Zeiss APO ടെലിഫോട്ടോ ലെൻസുള്ള VIVO X200 Pro 5G ഫ്ലിപ്കാർട്ടിനേക്കാൾ ആമസോണിൽ Rs 10000 ലാഭം

Zeiss APO ടെലിഫോട്ടോ ലെൻസുള്ള VIVO X200 Pro 5G ഫ്ലിപ്കാർട്ടിനേക്കാൾ ആമസോണിൽ Rs 10000 ലാഭം

സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ കേമനെന്ന് പേരുകേട്ട Vivo X200 Pro 5G പുതിയ വില എങ്ങനെയെന്ന് അറിഞ്ഞോ? 200MP ZEISS APO Telephoto ക്യാമറയുള്ള വിവോയുടെ കരുത്തൻ മോഡൽ ഫോണിന് ആമസോണിൽ വമ്പൻ വിലക്കുറവ്. ഫോൺ വാങ്ങാൻ കാത്തിരുന്നവർക്ക് ഫ്ലിപ്കാർട്ടിനേക്കാൾ 10000 രൂപയുടെ കിഴിവ് ആമസോൺ തരുന്നു. മാർച്ച് 12 വരെ നടക്കുന്ന ആമസോൺ ഇലക്ട്രോണിക്സ് സെയിലിലാണ് ഓഫർ. സ്റ്റോക്ക് അനുസരിച്ച് വിവോ എക്സ്200 പ്രോയുടെ വിലക്കിഴിവിലും മാറ്റമുണ്ടായേക്കും. അതിനാൽ പ്രീമിയം ഫോട്ടോഗ്രാഫി വേണ്ടവർ പർച്ചേസിന് ഇനിയും വൈകണ്ട.

Digit.in Survey
✅ Thank you for completing the survey!

വിവോ പ്രീമിയം സ്മാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്ന ആമസോണിലെ പ്രത്യേക ഓഫറുകളും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

VIVO X200 Pro 5G Price Deal on Amazon

1,01,999 രൂപയുള്ള 16ജിബി റാം, 512ജിബി സ്റ്റോറേജ് സ്മാർട്ട് ഫോണിനാണ് വിലക്കിഴിവ്. ഫ്ലിപ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ 92500 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ ആമസോൺ ഇതിനേക്കാൾ 10000 രൂപ ഫ്ലാറ്റ് കിഴിവും, ആകർഷകമായ ഇഎംഐ, ബാങ്ക് ഓഫറുകളും നൽകിയിട്ടുണ്ട്.

ആമസോണിൽ 16ജിബി റാം വിവോ എക്സ്200 പ്രോയുടെ വില വെറും 82,900 രൂപയ്ക്കാണ്. ഇതിന് HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 1000 രൂപയോളം ഇളവുമുണ്ട്. ഇങ്ങനെ 81900 രൂപ റേഞ്ചിൽ വിവോ ടോപ് സ്മാർട്ട് ഫോൺ ലഭിക്കുന്നു. ആമസോൺ പേ ബാലൻസ് പേയ്മെന്റുകളിലൂടെ 2000 രൂപയിലധികം ക്യാഷ്ബാക്ക് ഓഫറും അനുവദിച്ചിരിക്കുന്നു.

60000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാനും ഒരു സുവർണാവസരമുണ്ട്. നിങ്ങൾ പഴയ ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ 53800 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ആമസോൺ അനുവദിച്ചിരിക്കുന്നു. ഇതിന് 2,915 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്. ആമസോണിലെ ഇലക്ട്രോണിക്സ് പ്രീമിയർ ലീഗ് 2026 സെയിൽ മാർച്ച് 12 ന് കൊടിയിറങ്ങുന്നു.

Also Read: ബജറ്റ് റേഞ്ചിൽ 5G ‘ബാറ്ററി മോൺസ്റ്റർ’, Samsung Galaxy M17e 5G ലോഞ്ച് പ്രഖ്യാപിച്ചു

വിവോ എക്സ്200 പ്രോ 5ജി സവിശേഷതകൾ

  1. ഡിസ്പ്ലേ: 120 Hz റിഫ്രെഷ് റേറ്റുള്ളതിനാൽ തന്നെ സുഗമമായ സ്ക്രോളിങ് ഈ സ്മാർട്ട്ഫോണിനുണ്ട്. വിവോ എക്സ്200 പ്രോയിൽ 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഫോൺ കൈയിൽ പിടിക്കുന്നതിനും പ്രീമിയം ലുക്കിനും മൈക്രോ-ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. 2800 x 1260 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനാണ് ഈ സ്മാർട്ട് ഫോണിലുള്ളത്.
  2. പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 16GB LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ഏറ്റവും പുതിയ 3 നാനോമീറ്റർ സാങ്കേതികവിദ്യയിലാണ് പ്രോസസർ നിർമിച്ചത്. ഐഫോണിനോടും സാംസങ്ങിനോടും കിടപിടിക്കുന്ന ഗെയിമിംഗ് ഏറെക്കുറെ വിവോ എക്സ്200 പ്രോയിലും ഉറപ്പിക്കാം.
  3. ബാറ്ററി: 90W വയർഡ്, 30W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന പടുകൂറ്റൻ സെല്ലാണ് ഫോണിലുള്ളത്. 6000 mAh ബ്ലൂ വോൾട്ട് ബാറ്ററിയ്ക്ക് റിവേഴ്സ് ചാർജിങ്ങും സപ്പോർട്ട് ചെയ്യാനാകുന്നു.
  4. ക്യാമറ: 4K വീഡിയോ സപ്പോർട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫി സിസ്റ്റമാണ് ഇതിലുള്ളത്. ഈ വിവോ 5ജിയിൽ 200MP-ക്ലാസ് ZEISS- പിന്തുണയ്ക്കുന്ന ടെലിഫോട്ടോ ക്യാമറയുണ്ട്. ലാൻഡ്‌സ്‌കേപ്പ്, ഗ്രൂപ്പ് ഫോട്ടോഗ്രാഫിയ്ക്ക് ഇതിൽ 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. 50MP സോണി LYT-818 സെൻസറാണ് വിവോ എക്സ്200 പ്രോയിടെ മെയിൻ സെൻസർ. ഇതിൽ 32MP മുൻ ക്യാമറ മികച്ച സെൽഫി ഷോട്ടുകൾക്ക് അനുയോജ്യമാണ്. വിവോയുടെ സ്വന്തം V3+ ഇമേജിങ് ചിപ്പുള്ളതിനാൽ വീഡിയോ പ്രോസസ്സിംഗ് കൂടുതൽ സ്പീഡായി പ്രവർത്തിക്കും.
  5. മറ്റ് ഫീച്ചറുകൾ: വളഞ്ഞ ആർമർ ഗ്ലാസ് ഡിസ്പ്ലേ, 5G, വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, NFC, ഡ്യുവൽ സിം സപ്പോർട്ട് ഈ സ്മാർട്ട്ഫോണിൽ ലഭിക്കുന്നു.

Disclaimer: ഇതിൽ ആമസോൺ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ലിങ്ക് വഴി നിങ്ങൾ വാങ്ങുമ്പോൾ ഞങ്ങൾക്കും ഒരു ചെറിയ തുക ലഭിക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo