Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!
വർഷാവർഷം നടത്തുന്ന ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കമായ Flipkart Freedom Day Sale ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുകയാണ്. സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ, ഹോം അപ്ലയൻസുകൾ, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ വൻ വിലക്കിഴിവിൽ വിൽക്കുന്നു. അടുത്ത വാരം ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ഫ്രീഡം ഡേ സെയിലിലെ ഹൈലൈറ്റ് ഐഫോണുകൾക്ക് ലഭിക്കുന്ന ഡിസ്‌കൗണ്ടായിരിക്കും.
SurveyiPhone 17 Pro Max, iPhone 17 Pro തുടങ്ങിയവയെല്ലാം വമ്പിച്ച വിലക്കിഴിവിൽ ഫ്ലിപ്കാർട്ടിൽ സെയിൽ സമയത്ത് ലഭ്യമാകും. എത്ര രൂപയ്ക്കാണ് ഫോൺ ഓഫറിൽ വിൽക്കുക എന്നതിൽ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാലും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെയും എക്സ്ചേഞ്ച്, ഇഎംഐയിലൂടെയും അധിക കിഴിവുകളും ഫ്ലിപ്കാർട്ട് ഫ്രീഡം സെയിലിൽ ലഭിക്കുന്നതാണ്. ഓഫറുകളെ കുറിച്ച് വിശദമായി താഴെ വിവരിക്കുന്നു.
Flipkart Freedom Day Sale 2026
പുതിയ ഗാഡ്ജറ്റുകൾ വാങ്ങാനോ പഴയ ഉപകരണങ്ങൾ അപ്ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് ഈ മഹാസെയിൽ മാമാങ്കം പ്രയോജനകരമാകും. ഓഗസ്റ്റ് 7 മുതൽ ആമസോണിലും ഗ്രേറ്റ് ഫ്രീഡം സെയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഐഫോൺ 17 സീരീസുകൾക്ക് പുറമെ നതിങ്, സാംസങ് ഗാലക്സി എസ്26 പ്ലസ്, Pixel 10 Pro XL തുടങ്ങിയ ഫ്ലാഗ്ഷിപ്പ് മോഡലുകൾക്കും വമ്പിച്ച വിലക്കിഴിവും ലഭിക്കും.
പഴയ ഫോണുകൾ മികച്ച വിലയിൽ മാറ്റിയെടുക്കാനുള്ള എക്സ്ചേഞ്ച് ഓഫറുകളും, പലിശരഹിത ഇഎംഐ ഓഫറുകളും ഫ്രീഡം സെയിലിൽ ലഭിക്കും. എങ്കിലും പുതിയ ഫോൺ ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യമുള്ളവർ ഈ സെയിൽ വിട്ടുകളയരുത്. ഐഫോൺ 17 സീരീസുകളുടെ ഓഫറുകളെ കുറിച്ച് വിശദമായി അറിയാം.
iPhone 17 Offers
ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് തുടങ്ങിയ വമ്പൻ ഫോണുകൾക്ക് വമ്പൻ വിലക്കിഴിവ് ലഭിക്കും. ഐഫോൺ 17 സ്റ്റാൻഡേർഡ് മോഡലിന് 7x,900 രൂപയായിരിക്കും ഏകദേശം വിലയാകുന്നത്. ഐഫോൺ 17 പ്രോയ്ക്ക് ഏകദേശം 1,2x,900 രൂപയായേക്കും. ഐഫോൺ 17 പ്രോ മാക്സിന് ഏകദേശം 1,3x,900 രൂപയുമായിരിക്കും ഓഫറിൽ വിലയാകുക.
ഐഫോൺ എയറും ഈ വർഷത്തെ ഫ്രീഡം സെയിലിൽ വിലക്കിഴിവിൽ വാങ്ങിക്കാനാകും. ഇങ്ങനെ ഏകദേശം 9x,900 രൂപയ്ക്ക് സ്മാർട്ട് ഫോൺ ലഭ്യമാകും. ഐഫോൺ 16 സ്മാർട്ട് ഫോണിന് ഏകദേശം 6x,900 രൂപയും, ഐഫോൺ 15 ഹാൻഡ്സെറ്റിന് ഏകദേശം 5x,900 രൂപയുമാകുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കൃത്യമായ വില ഓഗസ്റ്റ് 8 ന് ഓഫർ സെയിൽ ആരംഭിച്ച ശേഷം അറിയാം. ബാങ്ക് ഓഫറുകളിലൂടെയും പഴയ ഫോൺ എക്സ്ചേഞ്ച് വഴിയും കുറഞ്ഞ വിലയിൽ ഐഫോണുകൾ സ്വന്തമാക്കാനാകും.
Also Read: 50+ Happy Friendship Day 2026 Wishes: മനമറിഞ്ഞ പ്രിയ സുഹൃത്തുക്കൾക്കായി ഹൃദയം തൊടും സൗഹൃദ ദിനാശംസകൾ
ആകർഷകമായ ഇഎംഐ ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിന്റെ വരാനിരിക്കുന്ന വമ്പൻ സെയിലിൽ പ്രതീക്ഷിക്കാം. ഓഫറുകളെ കുറിച്ച് വിശദമായി ഫ്ലിപ്കാർട്ട് ഫ്രീഡം സെയിൽ ആരംഭിച്ച് കഴിഞ്ഞ് അപ്ഡേറ്റ് ചെയ്യുന്നതാണ്. ഇതിനായി ഡിജിറ്റ് മലയാളം പിന്തുടരുക.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
