ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാതെ വോയിസ് കോളുകൾ ചെയ്യാം
രണ്ട് മാസത്തിന് അടുത്ത് വാലിഡിറ്റി വരുന്നു
ജിയോ, എയർടെൽ പോലുള്ള ടെലികോമുകൾ തരുന്ന മാസ പ്ലാനിന്റെ വില മാത്രമാണ് ഇതിന് ചെലവ്.
BSNL Cheapest Plan: മികച്ച വാലിഡിറ്റിയും, അൺലിമിറ്റഡ് കോളിങ്ങും തരുന്ന പെർഫെക്റ്റ് പ്രീ-പെയ്ഡ് പ്ലാൻ പരിചയപ്പെടാം. ഇത് ശരിക്കും ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്കുള്ള ചെറിയ പ്ലാനാണ്. രണ്ട് മാസത്തിന് അടുത്ത് വാലിഡിറ്റി വരുന്നു. ജിയോ, എയർടെൽ പോലുള്ള ടെലികോമുകൾ തരുന്ന മാസ പ്ലാനിന്റെ വില മാത്രമാണ് ഇതിന് ചെലവ്. സർക്കാർ ടെലികോം Bharat Sanchar Nigam Limited-ന്റെ 54 ദിവസം വാലിഡിറ്റിയുള്ള പാക്കേജിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്.
SurveyBSNL Cheapest Plan: 54 ദിവസത്തേക്ക്…
കേരളത്തിലെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജാണിത്. ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ ബിഎസ്എൻഎൽ ടിവി എന്ന BiTV ഉൾപ്പെടെയുള്ള ആപ്പുകളിലേക്ക് ആക്സസ് ലഭിക്കും. 400-ൽ അധികം ലൈവ് ടിവി ചാനലുകൾ കാണാനുള്ള അവസരമാണിത്. അതുപോലെ ചലഞ്ചസ് അറീന മൊബൈൽ ഗെയിമിങ് ആക്സസും പാക്കേജിൽ ഉൾപ്പെടുന്നു.

പ്ലാനിന്റെ വില 347 രൂപയാണ്. ഇതിലെ ടെലികോം സേവനങ്ങൾ വിശദമായി അറിയാം.
BSNL Rs 347 Plan: വിശദമായി അറിയാം…
ഫ്രീ കോളിങ്: ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാതെ വോയിസ് കോളുകൾ ചെയ്യാം. അതും ലോക്കൽ, എസ്ടിഡി, ഔട്ട്ഗോയിങ് കോളുകൾ വിളിക്കാം. ഇൻകമിങ് കോളുകളും ഫ്രീയാണ്. ഇതിൽ നാഷണൽ റോമിംഗും ഉൾപ്പെടുന്നു.
ഡാറ്റ: പ്രതിദിനം 2GB ഹൈ-സ്പീഡ് ഡാറ്റ പ്ലാനിൽ ചേർത്തിരിക്കുന്നു. ഇന്റർനെറ്റ് വേഗത 40kbps ആയി കുറയുന്നു. ഇങ്ങനെ 54 ദിവസത്തേക്ക് മൊത്തം 108GB ഡാറ്റയാണ് 347 രൂപ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
SMS: 54 ദിവസത്തേക്ക് 5400 എസ്എംഎസ് സേവനങ്ങളും കമ്പനി അനുവദിച്ചിരിക്കുന്നു. പ്രതിദിനം 100 SMS സൗജന്യമായി അയയ്ക്കാം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
കൂടുതൽ വാലിഡിറ്റിയുള്ള പാക്കേജാണിത്. എങ്കിലും ഇപ്പോഴും കമ്പനിയുടെ ഇന്റർനെറ്റ് സേവനങ്ങൾ അതിവേഗതയിൽ എത്തിയിട്ടില്ല. ഇത് ജിയോ, എയർടെൽ കമ്പനികളുടെ സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോരായ്മയാണ്.
ബിഎസ്എൻഎൽ 4ജി-5ജി
ബിഎസ്എൻഎൽ അവരുടെ 4G, 5G സേവനം സമീപ ഭാവിയിൽ തന്നെ വികസിപ്പിച്ചേക്കും. അങ്ങനെയെങ്കിൽ നിലവിൽ സിമ്മുള്ളവർക്ക് 347 രൂപ പാക്കേജ് ലാഭമായ ഓപ്ഷനാണ്.
കമ്പനിയുടെ 4G ശൃംഖല പൂർത്തിയായാൽ മാത്രമേ 5G സേവനങ്ങൾ വ്യാപകമായി വിന്യസിക്കാൻ സാധിക്കുകയുള്ളൂ. ഹൈദരാബാദ്, ജയ്പൂർ, ലഖ്നൗ, ചണ്ഡീഗഡ്, ഭോപ്പാൽ, കൊൽക്കത്ത, പട്ന തുടങ്ങിയ നഗരങ്ങളിൽ 5ജിയുടെ പരീക്ഷണം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile