ആമസോണിനേക്കാൾ വിലക്കുറവ്! നിങ്ങൾ കാത്തിരുന്ന Nothing Phone ലാഭത്തിൽ വാങ്ങാം
പലരുടെയും ഫേവറിറ്റ് ഫോണായിരിക്കും Nothing Phone 3a Pro. സ്റ്റൈലിലും പെർഫോമൻസിലും ഫോട്ടോഗ്രാഫിയിലും കേമനാണ്. മാത്രമല്ല ഒരു വെറൈറ്റി സ്മാർട്ട് ഫോൺ കൂടിയാണിത്. കാൾ പേയിയുടെ നതിങ് ഫോണിലെ മിഡ് റേഞ്ച് ഹാൻഡ്സെറ്റുകൾക്ക് ഇപ്പോൾ വിലക്കിഴിവ് ലഭ്യമാണ്.
Survey8 GB റാമും 128 GB സ്റ്റോറേജുമുള്ള നതിങ് ഫോൺ 3എ പ്രോയ്ക്കാണ് ഇളവ്. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭിക്കുന്ന ഓഫറിനെ കുറിച്ച് ഞങ്ങൾ വിശദീകരിക്കാം.
Nothing Phone 3a Pro Price Deal
32,999 രൂപയ്ക്കാണ് നതിങ് ഫോൺ 3എ പ്രോ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിന് 29000 രൂപയ്ക്കും താഴെയാണ് ഓഫറിലെ വില. ഇത് പരിമിതകാല ഓഫറാണ്. ആമസോണിനേക്കാൾ മികച്ച ഓഫറാണിത്.
നതിങ് ഫോൺ 3എ പ്രോയുടെ ഫ്ലിപ്കാർട്ടിലെ വില 29,999 രൂപയാണ്. ഇതിന് 4000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് 25000 രൂപ റേഞ്ചിൽ നതിങ് ഫോൺ 3എ പ്രോ വാങ്ങിക്കാം.

എക്സ്ചേഞ്ചിലൂടെ ഇനിയും കൂടുതൽ പണം ലാഭിക്കാം. പഴയ സ്മാർട്ട് ഫോൺ മാറ്റി വാങ്ങുന്നവർക്ക് 24,350 രൂപയ്ക്ക് ഹാൻഡ്സെറ്റ് സ്വന്തമാക്കാം. ഇതിന് നോ കോസ്റ്റ് ഇഎംയും ഇഎംഐ ഓഫറുമുണ്ട്. 1,055 രൂപയുടെ ഇഎംഐ ഓഫറാണ് നതിങ് ഫോൺ 3എ പ്രോയ്ക്ക് അനുവദിച്ചിരിക്കുന്നത്.
Also Read: Samsung Galaxy S26 Ultra: ഫോണുകളിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, പ്രതീക്ഷിക്കാനേറെ?
നതിങ് ഫോൺ 3എ പ്രോ സവിശേഷതകൾ
നത്തിംഗ് ഫോൺ 3a പ്രോയിൽ 6.7 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമാണ് ഹാൻഡ്സെറ്റിലുള്ളത്. ഇതിലെ ഡിസ്പ്ലേ പാണ്ട ഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.
പെർഫോമൻസിനായി ഹാൻഡ്സെറ്റിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 3 പ്രൊസസർ നൽകിയിരിക്കുന്നു. 12GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ചിപ്സെറ്റാണിത്.
ഈ നതിങ് മിഡ് റേഞ്ചിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് OS ആണ് പ്രവർത്തിക്കുന്നത്. ഇതിൽ ട്രിപ്പിൾ റിയർ സെൻസറാണുള്ളത്. 50MP പ്രധാന സെൻസർ, 8MP അൾട്രാ-വൈഡ് ലെൻസ്, 50MP ടെലിഫോട്ടോ ക്യാമറ ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 50MP മുൻ ക്യാമറയുമുണ്ട്.
50W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. നതിങ് ഫോൺ 3എ പ്രോയിൽ ശക്തമായ 5000mAh ബാറ്ററിയുണ്ട്.
ഇതിൽ പലതരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളാണുള്ളത്. ബ്ലൂടൂത്ത് 5.4, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, GPS, NFC തുടങ്ങിയ ഫീച്ചറുകളുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile