Good News! 1 രൂപയ്ക്ക് BSNL സിം, ഒരു മാസം ഫ്രീ സേവനങ്ങളും; ആ ഓഫർ തിരിച്ചെത്തി

സ്വകാര്യ ടെലികോം കമ്പനികളുടെ ഉയർന്ന താരിഫ് നിരക്കുകൾക്കിടയിൽ, സാധാരണക്കാർക്ക് ആശ്വാസം BSNL ആണ്. ബേസിക് ഫോൺ ഉപയോഗിക്കുന്നവർക്കും, ഇന്റർനെറ്റ് സേവനം വേണ്ടാത്തവർക്കും താങ്ങാവുന്ന പ്ലാനുകൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നൽകുന്നു. സ്വദേശി 4ജി അവതരിപ്പിച്ചപ്പോൾ കൂടുതൽ വരിക്കാരെ ആകർഷിക്കാനായി സർക്കാർ ടെലികോം Freedom Plan അവതരിപ്പിച്ചിരുന്നു. വെറും ഒരു രൂപയ്ക്ക് പുതിയ സിം കാർഡും ഒപ്പം ഒരു മാസത്തേക്ക് അൺലിമിറ്റഡ് കോളുകളും ലഭിക്കുന്ന ഓഫറായിരുന്നു ഇത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ടെലികോം ആദ്യം ഈ പ്ലാൻ അവതരിപ്പിച്ചത്.

പിന്നീട് ദീപാവലിയ്ക്കും മറ്റ് പല സന്ദർഭങ്ങളിലും ബിഎസ്എൻഎൽ 1 രൂപ പ്ലാൻ ലഭ്യമാക്കി. കഴിഞ്ഞ മാസം 1 രൂപയുടെ ഫ്രീഡം പ്ലാൻ വീണ്ടും അവതരിപ്പിച്ചെങ്കിലും, ഇത് ഏപ്രിൽ 30 ന് അവസാനിച്ചിരുന്നു. ഇപ്പോഴിതാ മൊബൈൽ ഉപയോക്താക്കൾക്കായി വീണ്ടും ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ബിഎസ്എൻഎല്ലിന്റെ ഒരു രൂപ പ്ലാനിലെ ആനുകൂല്യങ്ങളും പ്രത്യേകതകളും അറിയാം.

BSNL 1 Rupee Plan

Bharat Sanchar Nigam Limited പുതിയ വരിക്കാർക്കായാണ് പ്രീ പെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. 1 രൂപയ്ക്ക് സിം എടുക്കുന്നവർക്ക് ഒരു മാസം മുഴുവൻ ടെലികോം സേവനങ്ങൾ നൽകുന്ന പ്ലാനാണിത്. അതുകൊണ്ട് തന്നെ പുതിയ വരിക്കാർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. മെയ് 31 വരെ ഇനിയും ഒരു രൂപ പ്ലാൻ ലഭ്യമാകുമെന്ന് ഏറ്റവും പുതിയ എക്സ് പോസ്റ്റിലൂടെ സർക്കാർ ടെലികോം അറിയിച്ചു.

ഈ കാലയളവിൽ ഒരു രൂപയ്ക്ക് സിം എടുത്താൽ അൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കും. കണക്ഷൻ എടുക്കുന്ന ദിവസം മുതൽ ഒരു മാസത്തേക്കാണ് പ്രീ പെയ്ഡ് പ്ലാനിലെ സേവനങ്ങൾ ലഭിക്കുന്നത്. ഇനി ഒരു രൂപയുടെ ഫ്രീഡം പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

1 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ

  • കോളിങ്: അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ. റോമിങ് ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ നെറ്റ് വർക്കുകളിലേക്കും.
  • എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്
  • ഇന്റർനെറ്റ്: പ്രതിദിനം 2 ജിബി 4 ജി ഡാറ്റ, സ്വദേശി 4ജി സ്പീഡിൽ ഇന്റർനെറ്റ് ആസ്വദിക്കാം.
  • വാലിഡിറ്റി: 30 ദിവസം
  • നിബന്ധന: ഒരു രൂപ പ്ലാൻ എല്ലാവർക്കും ലഭ്യമല്ല. പുതിയ ബിഎസ്എൻഎൽ വരിക്കാർക്ക് മാത്രമാണ് 1 രൂപ ഓഫർ ലഭിക്കുക.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :