Bharat Sanchar Nigam Limited: വീണ്ടും പ്രതീക്ഷയുമായി BSNL 4G! 5 സംസ്ഥാനങ്ങളിൽ ടവറുകൾ സ്ഥാപിച്ചു

HIGHLIGHTS

BSNL 4G ഈ വർഷം വരുമെന്ന പ്രതീക്ഷയിലാണ് വരിക്കാർ

കമ്പനി നിലവിൽ 5 ഇന്ത്യൻ സംസ്ഥാനങ്ങളിൽ 4ജിയ്ക്കുള്ള സ്റ്റേഷനുകൾ സ്ഥാപിച്ചു

മറ്റ് 2 സംസ്ഥാനങ്ങളിൽ ഉടൻ 4G എത്തിയേക്കുമെന്നും പറയുന്നു

Bharat Sanchar Nigam Limited: വീണ്ടും പ്രതീക്ഷയുമായി BSNL 4G! 5 സംസ്ഥാനങ്ങളിൽ ടവറുകൾ സ്ഥാപിച്ചു

BSNL 4G ഈ വർഷം വരുമെന്ന പ്രതീക്ഷയിലാണ് വരിക്കാർ. 2024ലെ മൂന്നാമത്തെ മാസമെത്തിയിട്ടും 4ജിയ്ക്കുള്ള പ്രവർത്തനങ്ങളായില്ലേ എന്നാണ് പലരുടെയും സംശയം. എന്നാൽ Bharat Sanchar Nigam Limited 4G കണക്റ്റിവിറ്റി ഈ വർഷം തരുമെന്നതാണ് ഏറ്റവും പുതിയ വാർത്ത.

Digit.in Survey
✅ Thank you for completing the survey!

BSNL 4G ഈ വർഷമോ?

സംസ്ഥാന നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ. ടെലികോം കമ്പനി നിലവിൽ 5 ഇന്ത്യൻ സംസ്ഥാനങ്ങളിൽ 4ജിയ്ക്കുള്ള സ്റ്റേഷനുകൾ സ്ഥാപിച്ചു. ഇവിടെ 3,500 ബേസ് ട്രാൻസ്‌സിവർ സ്റ്റേഷനുകൾ അഥവാ ബിടിഎസ് സ്ഥാപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മറ്റ് 2 സംസ്ഥാനങ്ങളിൽ ഉടൻ 4G എത്തിയേക്കുമെന്നും പറയുന്നു.

BSNL Best Plan - 2024
5 സംസ്ഥാനങ്ങളിൽ BSNL 4G

5 സംസ്ഥാനങ്ങളിൽ BSNL 4G

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് നിലവിൽ ബിഎസ്എൻഎൽ 4ജി സേവനം എത്തിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിലുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് വെസ്റ്റ് എന്നിവയാണ് മറ്റ് രണ്ടെണ്ണം.

വളരെ പെട്ടെന്ന് തന്നെ ടെലികോം കമ്പനി മറ്റ് 2 സംസ്ഥാനങ്ങളിൽ കൂടി സ്റ്റേഷനുകൾ സ്ഥാപിക്കും. എന്നാൽ ഈ കൂട്ടത്തിലും കേരളമില്ല. ബിഎസ്എൻഎല്ലിന് അത്യവശ്യം വരുമാനം കിട്ടുന്ന സർക്കിളാണ് കേരളം. എന്നിരുന്നാലും തമിഴ്നാട്ടിലും മധ്യപ്രദേശിലുമായിരിക്കും ബിഎസ്എൻഎൽ 4ജി വരുന്നത്.

മറ്റ് സംസ്ഥാനങ്ങളിലും ഈ വർഷത്തിൽ തന്നെ 4ജി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. 4ജി സ്റ്റേഷനുകൾ ഇവിടെയാണ് ആദ്യം സ്ഥാപിക്കുന്നതെങ്കിലും സർവീസ് എവിടെയായിരിക്കും ആദ്യമെന്ന് അറിയാമോ? അക്കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ടെലികോം കമ്പനി അനുകൂലമായിരിക്കും എന്നാണ് കരുതുന്നത്.

ആദ്യം 4G സേവനം ഇവിടെയെല്ലാം…

20,000 BTS-കൾ ഉടനെ പ്രവർത്തനം ആരംഭിച്ചേക്കും. ഇതിന് ശേഷം 4ജി വാണിജ്യപരമായി ലോഞ്ച് ചെയ്യും. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവടങ്ങളിലായിരിക്കും ആദ്യം 4ജി എത്തുക എന്നാണ് റിപ്പോർട്ടുകൾ.

4ജി സേവനങ്ങൾ നൽകുന്ന ആദ്യ മേഖലകളായി ഇവ തെരഞ്ഞെടുക്കപ്പെട്ടതായി പറയുന്നുണ്ട്. ഏപ്രിൽ കഴിഞ്ഞാൽ തന്നെ തമിഴ്നാട്ടിൽ 4ജി സേവനം ആരംഭിച്ചേക്കും. പിന്നീടായിരിക്കും മറ്റ് സംസ്ഥാനങ്ങളിലും.

READ MORE: 3 മാസത്തെ Disney Plus Hotstar സബ്സ്ക്രിപ്ഷൻ Free! വെറും 388 രൂപ Jio പ്ലാനിൽ

നിലവിൽ പല ബിഎസ്എൻഎൽ വരിക്കാരും സിം പോർട്ട് ചെയ്യുകയാണ്. ജിയോയിലേക്കും എയർടെലിലേക്കുമാണ് ഇവർ കുടിയേറുന്നത്. 4ജി ഉപകരണങ്ങളുടെ വിതരണത്തിലെ കാലതാമസം കമ്പനിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ബിഎസ്എൻഎൽ ജീവനക്കാർ തന്നെ പറയുകയുണ്ടായി. ഇതിന് വിഐയിൽ നിന്നോ മറ്റോ ഉപകരണങ്ങൾ എടുക്കാനും ജീവനക്കാർ ഒരു അഭിപ്രായം മുന്നോട്ട് വച്ചു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo