ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 107 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്
ഇതിൽ മൊത്തമായി 3 GB ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്
അത്യാവശ്യങ്ങൾക്കുള്ള കോളുകളും ഡാറ്റയും ഉപയോഗിക്കാനും ഈ പ്ലാൻ മികച്ചതാണ്
BSNL 3GB Plan: ഏറ്റവും വില കുറഞ്ഞ പ്ലാനുകൾ തരുന്നത് സർക്കാർ ടെലികോം കമ്പനിയാണ്. ഒരു മാസം മുതൽ ഒരു വർഷത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനുകൾ ബിഎസ്എൻഎല്ലിലുണ്ട്. Bharat Sanchar Nigam Limited പ്രീ-പെയ്ഡ് വരിക്കാർക്കായി തരുന്ന ഒരു ബജറ്റ് പ്ലാനിനെ കുറിച്ച് അറിഞ്ഞാലോ!
SurveyBSNL Cheapest Plan: വിശദമായി…
മിക്കവരും ബിഎസ്എൻഎൽ സിം സെക്കൻഡറിയായാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് സിം കാർഡ് ആക്ടീവ് ആയി നിലനിർത്താനും അത്യാവശ്യങ്ങൾക്കുള്ള കോളുകളും ഡാറ്റയും ഉപയോഗിക്കാനും ഈ പ്ലാൻ മികച്ചതാണ്. ജിയോ, എയർടെൽ മറ്റ് കമ്പനികളിൽ നിന്നുള്ള പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് വളരെ മികച്ച ആനുകൂല്യങ്ങൾ തരുന്നു.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ 107 രൂപ പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതിൽ കൂടുതൽ വാലിഡിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബിഎസ്എൻഎൽ 4G സേവനവും നൽകുന്നു.

BSNL 3GB Plan: ആനുകൂല്യങ്ങൾ
കേരളത്തിലെ ബിഎസ്എൻഎൽ വരിക്കാർക്ക് വളരെ ആകർഷകമായ പ്രീപെയ്ഡ് റീചാർജ് ഓപ്ഷനാണിത്.
വോയിസ് കോൾ: 200 മിനിറ്റ് വോയിസ് കോളുകൾ ഇതിൽ ലഭിക്കും. ലോക്കൽ, STD, റോമിംഗ് കോളുകൾ ചെയ്യാനുള്ള അവസരം ഇതിലൂടെ ലഭിക്കും. MTNL നെറ്റ് വർക്കിലേക്കുള്ള കോളുകളും ഇതിൽ ഉൾപ്പെടുന്നു. 200 മിനിറ്റ് കഴിഞ്ഞാൽ ലോക്കൽ കോളുകൾക്ക് മിനിറ്റിന് 1 രൂപയും, STD കോളുകൾക്ക് 1.3 രൂപയും ഈടാക്കുന്നു.
ഡാറ്റ: ഇതിൽ മൊത്തമായി 3 GB ഡാറ്റയാണ് അനുവദിച്ചിരിക്കുന്നത്. 3 GB ഡാറ്റ കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 40 kbps ആയി കുറയും. അതിനാൽ അധികമായി ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും, വൈ-ഫൈ സേവനം ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
SMS: ഈ പ്ലാനിൽ സൗജന്യ എസ്.എം.എസ് ഉൾപ്പെടുത്തിയിട്ടില്ല.
വാലിഡിറ്റി: 35 ദിവസം വാലിഡിറ്റിയുള്ള പാക്കേദാണിത്. മറ്റ് സ്വകാര്യ ടെലികോം കമ്പനികൾ ഇതേ വിലയിൽ നൽകുന്ന പ്ലാനുകളിൽ ഇത്ര വാലിഡിറ്റി ലഭിക്കില്ല.
മറ്റ് ആനുകൂല്യങ്ങൾ: കോളുകളും ഡാറ്റയും മാത്രമല്ല 107 രൂപ പാക്കേജിലുള്ളത്. 35 ദിവസത്തേക്ക് സൗജന്യ ബിഎസ്എൻഎൽ ട്യൂൺസ് ആക്സസും നേടാം.
ദിവസം 3 രൂപ മാത്രം!
ഈ 107 രൂപ പ്ലാൻ സാധാരണക്കാർക്ക് അനുയോജ്യമായ പാക്കേജാണ്. ഇതിൽ കോളുകളും, ഡാറ്റയും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് തരുന്നു. 35 ദിവസത്തേക്കുള്ള ആനുകൂല്യങ്ങൾക്കാണ് 107 രൂപ. ഇതിന്റെ പ്രതിദിന ചെലവ് കണക്കുകൂട്ടിയാൽ 3 രൂപ മാത്രമാണ്. 3 രൂപ ചെലവിൽ കോളിങ്, ഡാറ്റ സേവനങ്ങൾ ലഭിക്കുന്നത് വിരളമാണ്.
Also Read: BSNL 5G Update: 5ജിയ്ക്ക് പേരിട്ടു, സ്പീഡ് എത്തിയോ? സിം ഉപയോഗിക്കാതെയുള്ള 5G സേവനം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile