ഒരുഗ്രൻ ഓഫർ വിട്ടുകളയല്ലേ! 50MP,50MP,50MP Zeiss ക്യാമറ Vivo 5G 9000 രൂപ കിഴിവിൽ

ഒരുഗ്രൻ ഓഫർ വിട്ടുകളയല്ലേ! 50MP,50MP,50MP Zeiss ക്യാമറ Vivo 5G 9000 രൂപ കിഴിവിൽ

വിവോ ആരാധകർക്ക് ഇതാ ഒരു കിടിലൻ സ്മാർട്ട് ഫോൺ (Vivo V50 5G) വിലക്കിഴിവിൽ വാങ്ങാം. ആമസോണിനേക്കാളും ആകർഷകമായ വിലക്കിഴിവ് മറ്റൊരിടത്താണ്. Zeiss ഒപ്റ്റിക്സ് സപ്പോർട്ടും 50MP ട്രിപ്പിൾ ക്യാമറയുമുള്ള സ്മാർട്ട് ഫോണിന് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നു. എന്താണ് ഓഫറെന്ന് അറിയണ്ടേ?

Digit.in Survey
✅ Thank you for completing the survey!

വിവോ വി50 എന്ന് മിഡ് റേഞ്ച് ഫോണിനാണ് ഇപ്പോൾ ഓഫർ അനുവദിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിലാണ് സ്മാർട്ട് ഫോൺ വിലക്കിഴിവിൽ വിൽക്കുന്നത്. ഡിസ്പ്ലേ ക്വാളിറ്റി, ബാറ്ററി ലൈഫ്, ക്യാമറ പെർഫോമൻസ് എന്നിവയ്ക്ക് മുൻഗണന നൽകുന്നവർക്ക് ഇത് അനുയോജ്യമാകും. സ്മാർട്ട്ഫോണിന് 120Hz AMOLED സ്ക്രീൻ, 90W ചാർജിംഗുള്ള 6,000mAh ബാറ്ററി കപ്പാസിറ്റിയുമുണ്ട്.

More From Digit: Realme P4 Power 5G സ്മാർട്ട്ഫോൺ വിൽപ്പന തുടങ്ങി, 10001mAh ബാറ്ററി, 50MP ക്യാമറയും

39999 രൂപയാണ് വിവോ വി50 ഫോണിന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ട് ഈ ഹാൻഡ്സെറ്റിന് 23 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 30999 രൂപയ്ക്ക് നിങ്ങൾക്ക് വിവോ വി50 വാങ്ങിക്കാവുന്നതാണ്. 28650 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്.

vivo v50

ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡിലൂടെ 1550 രൂപയുടെ ബാങ്ക് ഓഫർ ലഭിക്കും. ഇതുകൂടി ചേർത്താൽ സ്മാർട്ട് ഫോൺ 27000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്. ഇനി ഇഎംഐയിൽ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ 1090 രൂപയ്ക്ക് വിവോ വി50 വാങ്ങിക്കാം. 36 മാസത്തെ ഗഡു വരുന്ന ഇഎംഐ ഓഫറാണിത്.

Vivo V50 5G Specifications

വിവോ വി50 5ജി 120Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള ഫോണാണ്. ഈ മിഡ് റേഞ്ച് ഫോണിന് 6.77 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് വരുന്നത്. സുഗമമായ സ്‌ക്രോളിംഗും ഔട്ട്‌ഡോർ ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 12GB വരെ LPDDR4X റാമും 512GB UFS 2.2 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. സ്റ്റീരിയോ സ്പീക്കറുകളും ഫൺടച്ച് അധിഷ്ഠിത ആൻഡ്രോയിഡും ഉൾപ്പെട്ട സ്മാർട്ട് ഫോണാണിത്.

90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണാണ് വിവോ വി50 5ജി. 6,000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

ഫോട്ടോഗ്രാഫിക്കായി, 50MP മെയിൻ സെൻസറും 50MP അൾട്രാ-വൈഡ് ലെൻസും ചേർന്ന ഡ്യുവൽ റിയർ ക്യാമറയുണ്ട്. ഇത് സീസ് ഒപ്റ്റിക്‌സുമായി ട്യൂൺ ചെയ്‌തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയാണ് വരുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo