മെയ് 11 Mother's Day പ്രമാണിച്ച് ആകർഷകമായ പ്രീ-പെയ്ഡ് പ്ലാനുകൾ ബിഎസ്എഎൻഎൽ പ്രഖ്യാപിച്ചു
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മാതൃദിനത്തോട് പ്രഖ്യാപിച്ച ഓഫർ ഇന്ന് അവസാനിക്കുകയാണ്
ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനിൽ 120 രൂപ വരെ കുറവുണ്ട്
BSNL വരിക്കാർക്കായി അത്യാകർഷകമായ പ്ലാനുകളാണ് ടെലികോം കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. മെയ് 11 Mother’s Day പ്രമാണിച്ച് ആകർഷകമായ പ്രീ-പെയ്ഡ് പ്ലാനുകൾ ബിഎസ്എഎൻഎൽ പ്രഖ്യാപിച്ചിരുന്നു. മൊത്തം 5 പ്ലാനുകളായിരുന്നു Bharat Sanchar Nigam Limited ഓഫർ അവതരിപ്പിച്ചത്. ഇവയെല്ലാം പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജുകളാണ്.
SurveyBSNL 3 പാക്കേജുകളുടെ വില കുറച്ചിട്ടുണ്ട്. രണ്ട് പ്ലാനുകളുടെ വാലിഡിറ്റി കൂട്ടിയും നൽകിയിട്ടുണ്ട്. 84 ദിവസം മുതൽ 395 ദിവസം വരെ വാലിഡിറ്റിയുള്ള പ്ലാനുകളുടെ വില കുറച്ചു.

BSNL Offer ഇന്ന് അവസാനിക്കുന്നു
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മാതൃദിനത്തോട് പ്രഖ്യാപിച്ച ഓഫർ ഇന്ന് അവസാനിക്കുകയാണ്. മെയ് 14 വരെയാണ് ബിഎസ്എൻഎൽ ഓഫർ പാക്കേജ് അനുവദിച്ചത്. ഒരു വർഷം വാലിഡിറ്റിയുള്ള പ്ലാനിൽ 120 രൂപ വരെ കുറവുണ്ട്. ഇങ്ങനെയൊരു ധമാക്ക ഓഫർ വിട്ടുകളയുന്നത് ബുദ്ധിയല്ല.
BSNL Rs 569 Plan: ആനുകൂല്യങ്ങൾ
599 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് ഇപ്പോൾ വില കുറച്ചിട്ടുണ്ട്. എന്നാൽ 569 രൂപയ്ക്ക് മെയ് 14 വരെ മാത്രമാണ് റീചാർജ് ചെയ്യാനാകുക. നാളെ മുതൽ 569 രൂപയ്ക്കുള്ള റീചാർജ് പഴയ പോലെ 599 രൂപയാകും.
84 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. ഇതിൽ 100 സൗജന്യ എസ്എംഎസുകളും, പ്രതിദിനം 3 ജിബി ഹൈ-സ്പീഡ് ഡാറ്റയും ലഭിക്കും. ബിഐടിവി സൗജന്യ ആക്‌സസും ഇതിലുണ്ട്.
Rs 947 Plan: ആനുകൂല്യങ്ങൾ എന്തൊക്കെ?
ബിഎസ്എൻഎല്ലിന്റെ 997 രൂപയുടെ പ്ലാനിന്റെയും വില കുറച്ചിരുന്നു. ഇന്ന് വരെ പ്രീ-പെയ്ഡ് പ്ലാൻ 947 രൂപയ്ക്ക് ലഭിക്കും. ഇതിന് 160 ദിവസം വാലിഡിറ്റിയാണ് വരുന്നത്. ഇന്ത്യയിലുടനീളം അൺലിമിറ്റഡ് കോളിങ്ങും, പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും നേടാം. 100 സൗജന്യ എസ്എംഎസും ദിവസേന ഈ പ്ലാനിൽ വിനിയോഗിക്കാം. ബിഐടിവി സൗജന്യ ആക്‌സസും ഇതിൽ നേടാം.
Rs 2279 പ്ലാൻ: ആനുകൂല്യങ്ങൾ
2399 രൂപയുടെ പ്ലാനിന് മാതൃദിന ഓഫറായി 120 രൂപ കുറച്ചിരുന്നു. ഇന്ന് വരെ ഈ വാർഷിക പാക്കേജ് 2279 രൂപയ്ക്ക് ലഭിക്കും. 395 ദിവസത്തെ വാലിഡിറ്റിയാണ് ഈ പാക്കേജിലുണ്ടായിരുന്നത്.
അൺലിമിറ്റഡായി വോയ്‌സ് കോളിങ്ങും, പ്രതിദിനം 2 ജിബി ഡാറ്റയും ഇതിലുണ്ട്. കൂടാതെ ദിവസവും 100 സൗജന്യ എസ്എംഎസ്സും ലഭിക്കും. ബിടിവിയിലേക്ക് സൗജന്യ ആക്‌സസും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ സർക്കാർ ടെലികോം കമ്പനി രണ്ട് പാക്കേജുകളിൽ വാലിഡിറ്റി കൂട്ടി നൽകിയിരുന്നു. ഈ ഓഫറും മെയ് 14 ബുധനാഴ്ച തന്നെ അവസാനിക്കുകയാണ്. ഇവ രണ്ടും ഒരു വർഷത്തിന് അടുത്തും, ഒരു വർഷത്തിൽ കൂടുതലും വാലിഡിറ്റിയുള്ളവയാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
BSNL Rs 1,999 Plan: ആനുകൂല്യങ്ങൾ
1,999 രൂപയുടെ പ്ലാനിൽ പുതിയതായി 380 ദിവസം വാലിഡിറ്റിയാണ് അനുവദിച്ചിട്ടുള്ളത്. നാളെ മുതൽ 1999 രൂപ പ്ലാനിൽ കൃത്യം 365 ദിവസം മാത്രമായിരിക്കും കാലയളവ്. അൺലിമിറ്റഡ് കോളിങ്ങും, മൊത്തം 600 ജിബി ഡാറ്റയും, പ്രതിദിനം 100 എസ്എംഎസ്സും ലഭിക്കും.
Rs 1,499 Plan: ഓഫറുകളും ആനുകൂല്യങ്ങളും
1,499 രൂപ പ്ലാനിൽ ഇന്ന് വരെ 365 ദിവസത്തെ കാലയളവാണുള്ളത്. എന്നാൽ ഇന്ന് ഓഫർ അവസാനിക്കുന്നതോടെ, 336 ദിവസം മാത്രമാണ് വാലിഡിറ്റി വരുന്നത്. 24 ജിബി ഡാറ്റയും, അൺലിമിറ്റഡായി വോയിസ് കോളുകളുമുള്ള പാക്കേജാണിത്. പ്രതിദിനം 100 എസ്എംഎസ്സും ടെലികോം കമ്പനി വാഗ്ദാനം ചെയ്യുന്നു.
നിങ്ങൾ ശ്രദ്ധിക്കേണ്ടത് ബിഎസ്എൻഎൽ വെബ്സൈറ്റ് വഴി റീചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക.
Also Read: Airtel Best Plan: ഒറ്റ പ്ലാനിൽ 2 SIM റീചാർജ് ചെയ്യാം, ജിയോഹോട്ട്സ്റ്റാറും പ്രൈം വീഡിയോയും Free!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile