Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!

Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!

ഇന്നത്തെ കാലത്ത് മൊബൈൽ റീചാർജ്ജ് നിരക്കുകൾ കുതിച്ചുയരുമ്പോഴും കീശ കീറാതെ ഒരു പ്ലാൻ എന്നാണോ അന്വേഷിക്കുന്നത്! കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് കോളുകളും ഡാറ്റയും ലഭിക്കുന്ന ഒരു മികച്ച Airtel പ്ലാനുണ്ട്. 200 രൂപയിലും താഴെ വിലയാകുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. വെറും 199 രൂപയ്ക്ക് അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്ന റീചാർജ് പാക്കേജാണിത്. സാധാരണക്കാരായ ഭാരതി എയർടെൽ വരിക്കാർക്ക് വേണ്ടിയുള്ള പ്ലാനാണിത്. ഈ റീചാർജ് പാക്കേജിന്റെ ആനുകൂല്യങ്ങളും മറ്റ് വിശദാംശങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Also Read: Motorola Razr Fold: 6000 mAh കരുത്തും, 50MP ട്രിപ്പിൾ ക്യാമറയുമായി ഒരു മടക്ക് ഫോൺ!

ബജറ്റ് വിലയിലുള്ള റീചാർജ് പ്ലാൻ

വെറും 199 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി തരുന്ന പാക്കേജാണിത്. കോളിങ്ങ് ആവശ്യങ്ങൾക്കായി റീചാർജ് നോക്കുന്നവർക്ക് പ്ലാൻ ഉചിതമാണ്. ഇത് എയർടെൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് കൂടിയുള്ള റീചാർജ് ഓപ്ഷനാണ്. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം മൊബൈൽ ഡാറ്റ വേണ്ടവർക്കും വീട്ടിൽ വൈ- ഫൈ കണക്ഷനുള്ളവർക്കും 199 രൂപ പ്ലാനാണ് ലാഭകരം.

ഇതിൽ ഭാരതി എയർടെൽ എയർടെൽ എക്സ്സ്ട്രീം പ്ലേ സബ്സ്ക്രിപ്ഷൻ തരുന്നു. അഡോബ് എക്സ്പ്രെസ് സബ്‌സ്‌ക്രിപ്‌ഷനും എയർടെലിന്റെ 199 രൂപ പാക്കേജിൽ ലഭ്യമാണ്.

Airtel-199-rs-Plan

Airtel 199 Plan

  • വാലിഡിറ്റി: ഈ ടെലികോം പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.
  • ഡാറ്റ: പ്രതിദിനം ഡാറ്റ ലഭിക്കുന്ന റീചാർജ് പാക്കേജല്ല ഇത്. പകരം ഈ എയർടെൽ പ്ലാനിൽ നിന്നും 2ജിബി ഡാറ്റ ആസ്വദിക്കാം. ഇത് മൊത്തം 28 ദിവസത്തേക്ക് വേണ്ടിയുള്ള ഇന്റർനെറ്റാണ്.
  • കോളിങ്: റോമിങ് സേവനങ്ങൾ ഉൾപ്പെടെയുള്ള ലോക്കൽ, എസ്ടിഡി വോയിസ് കോളിങ് സേവനങ്ങളും എയർടെലിന്റെ പാക്കേജിലുണ്ട്. അതും അൺലിമിറ്റഡായി എയർടെൽ കൂടാതെ ഏത് സിമ്മിലേക്കും കോളിങ് ചെയ്യാനാകും.
  • SMS: ഈ പ്രീപെയ്ഡ് പ്ലാനിൽ ദിവസേന 100 എസ്എംഎസ് സേവനങ്ങളും ആസ്വദിക്കാം.

Airtel 219 Plan

ഇതേ വാലിഡിറ്റിയും എന്നാൽ വാലിഡിറ്റിയിൽ ചെറിയ വ്യത്യാസവുമുള്ള വേറെയും പാക്കേജുകൾ എയർടെലിലുണ്ട്. ഈ ടെലികോം റീചാർജിന് വില 219 രൂപയാണ്. 28 ദിവസത്തേക്ക് സ്വകാര്യ ടെലികോം വരിക്കാർക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങൾ ലഭ്യമാണ്. ദിവസേനയുള്ള ഡാറ്റ ഓഫറുകളില്ലെങ്കിലും വാലിഡിറ്റി മൊത്തത്തിലേക്ക് 3ജിബി ഇന്റർനെറ്റ് സേവനം ലഭ്യമാണ്. ഇതിൽ പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യങ്ങളുമുണ്ട്.

ഇനി നിങ്ങൾക്ക് പ്രതിദിന ഡാറ്റ കൂടി ഉൾപ്പെടുന്ന പ്ലാനാണ് വേണ്ടതെങ്കിൽ എയർടെലിലെ 299 രൂപ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile