൂപയ്ക്ക് അൺലിമിറ്റഡ് കോളിങ്ങുള്ള ഒരു കിടിലൻ പ്ലാൻ
വീഗൻ ലെതർ ബാക്ക് പാനൽ ഫിനിഷിലാകും സാംസങ് ഫോൺ അവതരിപ്പിക്കുന്നത്. നോക്സ് വോൾട്ട് സുരക്ഷ, 12 5G ബാൻഡുകൾക്കുള്ള സപ്പോർട്ടും ഇതിൽ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile