അംബാനിയുടെ ദീപാവലി സമ്മാനം! വെറും 15 രൂപയ്ക്ക് 24 മണിക്കൂർ അൺലിമിറ്റഡ് 5G ഡാറ്റയുമായി Jio
ഇന്ത്യയിലെ ടെലികോം വിപണിയിൽ മുന്നിലുള്ള Reliance Jio ഇതാ ഒരു പുതുപുത്തൻ പ്ലാനിലൂടെ ദീപാവലി സമ്മാനം ഒരുക്കിയിരിക്കുന്നു. തുച്ഛ വിലയ്ക്ക് 24 മണിക്കൂർ വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. അൺലിമിറ്റഡ് 5ജി ഡാറ്റാ ബൂസ്റ്റർ പ്ലാനാണ് ജിയോ ഓഫർ ചെയ്യുന്നത്. ഈ പ്ലാൻ റീചാർജ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഒരു ദിവസം മുഴുവൻ യാതൊരു ലിമിറ്റില്ലാതെ ഡാറ്റ ആസ്വദിക്കാം. സിനിമകൾ ഡൗൺലോഡ് ചെയ്യാനും തടസ്സമില്ലാതെ ഗെയിമിംഗും ലൈവ് സ്ട്രീമിംഗും നടത്താനും ഈ ഡാറ്റ പ്ലാൻ അനുയോജ്യമാണ്. ജിയോയുടെ ഈ പുതിയ ഡാറ്റ ബൂസ്റ്റർ പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
Jio unlimited 5G Plan
റിലയൻസ് ജിയോ വെറും 15 രൂപയ്ക്ക് അവതരിപ്പിച്ച ഡാറ്റ പ്ലാനാണിത്. ഇതിൽ ട്രൂലി അൺലിമിറ്റഡ് 5G ഡാറ്റ ലഭ്യമാണ്. 24 മണിക്കൂർ നേരത്തേക്ക് പരിധിയില്ലാത്ത ഹൈ-സ്പീഡ് 5G ഡാറ്റ ഇതിൽ നേടാം. വീഡിയോ സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ്, വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും റിമോട്ട് വർക്കിനും ഈ പ്ലാൻ അനുയോജ്യമാണ്.
ഒരു ദിവസത്തെ കാലാവധിയാണ് പ്ലാനിലുള്ളത്. ഈ 15 രൂപയുടെ പാക്ക് കുറഞ്ഞ സമയത്തേക്ക് കൂടുതൽ ഹൈ-സ്പീഡ് ഡാറ്റ അനുവദിച്ചിരിക്കുന്നു. നിശ്ചിത അളവിലുള്ള ഡാറ്റ മാത്രം നൽകുന്ന സാധാരണ ഡാറ്റ ആഡ്-ഓൺ പ്ലാനുകളേക്കാൾ ഈ ചെറിയ പ്ലാൻ വളരെ ലാഭകരമാണ്.
ജിയോയുടെ മറ്റ് ഡാറ്റ പ്ലാനുകൾ!
ചെറിയ വിലയിൽ ജിയോ തരുന്ന മറ്റ് ഡാറ്റ ബൂസ്റ്റർ പാക്കേജുകൾ കൂടി പരിചയപ്പെടാം. 11 രൂപ, 19 രൂപ, 29 രൂപയ്ക്കും ജിയോയിൽ ഡാറ്റ ഓഫറുകളുണ്ട്. ഇവ യഥാക്രമം 1 മണിക്കൂർ, 1 ദിവസം, 2 ദിവസം വാലിഡിറ്റി വരുന്നു. 39 രൂപയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളിൽ 3 ദിവസത്തെ വാലിഡിറ്റി അനുവദിച്ചിരിക്കുന്നു. ഒരു ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ തരുന്ന 49 രൂപ ബൂസ്റ്റർ പ്ലാനും ജിയോയിലുണ്ട്.
ഇതിന് പുറമെ ജിയോ വരിക്കാർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടിയുണ്ട്. ടെലികോം അതോറിറ്റിയുടെ കർശന നിർദേശത്തിന് പിന്നാലെ അംബാനിയുടെ സ്വകാര്യ ടെലികോം കമ്പനി 4 പുത്തൻ വോയിസ് കോളിങ് പ്ലാനുകൾ അവതരിപ്പിച്ചു. ഡാറ്റ വേണ്ടാത്തവർക്ക് ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനുകളാണിവ. 147 രൂപ മുതൽ 197 രൂപ വരെ വിലയുള്ള ഈ പ്ലാനുകൾ ഒരു മാസത്തേക്ക് കോളിങ് ആവശ്യങ്ങൾക്കായി റീചാർജ് നോക്കുന്നവർക്കുള്ള ഓഫറാണ്.