Motorola Razr Fold: 6000 mAh കരുത്തും, 50MP ട്രിപ്പിൾ ക്യാമറയുമായി ഒരു മടക്ക് ഫോൺ!

Motorola Razr Fold: 6000 mAh കരുത്തും, 50MP ട്രിപ്പിൾ ക്യാമറയുമായി ഒരു മടക്ക് ഫോൺ!

മോട്ടറോളയുടെ ഏറ്റവും പുതിയ വിപ്ലവമായ Motorola Razr Fold ഇന്ത്യയിൽ പുറത്തിറങ്ങി. ഫോൾഡബിൾ ഫോണുകളിൽ ഒരു പവർഹൗസ് എന്ന ആശയത്തിലാണ് പുതിയ മോട്ടറോള മൊബൈൽ എത്തിയിരിക്കുന്നത്. മികച്ച ഫോട്ടോഗ്രാഫി അനുഭവത്തിനായി 50MP ട്രിപ്പിൾ ക്യാമറ സെറ്റപ്പ് കൂടി ചേർന്ന സ്മാർട്ട് ഫോണാണിത്. ഈ മോട്ടറോള റേസർ ഫോൾഡ് സാംസങ്ങിന്റെയും ഗൂഗിളിന്റെയും ഫോൾഡബിൾ ഫോണുകൾക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന.

Digit.in Survey
✅ Thank you for completing the survey!

ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശം നൽകുന്ന ലോഞ്ചാണിത്. മൂന്ന് 50MP സെൻസറുകൾ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സിസ്റ്റം പ്രൊഫഷണൽ നിലവാരത്തിലുള്ള ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമാണ്. സ്റ്റൈലും പെർഫോമൻസും ആഢംബരവും ഒത്തുചേരുന്ന മോഡൽ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാകുന്നു. ഫിഫ ലോകകപ്പ് ആരാധകർക്കായി സ്പെഷ്യലായി ഒരു എഡിഷൻ കൂടി മോട്ടോ ഈ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

_Motorola Razr Fold
_Motorola Razr Fold

ഒരു ലക്ഷത്തിന് മുകളിലാണ് മോട്ടറോള ഫോൾഡ് ഫോണിന് വിലയാകുന്നു. 512GB വരെ ഇന്റേണൽ സ്റ്റോറേജും 16 ജിബി റാമും ഈ റേസർ ഫോൾഡ് ഹാൻഡ്സെറ്റ് സപ്പോർട്ട് ചെയ്യുന്നു. പുതിയതായി എത്തിയ ഫോൾഡബിൾ ഫോണിന്റെ സവിശേഷതകളും ഓഫറുകളും അറിയാം.

Motorola Razr Fold Price India

  • 12GB RAM + 256GB: 149,999 രൂപ
  • 16GB RAM + 512GB: 159,999 രൂപ
  • 16/512 GB FIFA എഡിഷൻ: 169,999 രൂപ

പാന്റോൺ ബ്ലാക്ക്‌നെഡ് ബ്ലൂ, പാന്റോൺ ലില്ലി വൈറ്റ് എന്നീ കളറുകളിലാണ് ഫോൺ പുറത്തിറക്കിയത്. ഡയമണ്ട് പിക്വെ-ഇൻസ്പയേഡ് ഫിനിഷ്, സാറ്റിൻ-ലക്സ് ഇൻസ്പയേഡ് ഫിനിഷ് തുടങ്ങിയ നിരവധി പ്രീമിയം ഫിനിഷുകളിലാണ് സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി മോട്ടറോള റേസർ ഫോൾഡ് ഒരു ഫിഫ സ്പെഷ്യൽ എഡിഷനും വന്നിട്ടുണ്ട്.

മോട്ടറോള റേസർ ഫോൾഡ് മെയ് 20 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്ക് വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ സൈറ്റുകളിലൂടെ ഫോൺ വാങ്ങിക്കാനാകും.

ആദ്യ വിൽപ്പനയിൽ 10,000 രൂപയുടെ ബാങ്ക് കാർഡും, 10,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു.

മോട്ടറോള റേസർ ഫോൾഡ് സവിശേഷതകൾ

  • ഡിസ്പ്ലേ: മോട്ടറോള റേസർ ഫോൾഡിൽ 8.1 ഇഞ്ച് മെയിൻ ഡിസ്‌പ്ലേയുണ്ട്. 6.56 ഇഞ്ച് കവർ ഡിസ്‌പ്ലേയും സ്മാർട്ട്‌ഫോണിനുണ്ട്. ഫോൺ ഡിസ്‌പ്ലേയ്ക്ക് 6,200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ലഭിക്കും. കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 3 കോട്ടിംഗു് കൊടുത്തിരിക്കുന്നു.
  • പ്രോസസർ: 16 ജിബി വരെ റാമും 512 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് മടക്ക് ഫോണിന് പെർഫോമൻസ് തരുന്നത്.
  • ക്യാമറ: മോട്ടറോള റേസർ ഫോൾഡിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. മോട്ടോ എഐയും 8കെ ഡോൾബി വിഷൻ റെക്കോർഡിംഗും സപ്പോർട്ട് ചെയ്യുന്ന 50എംപി പ്രൈമറി സെൻസർ ഇതിലുണ്ട്. 50എംപി സോണി ലൈറ്റിയ 600 പെരിസ്‌കോപ്പ് ക്യാമറയും 50എംപി അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്. സെൽഫികൾക്കായി, ക്വാഡ് പിക്സൽ സാങ്കേതികവിദ്യയുള്ള 20MP സെൽഫി ക്യാമറയും 32എംപിയുടെ മറ്റൊരു സെൽഫി ക്യാമറ അകത്തെ ഡിസ്പ്ലേയിലും സെറ്റ് ചെയ്തിരിക്കുന്നു.

Also Read: BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും

  • ബാറ്ററി: മോട്ടറോള റേസർ ഫോൾഡിൽ 6,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണുള്ളത്. ഇത് 50W ടർബോപവർ വയർലെസ് ചാർജിംഗും 5W റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
  • സോഫ്റ്റ് വെയർ: മോട്ടറോള റേസർ ഫോൾഡിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile