3 മാസം കൂൾ! അൺലിമിറ്റഡ് 5ജിയും കോളിങ്ങുമായി Reliance Jio തകർപ്പൻ പ്ലാൻ

3 മാസം കൂൾ! അൺലിമിറ്റഡ് 5ജിയും കോളിങ്ങുമായി Reliance Jio തകർപ്പൻ പ്ലാൻ

ഓരോ മാസവും റീചാർജ് ചെയ്ത് മടുത്തവർക്കായി Reliance Jio അവതരിപ്പിക്കുന്ന ഒരു കിടിലൻ പ്രീപെയ്ഡ് പ്ലാനിനെ കുറിച്ച് അറിയാമോ! ദിവസേനയുള്ള ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് 5ജി ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനാണിത്. കൃത്യം 98 ദിവസത്തേക്ക് ടെൻഷനില്ലാതെ പ്രീ പെയ്ഡ് റീചാർജ് ആസ്വദിക്കാൻ ജിയോയുടെ ഈ പ്ലാനിന് സാധിക്കും. 1000 രൂപയിലും താഴെ മാത്രമാണ് പ്ലാനിന് വിലയാകുന്നത്. ദീർഘകാല അടിസ്ഥാനത്തിൽ അൺലിമിറ്റഡ് സേവനങ്ങൾ തരുന്ന റീചാർജ് പ്ലാനാണിത്. ഈ ജിയോ പാക്കേജിന്റെ ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Reliance Jio 98 Days Plan

ഒറ്റ റീചാർജിൽ തന്നെ ബൾക്ക് ഡാറ്റ ലഭിക്കുന്ന 999 രൂപയുടെ റീചാർജ് പ്ലാനാണിത്. 98 ദിവസത്തെ തടസ്സമില്ലാത്ത സേവനം ഇതിൽ ലഭിക്കും. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ടതില്ല എന്നതാണ് ജിയോ പ്ലാനിന്റെ ഹൈലൈറ്റ്. പ്ലാനിന്റെ ദിവസച്ചെലവ് 10 രൂപയാണെന്ന് പറയാം. ഒരു മാസം പ്ലാനിന് ചെലവാകുന്നത് ഏകദേശം 333 രൂപയാണ്. ജിയോയുടെ ഈ 98 ദിവസത്തെ പ്ലാനിന്റെ വില 999 രൂപയാണ്.

Reliance Jio 999 Plan

ജിയോ ഇതിൽ പരിധിയില്ലാത്ത കോളുകൾ നൽകുന്നു. ഇതിൽ സൗജന്യ നാഷണൽ റോമിംഗ്, പ്രതിദിനം 100 എസ്എംഎസ് അനുവദിച്ചിരിക്കുന്നു. പരിധിയില്ലാത്ത 5G ഡാറ്റ ആക്‌സസ് പ്ലാനിലുണ്ട്.

reliance jio

ഇതിൽ പ്രതിദിന ഡാറ്റ 2 ജിബി അനുവദിച്ചിരിക്കുന്നു. അതുപോലെ 5ജി കവറേജും, 5ജി സപ്പോർട്ടുമുള്ള ഡിവൈസുകളിൽ അൺലിമിറ്റഡ് 5ജി തരുന്നു. ഇതിൽ പ്രതിദിനം 100 എസ്എംഎസ് സേവനങ്ങളും റിലയൻസ് ജിയോ ഓഫർ ചെയ്യുന്നു.

Also Read: Airtel 199 Plan: ദിവസേന ഡാറ്റയും അൺലിമിറ്റഡ് കോളുകളും, ലാഭകരമായ പ്ലാനിതാ!

18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ 999 രൂപ പ്ലാനിൽ കോംപ്ലിമെന്ററിയായി ലഭിക്കുന്നു. ഇതിൽ സ്വകാര്യ ടെലികോം 5000GB ക്ലൗഡ് സ്റ്റോറേജ് സപ്പോർട്ടും ലഭിക്കുന്നു.

50 ജിബി ഫ്രീ സ്റ്റോറേജ് അനുവദിക്കുന്ന Jio AI Cloud ആക്സസ് 999 രൂപയുടെ പ്ലാനിലുണ്ട്. ഇതിൽ സ്വകാര്യ ടെലികോം ജിയോഹോട്ട്സ്റ്റാർ ആക്സസും പ്ലാനിലുണ്ട്.

പ്ലാൻ ചുരുക്കത്തിൽ!

  • വാലിഡിറ്റി: കൃത്യം 98 ദിവസത്തെ വാലിഡിറ്റി
  • വോയ്‌സ് കോളിംഗ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത അൺലിമിറ്റഡ് ലോക്കൽ/STD കോളുകൾ.
  • അൺലിമിറ്റഡ് 5ജി: നിങ്ങളുടെ പ്രദേശത്ത് ജിയോ 5ജി ലഭ്യമാണെങ്കിൽ, പരിധിയില്ലാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാം.
  • 4ജി ഡാറ്റ: പ്രതിദിനം 2 GB, മൊത്തം കാലയളവിൽ 196 GB ഡാറ്റ
  • SMS: പ്രതിദിനം 100 സൗജന്യ എസ്എംഎസ്

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile