3 മാസത്തെ Disney Plus Hotstar സബ്സ്ക്രിപ്ഷൻ Free! വെറും 388 രൂപ Jio പ്ലാനിൽ

HIGHLIGHTS

വെറും 388 രൂപയ്ക്ക് ഇതാ കിടിലൻ Reliance Jio പ്ലാൻ

ഫ്രീയായി Disney Plus Hotstar സബ്സ്ക്രിപ്ഷനും ലഭിക്കും

തുച്ഛവിലയിൽ ഏറ്റവും പ്രശസ്തമായ OTT ആക്സസ് ഇതിൽ ഉൾപ്പെടുന്നു

3 മാസത്തെ Disney Plus Hotstar സബ്സ്ക്രിപ്ഷൻ Free! വെറും 388 രൂപ Jio പ്ലാനിൽ

വെറും 388 രൂപയ്ക്ക് Reliance Jio നൽകുന്നത് കിടിലനൊരു പ്രീ പെയ്ഡ് പ്ലാൻ. ഒപ്പം ഫ്രീയായി Disney Plus Hotstar സബ്സ്ക്രിപ്ഷനും. ഇത്രയും തുച്ഛവിലയിൽ ഏറ്റവും പ്രശസ്തമായ OTT ആക്സസ് കൂടി ലഭിക്കുമെങ്കിൽ അത് വലിയ നേട്ടം തന്നെ.

Digit.in Survey
✅ Thank you for completing the survey!

അൺലിമിറ്റഡ് ഓഫറുകളും ഇന്റർനെറ്റ് ഡാറ്റയും ഉൾപ്പെടുന്ന പ്ലാനാണിത്. വെറും 388 രൂപയ്ക്ക് കിടിലനൊരു ഓഫറാണ് കാത്തിരിക്കുന്നത്. ഒരു മാസക്കാലാവധിയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഈ Jio പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.

Reliance Jio പ്ലാൻ

ദിവസവും 2 GB ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. 28 ദിവസമാണ് ജിയോ ഇതിൽ അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ മൊത്തം 56 GB ഡാറ്റ ഈ പ്രീ പെയ്ഡ് പ്ലാനിൽ ലഭിക്കുന്നു.
ഈ കാലയളവിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും. 100 SMS ആണ് ഓരോ ദിവസവും അംബാനിയുടെ റിലയൻസ് ജിയോ നൽകുന്നത്. ഒരു സാധാരണക്കാരന് ഏറ്റവും ഇണങ്ങിയ റീചാർജ് പ്ലാനെന്ന് പറയാം.

Jio Rs 388 Plan with free disney+ hotstar
വെറും 388 രൂപ Jio പ്ലാനിൽ

കീശയിലൊതുങ്ങുന്ന Reliance Jio പ്ലാൻ

കാരണം അൺലിമിറ്റഡായി വോയിസ് കോൾ ചെയ്യാം. എന്നും 2ജിബി വീതവും ആവശ്യത്തിലധികം മെസേജ് ഓഫറും ലഭിക്കുന്നു. ഇതിന് പുറമെ ഒടിടി ആനുകൂല്യങ്ങളും ഉൾപ്പെടുന്ന പ്ലാനാണിത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാനാണ് ഇതിലുള്ളത്.

റീചാർജ് ആനുകൂല്യങ്ങൾ ഒരു മാസത്തേക്ക് മാത്രമുള്ളതാണ്. എന്നാൽ 3 മാസത്തെ ഫ്രീ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് ഇതിലുള്ളത്. ഈയിടെ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങൾ ഒടിടി റിലീസ് ചെയ്ത പ്ലാറ്റ്ഫോമാണ്. മലൈക്കോട്ടൈ വാലിബൻ എന്ന സൂപ്പർസ്റ്റാർ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ്ങും ഹോട്ട്സ്റ്റാറിൽ തന്നെയാണ്.

ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിലുള്ളത്. കൂടാതെ, ജിയോടിവി, ജിയോസിനിമ, ജിയക്ലൌഡ് സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

മറ്റ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്ലാനുകൾ

598 രൂപയുടെ ജിയോ പ്ലാനിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലഭിക്കും. 4498 രൂപയ്ക്കും ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നു. ഇതിനൊപ്പം ആമസോൺ പ്രൈമും ലഭിക്കും. ഈ റീചാർജ് പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി.

READ MORE: BSNL Prepaid Plans: 84 ദിവസം വാലിഡിറ്റി, 3GB വരെ പ്രതിദിന ഡാറ്റ! 2 BSNL പ്ലാനുകൾ

1198 രൂപയുടെ ജിയോ പ്ലാനിലാകട്ടെ സമാനമായ ഒടിടി ആനുകൂല്യങ്ങളുണ്ട്. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇത് ദിവസവും 2ജിബി ഡാറ്റ ലഭിക്കുന്ന ജിയോ പ്ലാനാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo