BSNL Prepaid Plan: 3GB ഡാറ്റയുമായി പുത്തൻ പ്ലാനുമായി BSNL

BSNL Prepaid Plan: 3GB ഡാറ്റയുമായി പുത്തൻ പ്ലാനുമായി BSNL
HIGHLIGHTS

ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ നിരവധിയാണ്

ബിഎസ്എൻഎല്ലിന്റെ 299 രൂപയുടെ പ്ലാൻ 3GB ഡാറ്റയാണ് നൽകുന്നത്

ബിഎസ്എൻഎല്ലിന്റെ 299 രൂപയുടെ പ്ലാനിന്റെ മറ്റു സവിശേഷതകൾ നോക്കാം

ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നവയാണ്. ഇന്ത്യയിൽ 4ജി അവതരിപ്പിക്കാൻ ബിഎസ്എൻഎൽ ഹോംഗ്രൗൺ സാങ്കേതികവിദ്യ ഉപയോഗിക്കാനൊരുങ്ങുന്നു. മറ്റ് സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നുള്ള ഓഫറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎസ്എൻഎല്ലിന്റെ 299 രൂപയുടെ പ്ലാൻ മികച്ചതാണ്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ എല്ലാ വിശദാംശങ്ങളും നോക്കാം

ബിഎസ്എൻഎല്ലിന്റെ 299 രൂപയുടെ പ്ലാൻ 

ഈ പ്ലാനിൽ 3GB പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. നിലവിൽ ഇന്ത്യയിലെ മറ്റു 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന ഡാറ്റ തുകയാണിത്. മറ്റു കമ്പനികൾ ഈ വിലയിൽ പ്രതിദിനം 2 ജിബി അല്ലെങ്കിൽ 1.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. മറ്റു സ്വകാര്യ കമ്പനികളേക്കാൾ അവരുടെ 299 രൂപ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്.

ബി‌എസ്‌എൻ‌എല്ലിന്റെ ഈ പ്ലാനിൽ ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമെ, ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.  ഈ പ്ലാനിൽ അധിക ബണ്ടിൽഡ് ആനുകൂല്യങ്ങളൊന്നുമില്ല. സ്വകാര്യ ടെലികോം കമ്പനികൾ വേഗതയേറിയ നെറ്റ്‌വർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും ഉപഭോക്താക്കളെ നിലനിർത്തുന്നതിനുള്ള മികച്ച രീതികളുള്ളതുമാണ് ഇതിന് കാരണം

Nisana Nazeer
Digit.in
Logo
Digit.in
Logo