Samsung Galaxy S26 Ultra: 200MP ക്വാഡ് ക്യാമറ, Privacy Display, കാത്തിരുന്നതെല്ലാമുണ്ടോ!

Samsung Galaxy S26 Ultra: 200MP ക്വാഡ് ക്യാമറ, Privacy Display, കാത്തിരുന്നതെല്ലാമുണ്ടോ!

ഗാലക്സി S26 5G, S26 പ്ലസ് എന്നിവയ്ക്കൊപ്പം കാത്തിരുന്ന Samsung Galaxy S26 Ultra ഫോണും പുറത്തിറക്കി. സീറോ-പീക്കിംഗ് എന്ന പ്രൈവസി ഡിസ്‌പ്ലേ ഫീച്ചറുമായാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഈ വർഷത്തെ ഗാലക്സി അൺപാക്ക്ഡ് 2026 ഇവന്റിലാണ് സാംസങ് ഗാലക്സി എസ്26 അൾട്രാ ലോഞ്ച് ചെയ്തത്. 2026 ഫ്ലാഗ്ഷിപ്പ് ഫോണിന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന് ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S26 Ultra Processor

സാംസങ്ങിന് വേണ്ടി തയ്യാറാക്കിയ സ്നാപ്ഡ്രാഗൺ 8 Elite Gen 5 എന്ന കരുത്തുറ്റ പ്രോസസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 16GB റാം സപ്പോർട്ടും 1ടിബി ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടും ഈ പ്രോസസറിൽ ജോഡിയാക്കിയിരിക്കുന്നു.

ഫോണിന്റെ വേഗതയിലും ഗ്രാഫിക്സിലും മികച്ച അപ്ഗ്രേഡാണ് ഇതിൽ നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പിലെ സിപിയുവിനേക്കാൾ 19% കൂടുതൽ വേഗത ഇതിൽ ലഭിക്കുന്നു. ഒരേസമയം ഒന്നിലധികം മൾട്ടി ടാസ്കിങ്ങ് ഈ പ്രോസസറിലൂടെ സാധ്യമാണ്.

NPU-വിന് 39% കരുത്ത് കൂടുതലായതിനാൽ ഗാലക്സി AI ഫീച്ചറുകൾ വളരെ വേഗത്തിൽ പ്രവർത്തിക്കും.

ഗാലക്സി എസ്26 അൾട്രാ ബാറ്ററി

ഫോൺ പെട്ടെന്ന് ചൂടാകാതിരിക്കാൻ വലിയ വേപ്പർ ചേമ്പർ സിസ്റ്റമുണ്ട്. ഗെയിം കളിക്കുമ്പോഴോ വീഡിയോ എടുക്കുമ്പോഴോ ഫോൺ ചൂടാകുന്നത് കുറയ്ക്കാൻ ഇതിന് സാധിക്കുന്നു.

Super Fast Charging 3.0 ഉൾപ്പെടുത്താണ് ഇത്തവണത്തെ ഫ്ലാഗ്ഷിപ്പ് അവതരിപ്പിച്ചത്. ഇത് വെറും 30 മിനിറ്റ് കൊണ്ട് 75% വരെ ചാർജ് ചെയ്യാൻ സഹായിക്കുന്നു. 5000 mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്26 അൾട്രായിലുള്ളത്. ഇത് വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയറിങ് സപ്പോർട്ട് ചെയ്യുന്നു. ഈ ഫ്ലാഗ്ഷിപ്പ് ഫോണിൽ നവീകരിച്ച 60W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.

Also Read: ആമസോണിനേക്കാൾ വിലക്കുറവ്! IP68 റേറ്റിങ് Motorola ഫോൺ വില 20000 രൂപയിൽ താഴേക്ക് വീണു

Samsung Galaxy S26 Ultra Camera

മുൻവർഷങ്ങളിലെ പോലെ ഇത്തവണയും സാംസങ് ക്വാഡ് ക്യാമറ യൂണിറ്റ് നിലനിർത്തി. ഇതിൽ 2x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 200MP മെയിൻ സെൻസർ കൊടുത്തിരിക്കുന്നു. ഫോണിൽ 50MP അൾട്രാ-വൈഡ് ലെൻസുണ്ട്. 50MP ടെലിഫോട്ടോ ലെൻസാണ് മൂന്നാമത്തേത്. ഇത്5x ഒപ്റ്റിക്കൽ സൂമും, 10x ഒപ്റ്റിക്കൽ ക്വാളിറ്റി സൂം സപ്പോർട്ടുള്ളതാണ്. 3x ഒപ്റ്റിക്കൽ സൂമിന്റെ ഒരു 10MP ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. ഫോണിന് മുൻവശത്ത് 12MP ഫ്രണ്ട് ക്യാമറയും ലഭ്യമാണ്.

മെയിൻ ക്യാമറ200 MP2x ഒപ്റ്റിക്കൽ സൂം
അൾട്രാ-വൈഡ് ക്യാമറ50 MPവൈഡ് ഫോട്ടോകൾക്ക്
ടെലിഫോട്ടോ ക്യാമറ50 MP5x ഒപ്റ്റിക്കൽ സൂം, 10x ഒപ്റ്റിക്കൽ ക്വാളിറ്റി സൂം
ടെലിഫോട്ടോ ക്യാമറ10 MP3x ഒപ്റ്റിക്കൽ സൂം
സെൽഫി ക്യാമറ12 MP

ഗാലക്‌സി S26 അൾട്രാ ഡിസ്പ്ലേ

സാംസങ് ഗാലക്‌സി എസ് 26 അൾട്രായിൽ 6.9 ഇഞ്ച് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ 1Hz മുതൽ 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും. ഇതിൽ വിഷൻ ബൂസ്റ്റർ സപ്പോർട്ടുമുണ്ട്.

മറ്റ് ഫീച്ചറുകൾ

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.5 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. 5G, LTE, Wi-Fi 7, Wi-Fi ഡയറക്ട്, ബ്ലൂടൂത്ത് 6.0 തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP68 റേറ്റിംഗ് ലഭിക്കുന്നു.

സാംസങ് S26 Ultra India Price

മൂന്ന് കോൺഫിഗറേഷനുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തിച്ചത്.

  1. 12GB+256GB: 1,39,999 രൂപ
  2. 12GB+512GB: 1,59,999 രൂപ
  3. 16GB+1TB: 1,89,999 രൂപ

കോബാൾട്ട് വയലറ്റ്, വെള്ള, കറുപ്പ്, സ്കൈ ബ്ലൂ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്. പിങ്ക് ഗോൾഡ്, സിൽവർ ഷാഡോ ഓപ്ഷനുകൾ ഓൺലൈനിലും ലഭ്യമാണ്. ഫെബ്രുവരി 25 മുതൽ ഇന്ത്യയിൽ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ പ്രീ ബുക്കിങ് തുടങ്ങിയിട്ടുണ്ട്. റിസർവേഷൻ ആഴ്ചകൾക്ക് മുമ്പേ ആരംഭിച്ചതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo