Jio Offer: 222 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ

Jio Offer: 222 രൂപയ്ക്ക് അൺലിമിറ്റഡ് ഡാറ്റ
HIGHLIGHTS

ഫുട്ബോൾ പ്രേമികൾക്കായി റിലയൻസ് ജിയോ പുതിയ 4ജി ഡാറ്റ ആഡ്-ഓൺ പ്രീപെയ്ഡ് പാക്ക് അവതരിപ്പിച്ചു.

ഇത് 30 ദിവസത്തെ മൊത്തം വാലിഡിറ്റിയിൽ 50GB അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

209 രൂപ മുതൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും ഉള്ള പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നു.

എങ്ങും എവിടെയും ലോകകപ്പ് ലഹരിയാണ്. രാജ്യമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കായി റിലയൻസ് ജിയോ (Reliance Jio) പുതിയ 4ജി ഡാറ്റ ആഡ്-ഓൺ പ്രീപെയ്ഡ് പാക്ക് അവതരിപ്പിച്ചു. ഒരു മാസമാണ് ഈ ഫുട്ബോൾ ലോകകപ്പ് ഡാറ്റ പായ്‌ക്കിന്റെ വാലിഡിറ്റി. 209 രൂപ മുതൽ അൺലിമിറ്റഡ് കോളിങ്ങും ഡാറ്റയും ഉള്ള പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നു.

2022 ഫിഫ ലോകകപ്പ് (FIFA World Cup 2022) ഫൈനൽ കാണാൻ ആഗ്രഹിക്കുന്ന എല്ലാ ഫുട്ബോൾ പ്രേമികൾക്കും വേണ്ടി റിലയൻസ് ജിയോ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ (Prepaid Plan) അവതരിപ്പിച്ചു .4G ഡാറ്റ മാത്രമുള്ള വൗച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത് 222 രൂപയാണ് ഈ പാക്കിന്റെ വില. ജിയോയുടെ ഈ പ്രത്യേക ഫുട്ബോൾ ലോകകപ്പ് ഡാറ്റ പാക്കിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് ആക്റ്റീവ് ആയ ഒരു  അടിസ്ഥാന പ്ലാൻ ഉണ്ടായിരിക്കണം. ജിയോയിൽ നിന്നു ലഭിക്കുന്ന സൂചനകൾ പ്രകാരം ലോകകപ്പ് അവസാനിച്ചതിന് ശേഷവും ഈ പ്ലാൻ നിർത്തലാക്കില്ല.

ജിയോയുടെ 222 പ്രീപെയ്ഡ് ഡാറ്റ വൗച്ചർ

ജിയോയുടെ പുതിയ പ്രീപെയ്ഡ് 4G ഡാറ്റ വൗച്ചർ 30 ദിവസത്തെ മൊത്തം വാലിഡിറ്റിയിൽ 50GB അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾ 1 GB ഡാറ്റയ്ക്കായി 4.44 രൂപയാണ് നൽകേണ്ടിവരിക. ഈ ഡാറ്റാ-ആഡ് ഓൺ പ്ലാൻ (Data add on plan) അടിസ്ഥാന പ്ലാനിനൊപ്പം സജീവമായിരിക്കും. അതിനാൽ ഉപയോക്താക്കൾക്ക് അവരുടെ പ്രതിദിന ഡാറ്റ പരിധി ഉപയോഗിച്ചതിന് ശേഷം മാത്രമേ ഈ വൗച്ചർ പ്രകാരമുള്ള ഡാറ്റ  ഉപയോഗിക്കാൻ കഴിയൂ. 50 ജിബി ഡാറ്റയുടെ ഉപയോഗം കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസായി കുറയും.

ജിയോ സിനിമയിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലോ തത്സമയ മത്സരങ്ങൾ കാണുന്ന ഫിഫ ലോകകപ്പ് പ്രേക്ഷകർക്ക് മതിയായ ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനാൽ ഈ പ്ലാനിന് ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമേയുള്ളൂ. ഈ പ്ലാൻ ഫുട്ബോൾ പ്ലാനുകൾക്കായി ജിയോ പ്രത്യേകം ആവിഷ്കരിച്ചതാണ്. ഉപഭോക്താക്കൾക്ക് പ്ലാൻ എത്ര മാസത്തേക്ക് ലഭ്യമാകും എന്നതിനെ കുറിച്ച് ഒരു അപ്‌ഡേറ്റും വ്യക്തമല്ല. ഫിഫ ലോകകപ്പിന് ശേഷം ജിയോ ഈ പ്ലാൻ നിർത്തലാക്കുമോ എന്നതാണ് മറ്റൊരു ആശങ്ക.

എങ്ങനെ ഈ പ്ലാൻ റീചാർജ് ചെയ്യാം?

ഈ പുതിയ പ്രീപെയ്ഡ് പ്ലാൻ നാല് വഴികൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം. പ്ലാൻ തിരയാനും റീചാർജ് ചെയ്യാനും നിങ്ങൾക്ക് ജിയോയുടെ സ്വന്തം ആപ്പായ MyJio ഉപയോഗിക്കാം. നിങ്ങൾക്ക് ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്ലാൻ തിരഞ്ഞെടുത്ത് ആവശ്യമായ വിശദാംശങ്ങൾ നൽകിയ ശേഷം റീചാർജ് ചെയ്യാം. നിങ്ങളുടെ അടുത്തുള്ള ജിയോ റീട്ടെയിൽ സ്റ്റോർ വഴിയും ഈ പ്ലാൻ റീചാർജ് ചെയ്യാവുന്നതാണ്. വിവിധ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രീപെയ്ഡ് പ്ലാൻ തിരയാനും അതുവഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ റീചാർജ് ചെയ്യാനും സാധിക്കുന്നതാണ്.

ഒരു മാസവും അതിൽ കൂടുതലും കാലാവധിയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോ 209 രൂപ പ്ലാൻ: 28 ദിവസത്തേക്ക് 1 ജിബി പ്രതിദിന ഡാറ്റ പരിധിയിൽ കോളിങ്ങും ഡാറ്റാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ജിയോ 239 രൂപ പ്ലാൻ: ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും.

ജിയോ 259 രൂപ പ്ലാൻ: ഒരു മാസ വാലിഡിറ്റിക്കൊപ്പം 1.5 ജിബി പ്രതിദിന ഡാറ്റയും  കോളിംഗും ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കും.

Digit.in
Logo
Digit.in
Logo