BSNL Recharge Plan: 1 രൂപ വ്യത്യാസത്തിൽ 4 റീച്ചാർജ് പ്ലാനുകളുമായി BSNL

HIGHLIGHTS

ഒരു രൂപ വ്യത്യാസത്തിൽ 4 റീച്ചാർജ് പ്ലാനുകൾ BSNL അ‌വതരിപ്പിക്കുന്നുണ്ട്.

184 രൂപ, 185 രൂപ, 186 രൂപ, 187 രൂപ എന്നിവയാണ് പ്ലാനുകൾ

അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യമാണ് ഈ പ്ലാനുകളുടെ പ്രത്യേകത

BSNL Recharge Plan: 1 രൂപ വ്യത്യാസത്തിൽ 4 റീച്ചാർജ് പ്ലാനുകളുമായി BSNL

BSNL കുറഞ്ഞ നിരക്കുകളിൽ മികച്ച ആനുകൂല്യങ്ങൾ നിരവധി പ്ലാനുകൾ നൽകുന്നുണ്ട്. വെറും ഒരു രൂപ വ്യത്യാസത്തിൽ 4 റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിക്കുന്നുണ്ട്. 184 രൂപ, 185 രൂപ, 186 രൂപ, 187 രൂപ എന്നിവയാണ് ഒരു രൂപയുടെ മാത്രം വ്യത്യാസത്തിൽ എത്തുന്ന BSNL Recharge Plans . അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യവുമായിട്ടാണ് എത്തുന്നത് എന്ന പ്രത്യേകതയും ഈ നാല് ബിഎസ്എൻഎൽ പ്ലാനുകൾക്കുണ്ട്. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം.

Digit.in Survey
✅ Thank you for completing the survey!

184 രൂപയുടെ BSNL പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലഡിറ്റിയിൽ ആണ് ഈ ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയ്‌സ് കോളുകൾ, പ്രതിദിനം 1 ജിബി ഹൈ-സ്പീഡ് ഡാറ്റ, ദിവസേന 100 എസ്എംഎസ് സന്ദേശങ്ങൾ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത 1GB ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ​ഇന്റർനെറ്റ് വേഗത 40kbps ആയി കുറയും. അ‌ധിക ആനുകൂല്യമായി Lystn Podcast സേവനത്തിലേക്കുള്ള സൗജന്യ ആക്സസ് മാത്രമാണ് ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വായിക്കൂ: BSNL Prepaid Plan: 3GB ഡാറ്റയുമായി പുത്തൻ പ്ലാനുമായി BSNL

186 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയിൽ, പ്രതിദിനം 1 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകുന്നു. BSNL ട്യൂണുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു അ‌ധിക ആനുകൂല്യം.

bsnl recharge plan
BSNLന്റെ മികച്ച പ്ലാനിതാ…

187 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഈ മൂന്ന് പ്ലാനുകളിൽനിന്നും വ്യത്യസ്തമായി 187 രൂപയുടെ BSNL പ്ലാൻ അ‌ധിക ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. എന്നാൽ മറ്റ് മൂന്ന് പ്ലാനുകളെക്കാൾ ഡാറ്റ കൂടുതൽ ലഭ്യമാകുക 187 രൂപ പ്ലാനിലാണ്. മറ്റ് പ്ലാനുകളിൽ പ്രതിദിനം 1GB ഡാറ്റ കിട്ടുമ്പോൾ ഇതിൽ 1.5GB ഡാറ്റകിട്ടും.

Nisana Nazeer
Digit.in
Logo
Digit.in
Logo