BSNL Half- Year Plan: 6 മാസത്തേക്ക് Unlimited കോളിങ്ങും ഡാറ്റയും, മാസച്ചെലവ് 149 രൂപ

HIGHLIGHTS

കണക്റ്റിവിറ്റിയിൽ ശക്തനല്ലെങ്കിലും, കുറഞ്ഞ വിലയിൽ പ്ലാനുകൾ തരുന്ന കമ്പനിയാണ് ബിഎസ്എൻഎൽ

നിരവധി ദീർഘ വാലിഡിറ്റി പ്ലാനുകൾ കുറഞ്ഞ വിലയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു

ഇവിടെ വിവരിക്കുന്ന പ്ലാൻ 180 ദിവസത്തേക്ക് ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്നു

BSNL Half- Year Plan: 6 മാസത്തേക്ക് Unlimited കോളിങ്ങും ഡാറ്റയും, മാസച്ചെലവ് 149 രൂപ

BSNL Half- Year Plan: 6 മാസത്തേക്ക് സർക്കാർ ടെലികോം അനുവദിച്ചിരിക്കുന്ന പ്ലാനിനെ കുറിച്ച് നിങ്ങൾക്കറിയാമോ? തുച്ഛ വിലയിൽ Unlimited കോളുകളും ഡാറ്റയും ഉൾപ്പെടുത്തിയിട്ടുള്ള പ്ലാനാണിത്. ഈ റീചാർജിലൂടെ നിങ്ങൾക്ക് എല്ലാ ബേസിക് ടെലികോം സേവനങ്ങളും ഉറപ്പിക്കാം. അര വർഷത്തേക്ക് റീചാർജ് ചെയ്ത് മെനക്കെടേണ്ടതുമില്ല.

Digit.in Survey
✅ Thank you for completing the survey!

2000-ത്തിലാണ് കേന്ദ്ര സർക്കാർ Bharat Sanchar Nigam Limited ആരംഭിച്ചത്. ഇന്ന് പ്രവർത്തനമുള്ള ഒരേയൊരു പൊതുമേഖല ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ഇപ്പോൾ കണക്റ്റിവിറ്റിയിൽ ശക്തനല്ലെങ്കിലും, കുറഞ്ഞ വിലയിൽ പ്ലാനുകൾ തരുന്ന കമ്പനിയാണ് ബിഎസ്എൻഎൽ.

BSNL Half- Year Plan: വിശദാംശങ്ങൾ

നിരവധി ദീർഘ വാലിഡിറ്റി പ്ലാനുകൾ കുറഞ്ഞ വിലയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു. ശരിക്കും പറഞ്ഞാൽ ജിയോ, എയർടെൽ, വിഐ കമ്പനികളേക്കാൾ ലാഭത്തിലുള്ള പാക്കേജുകളാണിവ. പ്രീപെയ്ഡ് വരിക്കാർക്ക് കീശ കീറാതെ ഇതിൽ റീചാർജ് ചെയ്യാം.

BSNL Half- Year Plan
BSNL PV_897 Plan

ഇവിടെ വിവരിക്കുന്ന പ്ലാൻ 180 ദിവസത്തേക്ക് ടെലികോം സേവനങ്ങൾ ലഭ്യമാക്കുന്നു. ഈ പ്ലാനിന് വില മാസം 150 രൂപയിലും താഴെയാണ്. എന്നുവച്ചാൽ 149 രൂപ 50 പൈസ മാത്രമാണ് പ്ലാനിന് വിലയാകുന്നത്. ആറ് മാസത്തേക്ക് 897 രൂപയെന്ന് പറയാം.

897 രൂപയുടെ പ്ലാനിലൂടെ നിങ്ങൾക്ക് പ്രതിമാസ റീചാർജുകളിൽ നിന്ന് രക്ഷപ്പെടാം. പ്ലാനിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

ഈ പ്ലാനിൽ നിങ്ങൾക്ക് 180 ദിവസത്തെ മുഴുവൻ വാലിഡിറ്റി നേടാം. ആകെ 90 ജിബി ഡാറ്റയാണ് ടെലികോം കമ്പനി വാഗ്ദാനം ചെയ്യുന്നത്. ദിവസേനയുള്ള ഡാറ്റ പരിധി ഇതിൽ ടെലികോം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള വേഗതയിൽ, ആവശ്യത്തിന് അളവിൽ ഡാറ്റ ഉപയോഗിക്കാൻ അനുവദിക്കുന്നു. ഒരു ആഴ്ചയിൽ 90 ജിബി ഡാറ്റയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നത്. ഇങ്ങനെ ആറ് മാസത്തേക്ക് ബൾക്ക് ഡാറ്റ ആസ്വദിക്കാം.

BSNL Rs 897 Plan: ആനുകൂല്യങ്ങൾ

ഇതിൽ സർക്കാർ ടെലികോം അൺലിമിറ്റഡ് കോളിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. വോയിസ് പ്ലാനുകളിൽ റീചാർജ് നോക്കുന്നവർക്ക് 897 രൂപ പ്ലാൻ മികച്ചതാണ്. ഇടയ്ക്കിടെ റീചാർജ് ചെയ്ത് മെനക്കെടേണ്ട.

കോളിംഗിനും ഡാറ്റയ്ക്കും പുറമേ, ഇതിൽ പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും. മെസേജിങ് സേവനങ്ങൾ ആശ്രയിക്കുന്നവർക്ക് 1800 മെസേജുകളാണ് വാലിഡിറ്റിയിലുടനീളം ലഭ്യമാകുന്നത്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

മാസം 149 രൂപ…

സാധാരണ നമ്മളൊരു മാസ പ്ലാൻ നോക്കിയാൽ 200 രൂപയാണ് ചെലവാകുക. ഈ പാക്കേജിൽ നിങ്ങൾക്ക് 150 രൂപയിലും താഴെയാണ് ചെലവ്. എന്നാൽ മാസം മാസം തവണയായി അടച്ച് റീചാർജ് ചെയ്യാനാകില്ല. 897 രൂപയ്ക്ക് പ്ലാനെടുത്താൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ടി വരില്ല.

Also Read: Airtel New Plans: Netflix, സീ5 എല്ലാമുണ്ട്, പിന്നെ Unlimited 5G-യും കോളിങ്ങും അങ്ങനെ അങ്ങനെ…

പ്ലാനിന്റെ ഒരു ദിവസത്തെ ചെലവ് കണക്കൂകൂട്ടിയാലോ അത് 5 രൂപയിലും താഴെയാണ്. എന്നുവച്ചാൽ വെറും 4.98 രൂപ മാത്രമാണ് ചെലവ് വരുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo