ഇതിൽ ഒരു മാസത്തെ കൃത്യമായ വാലിഡിറ്റിയുണ്ട്
4ജി കവറേജിൽ അൺലിമിറ്റഡ് കോളിങ്ങും ദിവസേന 2.5ജിബി ഡാറ്റയും തരുന്ന പാക്കേജാണിത്
225 രൂപ വിലയുള്ള പ്രീ-പെയ്ഡ് പ്ലാനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിച്ചത്
₹225 BSNL Plan: അങ്ങനെ കേരളത്തിനായി ഒരു മികച്ച ടെലികോം പ്ലാൻ സർക്കാർ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ സ്വദേശി 4G അവതരിപ്പിച്ച് അടുത്ത ദിവസങ്ങളിൽ തന്നെ ഇങ്ങനെയൊരു ബജറ്റ് പ്ലാൻ പുറത്തിറക്കിയെന്നത് ശ്രദ്ധിക്കുക. 4ജി കവറേജിൽ അൺലിമിറ്റഡ് കോളിങ്ങും ദിവസേന 2.5ജിബി ഡാറ്റയും തരുന്ന പാക്കേജാണിത്. ഇതിൽ ഒരു മാസത്തെ കൃത്യമായ വാലിഡിറ്റിയുണ്ട്. പ്ലാനിന് വലിയ ചെലവില്ല എന്നതാണ് Bharat sanchar nigam limited പുതിയ പ്ലാനിന്റെ പ്രത്യേകത.
Survey₹225 BSNL Kerala Offer
225 രൂപ വിലയുള്ള പ്രീ-പെയ്ഡ് പ്ലാനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അവതരിപ്പിച്ചത്. ബജറ്റ് റീചാർജ് നോക്കുന്ന കേരള വരിക്കാർക്ക് ആവശ്യത്തിന് ഡാറ്റയും കോളിങ്, എസ്എംഎസ് സേവനങ്ങളും ഇതിൽ നിന്ന് നേടാം. പാക്കേജിന്റെ മാസച്ചെലവാണ് 225 രൂപ. ഇതിന് പ്രതിദിനം 7.50 രൂപ വില വരും. 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 30 ദിവസത്തേക്ക് മൊത്തം 75ജിബി ഡാറ്റയെന്ന് കണക്ക്.
₹225 റീചാർജ് ആനുകൂല്യങ്ങൾ

ഈ പ്രീ- പെയ്ഡ് പ്ലാനിൽ പ്രതിദിനം 2.5 ജിബി ഹൈ-സ്പീഡ് ഡാറ്റ അനുവദിച്ചിരിക്കുന്നു. ഈ ഇന്റർനെറ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 40 കെബിപിഎസ്സിലേക്ക് ചുരുങ്ങും.
ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാതെ ലോക്കൽ, എസ്ടിഡി കോളിംഗ് സേവനങ്ങൾ ആസ്വദിക്കാം. ഇതിൽ പ്രതിദിനം 100 എസ്എംഎസ് ഉൾപ്പെടുത്തിയിരിക്കുന്നു.
225 രൂപ പ്ലാനിൻ നിങ്ങൾ ജിയോയുടെയോ എയർടെലിന്റെയോ വിഐയുടെയോ പ്ലാനുമായി ഒത്തുനോക്കിയിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ നിങ്ങൾക്ക് മനസിലാകും, സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്നുള്ള ഓഫറുകളേക്കാൾ വളരെ വില കുറഞ്ഞ ഓപ്ഷനാണിത്. വോയ്‌സ്, ഇന്റർനെറ്റ് ആവശ്യങ്ങൾക്കുള്ള പെർഫെക്റ്റ് പാക്കേജാണിത്.
കമ്പനിയുടെ 4ജി നെറ്റ് വർക്ക് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചത്. ഇപ്പോൾ 225 രൂപ പ്ലാനെടുത്താൽ നിങ്ങൾക്ക് ഫാസ്റ്റ് കണക്റ്റിവിറ്റി ലഭിക്കും. അതും ഇതുവരെയുള്ള ഇഴഞ്ഞ സ്പീഡിലല്ല, ഇന്റർനെറ്റ് ലഭിക്കുക. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 4ജി സ്പീഡിൽ 2.5ജിബി ഡാറ്റ ആസ്വദിക്കാം. കോളിങ്ങിലും ഇത് പ്രയോജനകരമാകും.
ഏകദേശം ഇതേ വില വരുന്ന വേറെയും പ്ലാനുകളുണ്ട്. സർക്കാർ ടെലികോമിന്റെ 199 രൂപ പ്ലാനും, 197 രൂപ പ്ലാനും ഇതിന് ഉദാഹരണമാണ്. 70 ദിവസം വാലിഡിറ്റിയാണ് 197 രൂപ പ്ലാനിലുള്ളത്. ആദ്യ 15 ദിവസത്തേക്കായിരിക്കും ടെലികോം ആനുകൂല്യങ്ങൾ. 199 രൂപയ്ക്ക് റീചാർജ് ചെയ്താൽ 30 ദിവസത്തെ സേവനങ്ങൾ പ്രയോജനപ്പെടും.
Also Read: ഏറ്റവും മെലിഞ്ഞ Apple iPhone എയറിന് മറുപടി ആൻഡ്രോയിഡിൽ Moto ഫോൺ?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile