ഏറ്റവും വില കുറഞ്ഞ പ്ലാനുകളാണ് റിലയൻസ് ജിയോയിലുള്ളത്
Jio നൽകുന്ന ബജറ്റ് ഫ്രെണ്ട്ലിയായുള്ള ഒരു വർഷ പ്ലാനുകൾ പരിചയപ്പെട്ടാലോ?
അൺലിമിറ്റഡ് ഓഫറുകളുള്ള പ്രീ പെയ്ഡ് പ്ലാനുകളാണിവ
RIL അഥവാ Reliance ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോമാണ് Jio. 2007-ൽ വന്ന ഈ ടെലികോം കമ്പനി ഇന്ന് ഇന്ത്യയിലെ ഒന്നാമനായി. ഐഡിയ, വോഡഫോൺ, എയർടെൽ എന്നീ ടെലികോം ഓപ്പറേറ്റർമാരെയെല്ലാം തോൽപ്പിച്ച് കമ്പനി മുന്നേറി. കൂടുതൽ വരിക്കാരെ സംഭരിച്ച് ഇപ്പോൾ ജിയോ ഇന്ത്യയിലെ ജനപ്രിയ ടെലികോം കമ്പനിയായി.
SurveyReliance Jio പ്ലാനുകൾ അറിയാം
ഏറ്റവും വില കുറഞ്ഞ പ്ലാനുകളാണ് റിലയൻസ് ജിയോയിലുള്ളത്. കൂടാതെ വരിക്കാരെ അറിഞ്ഞുള്ള റീചാർജ് പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നു. ഒട്ടുമിക്ക ജിയോ വരിക്കാരും ദീർഘ കാല റീചാർജ് പ്ലാനുകളാണ് തെരഞ്ഞെടുക്കുന്നത്. ഇതിനും റിലയൻസ് ജിയോയുടെ പക്കൽ നിരവധി പ്ലാനുകളുണ്ട്.

3 മാസം കാലാവധിയുള്ളതും ഒരു വർഷം കാലാവധിയുള്ളതുമായ പ്ലാനുകളുണ്ട്. ഇതിൽ തന്നെ ഒരു വർഷം വാലിഡിറ്റിയുള്ള 8 പ്ലാനുകളാണുള്ളത്. ഇന്ന് റീചാർജ് ചെയ്താൽ 2025 വരെ നീണ്ടുനിൽക്കുന്ന പ്ലാനുകളാണിവ. ഇവയാണ് ജിയോയുടെ വാർഷിക പ്ലാനുകൾ.
2 വാർഷിക പ്ലാനുകളുമായി Reliance Jio
2999 രൂപയ്ക്കും, 2545 രൂപയ്ക്കും റിലയൻസ് ജിയോയിൽ പ്ലാനുകളുണ്ട്. 365 ദിവസം വാലിഡിറ്റി വരുന്നതാണ് ആദ്യത്തേത്. 336 ദിവസം വാലിഡിറ്റിയാണ് 2545 രൂപയുടെ പ്ലാനിലുള്ളത്. ഇവയുടെ ആനുകൂല്യങ്ങളും മറ്റും വിശദമായി അറിയാം. ശ്രദ്ധിക്കുക, ബജറ്റ് ഫ്രെണ്ട്ലിയായുള്ള ഒരു വർഷ പ്ലാനാണിത്.
₹2999 ജിയോ പ്ലാൻ
2999 രൂപയ്ക്ക് റീചാർജ് ചെയ്താൽ ദിവസവും 2.5 GB ഡാറ്റ ആസ്വദിക്കാം. ഇതിന് 365 ദിവസമാണ് വാലിഡിറ്റി വരുന്നത്. ഇതിന് ഇടയ്ക്ക് ജിയോ വാലിഡിറ്റി കൂട്ടി നൽകിയിരുന്നു. ഈ ഓഫർ ഇതുവരെയും പിൻവലിച്ചിട്ടില്ല.
READ MORE: Airtel 5G Update: Airtel സൂപ്പർ ഫാസ്റ്റ് സർവ്വീസിൽ ചെറിയ മാറ്റം! എന്താണെന്നോ?
ദീപാവലി പ്രമാണിച്ച് മുമ്പ് ജിയോ 23 ദിവസത്തെ അധിക വാലിഡിറ്റിയാണ് നൽകിയത്. ഈ എക്സ്ട്രാ ഓഫർ ഇപ്പോഴും നേടാം. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 SMSഉം ഇതിലുണ്ട്. കൂടാതെ, ജിയോസിനിമയാണ് ഇതിൽ ലഭിക്കുന്ന ഒടിടി ബോണസ്.
₹2545 ജിയോ പ്ലാൻ
2545 രൂപയുടെ ജിയോ പ്ലാനും ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്ക് അനുയോജ്യമാണ്. 2545 രൂപ പ്ലാനിൽ 336 ദിവസമാണ് വാലിഡിറ്റി. ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഉൾപ്പെടുന്നത്. അൺലിമിറ്റഡ് കോളുകളും ദിവസവും 100 SMSഉം ഇതിലുമുണ്ട്. എന്നാൽ ഈ പ്ലാനിൽ നിങ്ങൾക്ക് അധിക OTT ആനുകൂല്യങ്ങൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile