Jio ബെസ്റ്റ് പ്ലാൻ! 70 ദിവസ പ്ലാനിൽ 140GB ഡാറ്റയും അൺലിമിറ്റഡ് 5ജി കോളിംഗും!

ടെലികോം കമ്പനികൾ വീണ്ടും റീചാർജ് നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന വാർത്തകൾ പ്രചരിക്കുകയാണ്. ഇതിനിടയിൽ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് അനുയോജ്യം. ചുരുങ്ങിയ ചിലവിൽ ദീർഘകാല വാലിഡിറ്റിയും കൂടുതൽ ഡാറ്റയും ആഗ്രഹിക്കുന്നവർക്ക് Jio 70 ദിവസ പ്ലാൻ തെരഞ്ഞെടുക്കാം. ആകെ 140GB അതിവേഗ ഡാറ്റയും അൺലിമിറ്റഡ് 5ജിയും ലഭിക്കുന്ന പ്ലാനാണിത്. രാജ്യത്തെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ആനുകൂല്യങ്ങളും ജിയോ റീചാർജിൽ നേടാം. 70 ദിവസത്തേക്കുള്ള റിലയൻസ് ജിയോ പ്ലാനിന്റെ വിലയും വിശദാംശങ്ങളും ഇവിടെ നൽകുന്നു.

Jio 70 Days Plan

സാധാരണ ഉപയോക്താക്കൾക്കും ഡാറ്റാ-ഹെവി യൂസർമാർക്കും അനുയോജ്യമായ പ്ലാനാണിത്. ഇതിൽ രണ്ടരമാസമാണ് വാലിഡിറ്റി. സിനിമകളും വെബ് സീരീസുകളും ലൈവ് സ്പോർട്സും ലഭിക്കാൻ ജിയോഹോട്ട്സ്റ്റാർ ആക്സസും പ്ലാനിൽ ലഭ്യമാണ്. റിലയൻസ് ജിയോയുടെ 719 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.

ദിവസം 10 രൂപ നിരക്കിലാണ് പ്ലാനിന്റെ ചെലവ് വരുന്നത്. തുടർച്ചയായി റീചാർജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ 719 രൂപ പ്ലാൻ മികച്ചതാണ്.

Jio 719 Plan Benefits

  1. വാലിഡിറ്റി: 70 ദിവസത്തേക്ക് കാലാവധി
  2. കോളിങ്: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി (STD) കോളുകൾ ആസ്വദിക്കാം. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം.
  3. ഡാറ്റ: 5ജി കവറേജുള്ള പ്രദേശങ്ങളിൽ, ട്രൂ 5ജി ഇന്റർനെറ്റ് ആസ്വദിക്കാം. പ്ലാനിൽ 2GB ഹൈ-സ്പീഡ് 4ജി ഡാറ്റയും ലഭ്യമാണ്.
  4. എസ്എംഎസ്: പ്രതിദിനം 100 സൗജന്യ എസ്എംഎസ് ആസ്വദിക്കാം.
  5. 5ജി: 5ജി ഫോണും കവറേജും ഉള്ളവർക്ക് അധിക ചിലവില്ലാതെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു.
  6. അധിക ഓഫറുകൾ: 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാനിൽ ലഭ്യമാണ്. ഫയലുകളും ഫോട്ടോകളും സുരക്ഷിതമായി സൂക്ഷിക്കാൻ 50ജിബി ജിയോ എഐക്ലൗഡ് ലഭിക്കും. ഗൂഗിൾ ജെമിനി പ്രോ 18 മാസത്തേക്ക് തികച്ചും ഫ്രീയായി ജിയോ പ്ലാനിലൂടെ നേടാം.

Also Read: Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!

719 രൂപ ജിയോ റീചാർജ് ശരിക്കും ലാഭമാണോ?

ദീർഘകാല പ്ലാനുകൾ നോക്കുന്നവർക്കും, അൺലിമിറ്റഡ് 5ജി, അൺലിമിറ്റഡ് കോളിങ് സേവനം വേണ്ടവർക്കും പ്ലാൻ അനുയോജ്യമാണ്. എന്നാൽ 84 ദിവസത്തെ വാലിഡിറ്റിയായിരുന്നു മുമ്പ് നൽകിയിരുന്നത്. എന്നാൽ നിരക്ക് വർധനയ്ക്ക് ശേഷം ഇത് 70 ദിവസമായി കുറഞ്ഞിട്ടുണ്ട്. അതുപോലെ 719 രൂപ പ്ലാൻ 4ജി വരിക്കാർക്ക് അനുയോജ്യമല്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :