Reliance Jio 28 Days Plans: ജിയോ വരിക്കാർക്ക് മൊബൈൽ സേവനങ്ങളും വിനോദവും ഒരൊറ്റ പാക്കേജിൽ ലഭിക്കും. ഈ ജിയോ പ്ലാനിൽ അൺലിമിറ്റഡ് സേവനങ്ങളും മികച്ച ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്നു. ഈ പ്ലാനുകൾ ഉപയോഗിച്ച് വ്യത്യസ്ത സ്ട്രീമിംഗ് ആപ്പുകളിലേക്കാണ് ആക്സസ് ലഭിക്കുന്നത്. അതും തുച്ഛ വിലയിൽ ഒടിടി സേവനങ്ങളെല്ലാം ലഭിക്കുമെന്നതാണ് നേട്ടം. 500 രൂപയ്ക്കും താഴെയാണ് ഈ പ്രീ പെയ്ഡ് പ്ലാനുകൾക്ക് വിലയാകുന്നത്.
SurveyReliance Jio 28 Days Plans
175 രൂപ മുതൽ 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണിത്. ഇവയെല്ലാം ജിയോയുടെ ഒടിടി പ്ലാനുകളാണ്. സോണി ലിവ്, ജിയോഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഒടിടി ആക്സസുകളാണ് പ്ലാനുകളിലുള്ളത്. 175 രൂപ, 445 രൂപ, 500 രൂപ എന്നീ വിലയിലാണ് റീചാർജ് ഓപ്ഷനുകൾ. ഈ പാക്കേജുകളിലെ ഡാറ്റ, മറ്റ് ആനുകൂല്യങ്ങൾ ഞങ്ങൾ പറഞ്ഞുതരാം.
Reliance Jio Rs 175 Plan: ആനുകൂല്യങ്ങൾ
ജിയോയുടെ 175 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഡാറ്റയും ഒടിടി ആക്സസും ലഭിക്കും. ഇതിൽ 10 ജിബി ഹൈ-സ്പീഡ് ഡാറ്റയാണുള്ളത്. 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ ഇന്റർനെറ്റ് ആസ്വദിക്കാം. എന്നാൽ ഇതിൽ വോയിസ് കോളിങ് ആസ്വദിക്കാം. കോളിംഗ് ആനുകൂല്യങ്ങൾക്കായി നിങ്ങൾക്ക് മറ്റൊരു സജീവ ബേസ് പ്ലാൻ ഉണ്ടായിരിക്കണം.
ഇതിൽ നിരവധി ഒടിടി സബ്സ്ക്രിപ്ഷൻ കൂടിയുണ്ട്. സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺഎൻഎക്സ്ടി, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്‌ചോയ്, ജിയോ ടിവി എന്നിവയാണവ.

Jio Rs 445 plan: ആനുകൂല്യങ്ങൾ
ജിയോയുടെ 445 രൂപ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസമാണ് കാലാവധി. ഇതിൽ പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. 445 രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഉൾപ്പെടുന്നു. പ്ലാനിലെ മറ്റൊരു ഹൈലൈറ്റ് പരിധിയില്ലാത്ത 5 ജി ഡാറ്റയാണ്.
445 രൂപ പാക്കേജിലും ഗംഭീരമായ ഒടിടി സബ്സ്ക്രിപ്ഷനുണ്ട്. സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺഎൻഎക്‌സ്‌ടി എന്നിവയിലേക്ക് ആക്സസ് നേടാം. കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ഫാൻകോഡ്, ജിയോടിവി തുടങ്ങിയ ഒടിടികളും ഇതിലുണ്ട്.
Also Read: Samsung Galaxy S26 Ultra: ഫോണുകളിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, പ്രതീക്ഷിക്കാനേറെ?
ജിയോ 500 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
500 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും 28 ദിവസത്തെ കാലാവധിയാണുള്ളത്. ഇതിൽ പ്രതിദിനം 2GB ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് എന്നിവ ലഭിക്കും. 28 ദിവസത്തേക്ക് പ്രതിദിനം 100 SMS സേവനവും ഇതിലുണ്ട്. പരിധിയില്ലാത്ത 5G ഡാറ്റയും 500 രൂപയുടെ പ്ലാനിലുണ്ട്.
ഈ റിലയൻസ് ജിയോ പ്ലാനിൽ യൂട്യൂബ് മ്യൂസിക് പ്രീമിയം ആക്സസ് ലഭിക്കും. കൂടാതെ പ്രൈം വീഡിയോ മൊബൈൽ, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. സോണിലൈവ്, ZEE5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺഎൻഎക്സ്ടി, എന്നിവയുടെ ആക്സസും പാക്കേജിലുണ്ട്. 500 രൂപയുടെ റീചാർജിൽ കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ഫാൻകോഡ്, ജിയോടിവി തുടങ്ങിയവയും ഉൾപ്പെടുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile