Samsung Galaxy S26 Series നേരിട്ട് വാങ്ങാം ഇന്ന് മുതൽ, 10 മിനിറ്റ് ഡെലിവറിയും Rs 20,000 വരെ എക്സ്ചേഞ്ച് ബോണസും!
സാംസങ് ആരാധകർ കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുന്നു. ഈ വർഷത്തെ ആൻഡ്രോയിഡ് കൊലകൊമ്പന്മാരായ Samsung Galaxy S26 Series വിൽപന ഇന്ത്യയിൽ ഇന്ന് മുതൽ ആരംഭിച്ചു. അത്യാധുനികമായ AI ഫീച്ചറുകളും പ്രൈവസി ഡിസ്പ്ലേ, 200MP ക്വാഡ് ക്യാമറയുമുള്ള ഗാലക്സി S26 Ultra 5ജി ഉൾപ്പെടുന്ന മോഡലുകളും സീരീസിലുണ്ട്. പ്രമുഖ നഗരങ്ങളിൽ സ്മാർട്ട് ഫോൺ ബ്ലിങ്കിറ്റ്, ഇൻസ്റ്റമാർട്ട് വഴി ഓർഡർ ചെയ്ത് 10 മിനിറ്റിനകം കൈയിലെത്തും.
Surveyആമസോൺ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലാകട്ടെ, 20,000 വരെ അധിക എക്സ്ചേഞ്ച് ബോണസും 4000 രൂപയിലധികം ബാങ്ക് ഓഫറുകളും അനുവദിച്ചു. കേരളത്തിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഫ്ലാഗ്ഷിപ്പ്, പ്രീമിയം സാംസങ് ഫോണുകൾ ലഭ്യമാകും.
സാംസങ് ഗാലക്സി എസ്26 സീരീസിലെ ഓരോ മോഡലുകളുടെ വിലയും പ്രധാന സവിശേഷതകളും ഇന്നത്തെ ഓഫറുകളും വിശദമായി അറിയാം.
Samsung Galaxy S26 Series Sale India
കേരളത്തിൽ മൈജി പോലുള്ള റീട്ടെയിൽ ഷോപ്പുകളിൽ ഫോൺ വിൽപ്പന നടക്കുന്നു. പ്രീ ഓർഡർ ചെയ്തവർക്ക് ഇന്ന് സാംസങ് എസ്26 സീരീസ് ലഭ്യമാകും. ആമസോൺ, ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ പോലുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ സ്മാർട്ട് ഫോൺ സെയിൽ ഇതിനകം ആരംഭിച്ചു.
സാംസങ് ഗാലക്സി എസ്26 5ജി, എസ്26 പ്ലസ്, എസ്26 അൾട്രാ മോഡലുകളാണ് ഇതിലുള്ളത്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ ഫോണുകൾ ക്വിക്ക് ഡെലിവറിയ്ക്ക് തയ്യാറാണ്. എന്നാൽ ഇവയിൽ നിങ്ങൾക്ക് സാധാരണ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന ഓഫറുകൾ ലഭ്യമായിരിക്കില്ല. പെട്ടെന്ന് ഫോൺ കൈയിൽ കിട്ടണമെന്നുള്ളവർക്ക് ഈ ഓപ്ഷൻ തെരഞ്ഞെടുക്കാം. നിങ്ങളുടെ ലൊക്കേഷനിൽ ഈ സേവനം ലഭ്യമാണോ എന്നതും ഓർഡർ ചെയ്യുന്ന സമയം പരിശോധിക്കണം.
Also Read: Samsung Galaxy S26 Ultra: 200MP ക്വാഡ് ക്യാമറ, Privacy Display, കാത്തിരുന്നതെല്ലാമുണ്ടോ!
ആമസോണിലും ഫ്ലിപ്കാർട്ടിലും ഫോണുകൾ ഓഫറിൽ വാങ്ങിക്കാം. ബാങ്ക് ഓഫറുകളും, ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും 10 ശതമാനം വരെ ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഈ ഓഫറുകളെ കുറിച്ചും സ്മാർട്ട് ഫോൺ വിലയെ കുറിച്ചും വിശദമായി ഇവിടെ നൽകുന്നു.
Samsung Galaxy S26 Series Offers
HDFC, SBI, Axis, ICICI, Kotak തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിലൂടെ കിഴിവ് ലഭ്യമാകും. 4,000 മുതൽ 9,000 വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും.
പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഓൺലൈൻ, ഓഫ്ലൈൻ വിൽപ്പനയിൽ ഉണ്ടാകും. 20,000 രൂപ വരെ അധിക എക്സ്ചേഞ്ച് ബോണസ് സാംസങ് അനുവദിച്ചിരിക്കുന്നു. ഇത് ഫ്ലാഗ്ഷിപ്പ് മോഡലാണ് സാംസങ് എസ്26 അൾട്രായ്ക്ക് ബാധകമാണ്. പകരം S26, S26+ ഫോണുകൾക്ക് 12,000 മുതൽ എക്സ്ചേഞ്ച് ബോണസ് ലഭിക്കും.
4,922 രൂപ മുതലുള്ള ഇഎംഐ ഓഫറുകൾ S26 Ultra ഫോണിന് അനുവദിച്ചിട്ടുണ്ട്. ഇവയ്ക്കൊപ്പം Galaxy Buds 4, Galaxy Watch വാങ്ങുന്നവർക്ക് 3,500 വരെ അധിക ഡിസ്കൗണ്ടും ലഭ്യമാകും. കൂടുതൽ ലാഭം നോക്കുന്നവർക്ക് ക്വിക്ക് ഡെലിവറി ആപ്പുകളേക്കാൾ ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ കൊമേഴ്സുകളാണ് അനുയോജ്യം.
Galaxy S26 5G Price India
12ജിബി+256ജിബി: 87,999 രൂപ
12 ജിബി+512 ജിബി: 1,07,999 രൂപ
Galaxy S26+ 5G Price India
12ജിബി+256ജിബി: 1,19,999 രൂപ
12 ജിബി+512 ജിബി: 1,39,999 രൂപ
Galaxy S26 Ultra 5G Price India
12 ജിബി+256ജിബി: 1,39,999 രൂപ
12 ജിബി+512 ജിബി: 1,59,999 രൂപ
16ജിബി+ 1 ടിബി: 1,89,999 രൂപ

പ്രധാന ഫീച്ചറുകൾ
സാംസങ് ഗാലക്സി S26 5G: 6.3 ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, Exynos 2600 ചിപ്‌സെറ്റ്, 4,300mAh ബാറ്ററി, 25W വയർഡ് ചാർജിംഗ്, 50MP+12MP+10MP ക്യാമറ, 12MP സെൽഫി സെൻസർ, IP68 റേറ്റിംഗ്. കോബാൾട്ട് വയലറ്റ്, വെള്ള, കറുപ്പ്, സ്കൈ ബ്ലൂ വേരിയന്റുകൾ
സാംസങ് ഗാലക്സി S26 പ്ലസ് 5G:6.7 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, Exynos 2600 ചിപ്‌സെറ്റ്, 4,900mAh ബാറ്ററി, 45W വയർഡ് ചാർജിംഗ്, 50MP+12MP+10MP ക്യാമറ, 12MP സെൽഫി സെൻസർ, IP68 റേറ്റിംഗ്. കോബാൾട്ട് വയലറ്റ്, കറുപ്പ് നിറങ്ങളിൽ ലഭ്യം.
സിൽവർ ഷാഡോ, പിങ്ക് ഗോൾഡ് നിറങ്ങൾ സാംസങ് ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ നേരിട്ട് വാങ്ങുന്നവർക്ക് ലഭിക്കുന്ന എക്സ്ക്ലൂസീവ് വേരിയന്റുകളാണ്.
സാംസങ് ഗാലക്സി S26 അൾട്രാ 5G: 6.9 ഇഞ്ച് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രോസസർ, 5000mAh ബാറ്ററി, 60W വയർഡ് ചാർജിംഗ്, 200MP+50MP+50MP+10MP ക്യാമറ, 12 MP സെൽഫി ക്യാമറ, IP68 റേറ്റിംഗ്.
കോബാൾട്ട് വയലറ്റ്, വെള്ള, കറുപ്പ്, സ്കൈ ബ്ലൂ നിറങ്ങളിൽ ലഭിക്കും. പിങ്ക് ഗോൾഡ്, സിൽവർ ഷാഡോ ഓപ്ഷനുകൾ സാംസങ് സൈറ്റിലെ എക്സ്ക്ലൂസീവ് സെയിലിൽ ലഭ്യമാകുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile