3300GB ഡാറ്റ ഓഫറുമായി സാക്ഷാൽ BSNL, 12 മാസം വാലിഡിറ്റിയുള്ള ഒരു ഫസ്റ്റ് ക്ലാസ് പ്ലാൻ

3300GB ഡാറ്റ ഓഫറുമായി സാക്ഷാൽ BSNL, 12 മാസം വാലിഡിറ്റിയുള്ള ഒരു ഫസ്റ്റ് ക്ലാസ് പ്ലാൻ

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അഥവാ BSNL വരിക്കാർക്ക് വേണ്ടിയുള്ള കിടിലനൊരു പ്രീ പെയ്ഡ് പ്ലാൻ അറിയണോ? അതും സർക്കാർ ടെലികോം ഏറ്റവും പുതിയതായി പ്രഖ്യാപിച്ച ബ്രോഡ്ബാൻഡ് പ്ലാനാണിത്. ഹൈ സ്പീഡിൽ 3,300GB ഡാറ്റ കിട്ടുന്ന ബിഎസ്എൻഎൽ ഫെബർ പ്ലാനിനെ കുറിച്ച് വിശദമായി ഞങ്ങൾ പറഞ്ഞുതരാം.

Digit.in Survey
✅ Thank you for completing the survey!

BSNL 3300GB Plan Details

ബി‌എസ്‌എൻ‌എൽ ഇപ്പോൾ ബ്രോഡ്ബാൻഡ് വരിക്കാർക്കായി പുതിയ ഓഫർ അവതരിപ്പിച്ചു. ബി‌എസ്‌എൻ‌എല്ലിന്റെ 50Mbps ബ്രോഡ്‌ബാൻഡ് പ്ലാനിലാണ് ഓഫർ. ഇത് എല്ലാ ബി‌എസ്‌എൻ‌എൽ ഫൈബർ ഉപഭോക്താക്കൾക്കും ലഭ്യമാണ്.

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സ്പാർക്ക് പ്ലാൻ ആണ് പുറത്തിറക്കിയത്. ബി‌എസ്‌എൻ‌എൽ ഫൈബർ ബ്രോഡ്‌ബാൻഡ് വരിക്കാർക്ക് കമ്പനി പ്രതിമാസം 399 രൂപയുടെ പ്ലാനാണ് ഓഫർ ചെയ്യുന്നത്. ഇതിൽ 50Mbps വേഗതയിൽ 3,300GB അതിവേഗ ഡാറ്റ നൽകുന്നു. അതിവേഗ ഇന്റർനെറ്റിനൊപ്പം, പ്ലാനിലൂടെ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യവും ലഭിക്കും.

bsnl

എന്നാൽ ഈ പ്ലാനിൽ OTT സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടുത്തിയിട്ടില്ല. 399 രൂപ പ്ലാനിൽ ആദ്യത്തെ 12 മാസത്തേക്ക് മാത്രമാണ് ഈ വില വരുന്നത്. 13-ാം മാസം മുതൽ, അതേ പ്ലാനിന് ഉപയോക്താക്കളിൽ നിന്ന് പ്രതിമാസം 449 രൂപ ഈടാക്കേണ്ടി വരും.

ഈ ഫൈബർ ബ്രോഡ്‌ബാൻഡ് ഓഫറിലൂടെ നിങ്ങൾക്ക് ഒടിടി ആനുകൂല്യങ്ങൾ ലഭിക്കില്ല.

ബിഎസ്എൻഎൽ ഫൈബർ പ്ലാൻ എങ്ങനെയെടുക്കാം?

399 രൂപയുടേത് ബി‌എസ്‌എൻ‌എൽ ഫൈബർ ഓഫറാണ്. ഈ റീചാർജ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ബി‌എസ്‌എൻ‌എല്ലിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറായ 1800 4444 ലേക്ക് മെസേജ് ചെയ്യാം. ഈ നമ്പരിലേക്ക് “HI” എന്ന് സന്ദേശം അയയ്ക്കണം.

ബിഎസ്എൻഎൽ ഫൈബർ പോലുള്ള ജിയോയിലെ സേവനമാണ് ജിയോഫൈബർ. ജിയോയുടെ ബ്രോഡ്ബാൻഡ് സേവനങ്ങൾ ബിഎസ്എൻഎല്ലിനേക്കാൾ സ്പീഡ് കൂടുതലാണ്.

Also Read: Jio 200GB Offer: ജിയോ സിമ്മുണ്ടെങ്കിൽ 90 ദിവസത്തേക്ക് Unlimited കോളിങ്ങും, ബൾക്ക് ഡാറ്റയും ചെറിയ തുകയ്ക്ക്!

ബി‌എസ്‌എൻ‌എൽ ഫൈബറിൽ നിന്നുള്ളത് 5G സേവനമല്ല. എന്നാലും ബി‌എസ്‌എൻ‌എൽ ക്വാണ്ടം 5G ഫിക്സഡ് വയർലെസ് ആക്‌സസ് (FWA) ആരംഭിച്ചിരുന്നു. സിം കാർഡുകളോ ഫിസിക്കൽ ഫൈബർ കേബിളുകളോ ഇല്ലാതെ 5G നെറ്റ്‌വർക്കിലൂടെ വയർലെസ് ആയി കണക്ഷൻ നൽകുന്ന സേവനമാണിത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo