3 GB ഡാറ്റ റീചാർജ് പ്ലാനുമായി ഈ 3 പ്രമുഖർ!

HIGHLIGHTS

IPL സ്ട്രീമിങ് കാണുന്നതിനായി 3GB ഡാറ്റ പ്ലാനുകൾ പ്രയോജനപ്പെടുത്താവുന്നതാണ്

എയർടെൽ, ജിയോ, വിഐ എന്നിവ വിവിധ ഡാറ്റ റീച്ചാർജ് പ്ലാനുകൾ നൽകുന്നുണ്ട്

എയർടെൽ, ജിയോ, വിഐ എന്നിവ നൽകുന്ന 3GB പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം

3 GB ഡാറ്റ റീചാർജ് പ്ലാനുമായി ഈ 3 പ്രമുഖർ!

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് മത്സരങ്ങളുടെ പോരാട്ടച്ചൂടിലേക്ക് നാം കടന്നിരിക്കുകയാണ്. ജോലികളുള്ളതിനാലും മറ്റ് നിരവധി കാരണങ്ങളാലും മത്സരം നടക്കുന്ന അ‌വസരങ്ങളിൽ എപ്പോഴും വീട്ടിലിരുന്ന് അ‌വകാണാൻ സാധിച്ചെന്നുവരില്ല.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ സ്മാർട്ട്ഫോണിലൂടെ എവിടെയിരുന്നും തത്സമയം മത്സരം കാണാനുള്ള സൗകര്യം ഇപ്പോഴുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികളെല്ലാം വിവിധ ഡാറ്റ റീച്ചാർജ് പ്ലാനുകൾ നൽകുന്നുണ്ട്. അ‌തിൽ ഇപ്പോൾ ഉപയോഗിക്കാൻ ഏറ്റവും അ‌നുയോജ്യമായ പ്ലാനുകളാണ് 3GB ഡാറ്റപ്ലാനുകൾ.ഐപിഎൽ (IPL) കാണുന്നില്ലെങ്കിലും കൂടുതൽ ഡാറ്റ ഉപയോഗമുണ്ടെങ്കിൽ ഈ പ്ലാൻ തെരഞ്ഞെടുക്കാം. എയർടെൽ, ജിയോ, വിഐ എന്നിവയിൽ ലഭ്യമാകുന്ന 3GB പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം.

വോഡഫോൺ ഐഡിയയുടെ(Vi)പ്രതിദിനം 3GB പ്ലാനുകൾ

3ജിബിക്ക് മേൽ ഡാറ്റ ലഭിക്കുന്ന മൂന്ന് പ്ലാനുകളാണ് വിഐക്കുള്ളത്. 359 രൂപ, 409 രൂപ, 475 രൂപ, 699 രൂപ നിരക്കുകളിലാണ് ഇവ എത്തുന്നത്.  359 രൂപ പ്ലാനിൽ പ്രതിദിനം 3GB ഡാറ്റ ലഭിക്കും. 
409 രൂപ പ്ലാനിൽ പ്രതിദിനം 3.5GB ഡാറ്റ ആണ് ലഭിക്കുക.

475 രൂപയുടെ പ്ലാനിൽ 4GBയും 699 രൂപയുടെ പ്ലാനിൽ 3GB ഡാറ്റയും വിഐ വാഗ്ദാനം ചെയ്യുന്നു. വിഐയുടെ എല്ലാ പ്ലാനുകളും ഡാറ്റ ഡിലൈറ്റ്, നൈറ്റ് അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾക്ക് ഒപ്പം 2GB അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രതിദിനം 3GB ഡാറ്റ ലഭിക്കുന്ന എയർടെൽ പ്ലാനുകൾ

499 രൂപ, 699 രൂപ എന്നീ എയർടെൽ പ്ലാനുകളിലാണ് പ്രതിദിനം 3GB ഡാറ്റ ലഭിക്കുന്നത്. 28 ദിവസം 56 ദിവസം എന്നീ വാലിഡിറ്റികളിലാണ് ഈ പ്ലാനുകളെത്തുന്നത്. ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ്, ആനുകൂല്യങ്ങളും ഒടിടി അ‌ടക്കമുള്ള അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനുകൾ നൽകുന്നുണ്ട്.

പ്രതിദിനം 3GB ലഭിക്കുന്ന റിലയൻസ് ജിയോ പ്ലാനുകൾ

ജിയോയുടെ മൂന്ന് പ്ലാനുകളാണ് പ്രതിദിനം 3GB ഡാറ്റ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 219 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 3GB ഡാറ്റയ്ക്ക് പുറമെ 2GB അധിക ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളും 14 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു.399 രൂപയുടെ ജിയോ പ്ലാൻ പ്രതിദിനം 3GB ഡാറ്റയും 6GB അധിക ഡാറ്റയും 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നുണ്ട്. ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്.

കൂടുതൽ ദിവസ വാലിഡിറ്റിയിൽ 3GB  പ്രതിദിന ഡാറ്റ ആഗ്രഹിക്കുന്നവർക്ക് ജിയോയുടെ 999 രൂപ പ്ലാൻ തെരഞ്ഞെടുക്കാം. 3GB ഡാറ്റയും 40GB അധിക ഡാറ്റയും 84 ദിവസ വാലിഡിറ്റിയിൽ നൽകുന്നതാണ് ജിയോയുടെ 999 രൂപയുടെ പ്ലാൻ. ഡാറ്റയ്ക്ക് ഒപ്പം അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളും മറ്റ് അ‌ധിക ആനുകൂല്യങ്ങളും ലഭിക്കും. ഐപിഎൽ മത്സരങ്ങൾ കാണേണ്ടവർക്കും കൂടുതൽ ഡാറ്റ ഉപയോഗമുള്ളവർക്കും ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന പ്ലാനാണിത്.

Nisana Nazeer
Digit.in
Logo
Digit.in
Logo