reliance jio 999 prepaid plan
ഓരോ മാസവും റീചാർജ് ചെയ്ത് മടുത്തവർക്കായി Reliance Jio അവതരിപ്പിക്കുന്ന ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാമോ! ദിവസേനയുള്ള ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് 5ജി ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. കൃത്യം 98 ദിവസത്തേക്ക് ടെൻഷനില്ലാതെ പ്രീ പെയ്ഡ് റീചാർജ് ആസ്വദിക്കാൻ ജിയോയുടെ ഈ പ്ലാനിന് സാധിക്കും. 1000 രൂപയിലും താഴെ മാത്രമാണ് പ്ലാനിന് വിലയാകുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ അൺലിമിറ്റഡ് സേവനങ്ങൾ തരുന്ന റീചാർജ് പ്ലാനാണിത്. ഈ ജിയോ പാക്കേജിന്റെ ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി അറിയാം.
ഒറ്റ റീചാർജിൽ തന്നെ ബൾക്ക് ഡാറ്റ ലഭിക്കുന്ന 999 രൂപയുടെ റീചാർജ് പ്ലാനാണിത്. 98 ദിവസത്തെ തടസ്സമില്ലാത്ത സേവനം ഇതിൽ ലഭിക്കും. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ടതില്ല എന്നതാണ് ജിയോ പ്ലാനിന്റെ ഹൈലൈറ്റ്. പ്ലാനിന്റെ ദിവസച്ചെലവ് 10 രൂപയാണെന്ന് പറയാം. ഒരു മാസം പ്ലാനിന് ചെലവാകുന്നത് ഏകദേശം 333 രൂപയാണ്. ജിയോയുടെ ഈ 98 ദിവസത്തെ പ്ലാനിന്റെ വില 999 രൂപയാണ്.
ജിയോ ഇതിൽ പരിധിയില്ലാത്ത കോളുകൾ നൽകുന്നു. ഇതിൽ സൗജന്യ നാഷണൽ റോമിംഗ്, പ്രതിദിനം 100 എസ്എംഎസ് അനുവദിച്ചിരിക്കുന്നു. പരിധിയില്ലാത്ത 5G ഡാറ്റ ആക്‌സസ് പ്ലാനിലുണ്ട്.
ഇതിൽ പ്രതിദിന ഡാറ്റ 2 ജിബി അനുവദിച്ചിരിക്കുന്നു. അതുപോലെ 5ജി കവറേജും, 5ജി സപ്പോർട്ടുമുള്ള ഡിവൈസുകളിൽ അൺലിമിറ്റഡ് 5ജി തരുന്നു. ഇതിൽ പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും റിലയൻസ് ജിയോ ഓഫർ ചെയ്യുന്നു.
Also Read: Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!
18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ 999 രൂപ പ്ലാനിൽ കോംപ്ലിമെന്ററിയായി ലഭിക്കുന്നു. ഇതിൽ സ്വകാര്യ ടെലികോം 5000GB ക്ലൗഡ് സ്റ്റോറേജ് സപ്പോർട്ടും ലഭിക്കുന്നു.
50 ജിബി ഫ്രീ സ്റ്റോറേജ് അനുവദിക്കുന്ന Jio AI Cloud ആക്സസ് 999 രൂപയുടെ പ്ലാനിലുണ്ട്. ഇതിൽ സ്വകാര്യ ടെലികോം ജിയോഹോട്ട്സ്റ്റാർ ആക്സസും പ്ലാനിലുണ്ട്.