ഇത് പോസ്റ്റ് പെയ്ഡ് റീചാർജ് നോക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ്
ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് ഓഫറുകളും ഒടിടി ആനുകൂല്യങ്ങളും സ്വന്തമാക്കാം
Free Netflix, ഫ്രീ ആമസോൺ പ്രൈം വീഡിയോയുള്ള ധമാക്ക ഓഫറാണിത്
Jio വരിക്കാർക്ക് ട്രിപ്പിൾ ധമാക്ക ഓഫർ ലഭിക്കുന്ന മികച്ചൊരു പ്ലാൻ പറഞ്ഞുതരട്ടെ! Free Netflix, ഫ്രീ ആമസോൺ പ്രൈം വീഡിയോയുള്ള ധമാക്ക ഓഫറാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് ഓഫറുകളും ഒടിടി ആനുകൂല്യങ്ങളും സ്വന്തമാക്കാം. ജിയോയുടെ പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജാണിത്.
SurveyJio Free Netflix Plan: വിശദാംശങ്ങൾ
ഇത് പോസ്റ്റ് പെയ്ഡ് റീചാർജ് നോക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ചോയിസാണ്. ഈ പാക്കേജിൽ 1549 രൂപയാണ് ചെലവാകുന്നത്. ജിയോയിൽ നിന്ന് ലഭ്യമായ ഏറ്റവും വിലയേറിയ പ്ലാനാണിത്.

1549 രൂപയുടെ പ്ലാനിൽ പരിധിയില്ലാതെ നിങ്ങൾക്ക് വോയിസ് കോളുകൾ ആസ്വദിക്കാം. പ്രതിദിനം 100 എസ്എംഎസ് ലഭിക്കും. ഇതിൽ, 500 ജിബി വരെ ഡാറ്റ റോൾഓവർ ലഭിക്കും. അതുപോലെ 300 ജിബി ഡാറ്റയും ജിയോ തരുന്നു.
300 ജിബി ഉപയോഗിച്ചതിന് ശേഷം, ഒരു ജിബിക്ക് 10 രൂപയ്ക്ക് നെറ്റ് വീണ്ടും ലഭിക്കും. ഇതിൽ ഡാറ്റയും വോയിസ് കോളുകളും ബണ്ടിലായി അനുവദിച്ചിരിക്കുന്നു. പോരാഞ്ഞിട്ട് മികച്ച വാലിഡിറ്റിയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോൺ 5ജിയാണെങ്കിൽ, കവറേജുള്ള ഇടങ്ങളിൽ അൺലിമിറ്റഡായി 5ജി ആസ്വദിക്കാവുന്നതാണ്. പ്ലാനിന്റെ വാലിഡിറ്റി വരുന്നത് ബിൽ സൈക്കിളിന്റെ കാലയളവിലാണ്.
Jio Rs 1549 Plan: ഒടിടി ആനുകൂല്യങ്ങൾ
ജിയോയുടെ ഈ പാക്കേജിൽ ഒടിടി ആനുകൂല്യങ്ങളും മികച്ചതായി ലഭിക്കും. ഇതിൽ നെറ്റ്ഫ്ലിക്സ് (മൊബൈൽ) സബ്സ്ക്രിപ്ഷൻ ലഭിക്കും. ആമസോൺ പ്രൈം ലൈറ്റ് ആക്സസും നിങ്ങൾക്ക് രണ്ട് വർഷത്തെ വാലിഡിറ്റിയിൽ നേടാം. ജിയോടിവി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഇതിൽ ഇല്ല. എന്നാലും ജിയോ ടിവി, ജിയോക്ലൗഡ് എന്നിവ ആസ്വദിക്കാം.
ഇതിൽ ചില ഇന്റർനാഷണൽ ഓഫറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഐആർ ഉൾപ്പെടുന്ന ഇന്റർനാഷണൽ റോമിംഗ് അഥവാ IR ആനുകൂല്യങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. 5 ജിബി ഹൈ-സ്പീഡ് ഡാറ്റയും ലഭിക്കും.
Free Netflix- ജിയോ പ്രീ പെയ്ഡ് പ്ലാനുകൾ
പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് മാത്രമല്ല, ജിയോയുടെ പ്രീ-പെയ്ഡ് വരിക്കാർക്കും നെറ്റ്ഫ്ലിക്സ് ഫ്രീയായി ലഭിക്കും. ഇതിനായി റിലയൻസ് ജിയോയിൽ 2 മികച്ച പാക്കേജുകളാണ് കമ്പനി അനുവദിച്ചിട്ടുള്ളത്. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
1799 രൂപയ്ക്കും, 1299 രൂപയ്ക്കും ജിയോയുടെ പക്കൽ പ്ലാനുകളുണ്ട്. 1799 രൂപ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 1299 രൂപയുടെ പ്രീ-പെയ്ഡ് പാക്കേജിലും നിങ്ങൾക്ക് 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. ഇവയിലെ ബേസിക് ആനുകൂല്യങ്ങളിലാണ് വിലയ്ക്ക് അനുസരിച്ച് മാറ്റമുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile