BSNL 330 Day Plan: അൺലിമിറ്റഡ് കോളിങ്ങും 495GB 4ജി ഡാറ്റയും വളരെ ചെറിയ വിലയ്ക്ക്!

HIGHLIGHTS

ബിഎസ്എൻഎൽ പ്ലാനിൽ ഒരു വർഷത്തിന് അടുപ്പിച്ചുള്ള വാലിഡിറ്റി ലഭിക്കുന്നു

ഇതിൽ കോളിങ്, ഡാറ്റ, മെസേജ് സേവനങ്ങൾ ലഭിക്കും

ഒക്ടോബർ 15 വരെ റീചാർജ് ചെയ്താൽ നിങ്ങൾക്ക് 2 ശതമാനം കിഴിവ് ലഭിക്കും

BSNL 330 Day Plan: അൺലിമിറ്റഡ് കോളിങ്ങും 495GB 4ജി ഡാറ്റയും വളരെ ചെറിയ വിലയ്ക്ക്!

330 ദിവസത്തേക്കുള്ള പ്ലാനെടുത്താൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യമില്ല. BSNL ദീർഘകാല വാലിഡിറ്റി തരുന്ന പ്ലാനാണിത്. ഈ പ്രീ- പെയ്ഡ് പ്ലാനിൽ മികച്ച ടെലികോം സേവനങ്ങൾ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു. രണ്ട് ദിവസം മുമ്പ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് 4ജി കണക്ഷൻ അവതരിപ്പിച്ചു. അതിനാൽ ഇനി സ്ലോ നെറ്റ് വർക്കെന്ന പരാതി വരിക്കാരിൽ നിന്ന് ഉണ്ടാകില്ല.

Digit.in Survey
✅ Thank you for completing the survey!

ഈ ബിഎസ്എൻഎൽ പ്ലാനിൽ ഒരു വർഷത്തിന് അടുപ്പിച്ചുള്ള വാലിഡിറ്റി ലഭിക്കുന്നു. 330 ദിവസത്തെ പ്ലാനിൽ താങ്ങാവുന്ന വിലയിൽ വൈവിധ്യമാർന്ന സേവനങ്ങൾ ആസ്വദിക്കാം. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. 395 ദിവസം വരെ കാലാവധിയുള്ള നിരവധി ദീർഘകാല പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. പുതിയ ഓഫർ ഉപയോഗിച്ച് ഒക്ടോബർ 15 വരെ റീചാർജ് ചെയ്താൽ നിങ്ങൾക്ക് 2 ശതമാനം കിഴിവ് ലഭിക്കും. ഇവിടെ വിവരിക്കുന്ന 330 രൂപ പ്ലാനിലും ഡിസ്കൌണ്ട് അപ്ലൈ ചെയ്യാം.

BSNL 330 Days Plan: വിശദമായി അറിയാം

ഈ പ്ലാനിന്റെ വില 1,999 രൂപയാണ്. ഇതിൽ കോളിങ്, ഡാറ്റ, മെസേജ് സേവനങ്ങൾ ലഭിക്കും. സൗജന്യ നാഷണൽ റോമിംഗ് ഉൾപ്പെടെ ഇന്ത്യയിലുടനീളം പരിധിയില്ലാത്ത കോളിംഗ് സേവനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ സർക്കാർ ടെലികോം പ്രതിദിനം 1.5GB ഡാറ്റയും തരുന്നു. മുഴുവൻ വാലിഡിറ്റിയിലും ആകെ 495GB ഡാറ്റ ലഭിക്കും. പ്രതിദിനം 100 സൗജന്യ എസ്എംഎസ്സും ബിഎസ്എൻഎല്ലിൽ നിന്ന് നേടാം.

ഇതിൽ എല്ലാ ബിഎസ്എൻഎൽ പ്ലാനുകളിലും ബിഐടിവി ആപ്പിലേക്കുള്ള ബേസിക് സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി നൽകുന്നു.

ബിഎസ്എൻഎൽ Rs 1,999 Plan എടുക്കുന്നവർക്ക് ഒക്ടോബർ 15 വരെ ഡിസ്കൌണ്ടുണ്ട്. കമ്പനിയുടെ Self Care app വഴി റീചാർജ് ചെയ്താൽ 2 ശതമാനം കിഴിവ് നേടാം. ബിഎസ്എൻഎൽ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണെങ്കിലും ഓഫർ ലഭിക്കും.

BSNL Rs 1999 vs ജിയോ പ്ലാൻ

330 ദിവസത്തേക്ക് പ്ലാനൊന്നും ജിയോ തരുന്നില്ല. എങ്കിലും 336 ദിവസത്തെ പാക്കേജ് റിലയൻസ് ജിയോ തരുന്നു. ഈ ജിയോ പ്ലാനിന് 2545 രൂപയാകുന്നു. ഇതിൽ ദിവസേന 1.5ജിബി ഡാറ്റ ലഭിക്കുന്നു.അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ് ഇതിൽ പ്രതിദിനം അനുവദിച്ചിരിക്കുന്നു.

ബിഎസ്എൻഎൽ 4ജി അപ്ഡേറ്റ്

bsnl, bsnl 4g

ബി‌എസ്‌എൻ‌എൽ ഇന്ത്യയിലുടനീളം 4G സേവനം ഔദ്യോഗികമായി ആരംഭിച്ചു. പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 4G നെറ്റ്‌വർക്കാണ് കമ്പനി പുറത്തിറക്കിയത്. ബി‌എസ്‌എൻ‌എൽ ഇതിനകം 98,000 4G ടവറുകൾ വിന്യസിച്ചു. ഇനിയും ഏകദേശം ഒരു ലക്ഷം ടവറുകൾ കൂടി സ്ഥാപിക്കാൻ ടെലികോം പദ്ധതിയിടുന്നു. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഈ വർഷം അവസാനത്തോടെ 5G സേവനം വാണിജ്യപരമായി ആരംഭിക്കുമെന്നാണ് പറയുന്നത്.

Also Read: വിദ്യാർഥികൾക്ക് ₹20000 താഴെ Best Mobile Phones

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo